ഭക്ഷണത്തിനുശേഷം ഗ്രീൻ ടീ; അകത്താക്കുന്നത് കടൽപ്പായലും സോയാബീനും. കുടവയറില്ലാത്ത അരോഗദൃഢഗാത്രരായ ജപ്പാൻകാരെ നോക്കി വെറുതെ അസൂയപ്പെട്ടിട്ടു കാര്യമില്ല. സ്വന്തമാക്കി അഭിമാനിക്കണമെന്നുണ്ടെങ്കിൽ ജപ്പാൻകാരുടെ ആരോഗ്യ രഹസ്യങ്ങളിതാ:
നവോമി മോറിയായുടെ ‘ജാപ്പനീസ് വിമൻ ഡോണ്ട് ഗെറ്റ് ഓൾഡ് ആൻഡ് ഫാറ്റ്’ (ജപ്പാൻ സ്ത്രീകൾക്കു വയസ്സാകുന്നില്ല, തടിച്ചികളാകുന്നുമില്ല) എന്ന പുസ്തകമാണ് ആരോഗ്യമുള്ള ഭക്ഷണവും ജീവിതരീതികളും തങ്ങളെ മിടുമിടുക്കരാക്കുന്നത് എങ്ങനെയെന്നു വെളിപ്പെടുത്തുന്നത്.
∙ ഭക്ഷണം വീട്ടിലുണ്ടാക്കുന്നു. പുഴുങ്ങിയ പച്ചക്കറികൾ, മൽസ്യം, ചോറ്, ഗ്രീൻ ടീ, മിസോ സൂപ്പ് എന്നിവയാണു പ്രധാന ഭക്ഷണം. ഒലിവ് എണ്ണയിൽ പാചകം. ∙ ഹോട്ടൽ സന്ദർശനം വിരളം. ഹോട്ടലുകളിൽ വിളമ്പുന്നത് ചെറിയ പാത്രങ്ങളിൽ. സമയമെടുത്ത് ആസ്വദിച്ചാണു ഭക്ഷിക്കുന്നതും. ഇത് ദഹനപ്രക്രിയയെ കരുത്തുള്ളതാക്കും.
∙ മധുരം നിർബന്ധമല്ല, കഴിക്കുന്നെങ്കിലും വളരെ കുറച്ച്. ∙ നടത്തവും വൈവിധ്യം നിറഞ്ഞ പ്രഭാതഭക്ഷണവും ജീവിതംപോലെ പ്രധാനം. ∙ കടൽപ്പായലും ദിവസം 50 ഗ്രാമെങ്കിലും സോയാബിനും പല രൂപങ്ങളിലായി കഴിക്കുന്നു.