മുളകും മല്ലിയും മഞ്ഞളുമൊക്കെ വീട്ടിൽ കഴുകി ഉണക്കി പൊടിച്ച് സൂക്ഷിച്ചുവച്ചുപയോഗിച്ചിരുന്ന കാലം ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. ഏതു കറിക്കൂട്ടുവെണമെങ്കിലും പൊടി രൂപത്തിൽ കിട്ടും. പക്ഷേ ചുടുകല്ലു പൊടിച്ചതുമുതൽ വിഷ സ്വഭാവമുള്ള മായങ്ങൾ വരെ പായ്ക്കറ്റുകൾക്കുള്ളിൽ വരുന്നുണ്ടെന്ന് പലർക്കും അറിയില്ല. സംശയം തോന്നിയാൽ തന്നെ ഉറപ്പു വരുത്താൻ മാർഗങ്ങളുമില്ല. മസാലപ്പെടികളിലെ മായമറിയാൻ ഇതാ ചില പൊടിക്കൈകൾ.
കറിക്കൂട്ടുകളിൽ അന്നജം
∙ മസാലപ്പൊടികളിൽ അന്നജം (സ്റ്റാർച്ച്) ചേർത്താൽ: മല്ലിപ്പൊടിയും മുളകുപൊടിയും ഉൾപ്പെടെ ഏതു മസാലപ്പെടികളിലും മായമായി (അന്നജം) പൊടി. ഇതു അറിയാനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മസാലപ്പൊടി കലക്കിവയ്ക്കുക. തുടർന്ന ആ ലായനിയിലേക്ക് അല്പം അയൊഡിൻ ലായനി ഒഴിച്ചാൽ നീലനിറം ലഭിക്കുകയാണെങ്കിൽ അതു സ്റ്റാർച്ച് ചേർത്ത് അളവു കൂട്ടിയ മസാലപ്പെടിയാണെന്ന് ഉറപ്പിക്കാം. എന്നാൽ ഈ പരിശോധന മഞ്ഞൾപ്പൊടിക്ക് ബാധകമല്ല എന്ന് ഒാർക്കുക.
മുളകുപൊടിയിലെ മായം
∙ മുളകുപൊടിയിൽ ചെങ്കല്ല് (ഇഷ്ടിക) പൊടി ചേർത്താൽ: ഒരു ടീസ്പൂൺ മുളകുപൊടി ഒരു ഗ്ലാസ്സിലെ വെള്ളത്തിൽ ഇട്ടശേഷം നല്ലവണ്ണം ഇളക്കുക. തുടർന്ന് സാവധാനം ലായനിയുടെ 90 ശതമാനവും മറ്റൊരു ഗ്ലാസിലേക്കു പകരുക. ആദ്യ ഗ്ലാസിൽ ശേഷിച്ച ലായനിയിൽ വിരൽകൊണ്ട് അമർത്തിനോക്കുമ്പോൾ പരുപരുപ്പ് അനുഭവപ്പെടുകയാണെങ്കിൽ അതിൽ ചെങ്കൽ പൊടി (ഇഷ്ടികപ്പൊടി) ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
∙ മുളകുപൊടിയിൽ കൃത്രിമ നിറം ചേർത്താൽ: ഒരു ഗ്ലാസ്സിൽ വെള്ളമടുത്ത് മേശമേൽ നിശ്ചലമാക്കി വയ്ക്കുക. തുടർന്ന് വെള്ളത്തിന്റെ മേൽപ്പരപ്പിൽ ഒരു നുള്ളു മുളകുപൊടി വിതറുക. കൃത്രിമ കളറുകൾ ഉണ്ടെങ്കിൽ വെള്ളത്തിൽ മേൽപ്പരപ്പിൽ നിന്നും താഴേക്ക് നിറങ്ങളുടെ വരകൾ ഉണ്ടാകും.