തേനിന്റെ രുചിയും ഔഷധ ഗുണങ്ങളും പറയേണ്ട കാര്യമില്ല. പ്രകൃതിദത്തവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ തേൻ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ മേഖലകളെല്ലാം പറയുന്നത്. ജനിച്ച് അധികദിവസം കഴിയും മുമ്പ് കുട്ടികൾക്കു തേൻ കൊടുക്കാറുണ്ട്. എന്നാൽ ഇത് അപകടകരമെന്ന് വിദഗ്ദർ പറയുന്നു.
ഒരു വയസ്സിനു താഴെ പ്രായം ഉള്ള കുഞ്ഞുങ്ങൾക്ക് തേന്‍ കൊടുത്താൽ ഇൻഫന്റ്‌റ് ബോട്ടുലിസം എന്ന അസുഖം ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്. എന്നാൽ ദഹനവ്യവസ്ഥ വികാസം പ്രാപിച്ച അൽപ്പം മുതിർന്ന കുട്ടികൾക്ക് തേൻ നൽകാം. എന്നാൽ ശുദ്ധമായ തേൻ മാത്രമേ കൊടുക്കാവൂ. ശർക്കരയും വെള്ളവും പഞ്ചസാരയും ചേരാത്ത ശുദ്ധമായ തേൻ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.
പ്രകൃതിദത്തവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ കൊഴുപ്പുരഹിത ഭക്ഷണമാണ് തേന്‍. തേന്‍കൊണ്ട് ദീര്‍ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്‍കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നു.
മുറിവിനും പൊള്ളലിനും ഫലപ്രദമായ മരുന്നാണ് തേന്‍. കൊളസ്‌ട്രോള്‍ കുറയാന്‍ തേന്‍ സഹായിക്കും. തേന്‍ കുടിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് കുറയും. ഇങ്ങനെ പറഞ്ഞാലും തീരാത്ത ഗുണങ്ങളാണ് പ്രകൃതിയുടെ ഈ വരദാനം നമുക്ക് നൽകുന്നത്.