ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും കണ്ണുകളെ പിടിച്ചടക്കുന്ന പുറംകാഴ്ച വേണം എന്നതായിരുന്നു വീട് പണിയുമ്പോൾ പ്രവാസിയായ ചന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഈ ആഗ്രഹം മുൻനിർത്തിയാണ് തൃശൂർ ജില്ലയിൽ ചാവക്കാടുള്ള വീടിന്റെ രൂപകൽപന. 25 സെന്റ് പ്ലോട്ടിൽ 2980 സ്ക്വയർഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പല ലെവലുകളിലായുള്ള സ്ലോപ് റൂഫാണ് വീടിന്റെ കാഴ്ചയെ അടയാളപ്പെടുത്തുന്നത്. ഇതിൽ ഷിംഗിൾസ് വിരിച്ചു. വീട്ടിൽ നിന്നും അൽപം മാറി കാർപോർച്ച് നൽകി. ഗ്രേ വൈറ്റ് കളർ കോംബിനേഷൻ വീടിന് കൂടുതൽ ഭംഗി നൽകുന്നു. വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ പാകത്തിനാണ് നാച്വറൽ സ്‌റ്റോൺ കൊണ്ട് മുറ്റം കെട്ടിയെടുത്തത്. സമീപം ചെറിയ പുൽത്തകിടിയുമുണ്ട്.
![cool-house-chavakkad-exterior cool-house-chavakkad-exterior](https://img-mm.manoramaonline.com/content/dam/mm/ml/homestyle/dream-home/images/2018/7/11/cool-house-chavakkad-exterior.jpg.image.784.410.jpg)
അകത്തേക്ക് സ്വാഗതമരുളുന്നത് ബ്രിക്കിന്റെ ക്ലാഡിങ്, ഷോവോളുകളാണ്. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് സ്വീകരണമുറിയിലേക്കെത്താം. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഇടങ്ങളെ വേർതിരിക്കാൻ വുഡൻ ടൈലുകളും നൽകി. സ്വീകരണമുറിയിൽ നിറയുന്നതും ഈ വുഡൻ ടൈലുകളുടെ പ്രൗഢിയാണ്.
![chavakkad-home-living chavakkad-home-living](https://img-mm.manoramaonline.com/content/dam/mm/ml/homestyle/dream-home/images/2018/7/11/chavakkad-home-living.jpg.image.784.410.jpg)
വീടിനുള്ളിൽ പ്രകാശം നിറയ്ക്കുന്നതിൽ കോർട്യാർഡ് പ്രധാനപങ്ക് വഹിക്കുന്നു. നിലത്ത് വുഡൻ ഫ്ളോറിങ്ങും പെബിളുകളും ഒരു ഇൻഡോർ പ്ലാന്റും നൽകി. ഫോർമൽ ലിവിങ്ങിനെയും കോർട്‌യാർഡിനേയും തമ്മിൽ സെമിപാർടീഷൻ പാനൽ നൽകി വേർതിരിച്ചു. ഇതിൽ ക്യൂരിയോസ് നൽകി അലങ്കരിച്ചു.
![chavakkad-house-courtyard chavakkad-house-courtyard](https://img-mm.manoramaonline.com/content/dam/mm/ml/homestyle/dream-home/images/2018/7/11/chavakkad-house-courtyard.jpg.image.784.410.jpg)
ഊണുമുറി ഡബിൾ ഹൈറ്റിലാണ്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഡൈനിങ്ങിനോട് ചേർന്നാണ് ഫാമിലി ലിവിങ് സജ്ജീകരിച്ചത്.
![chavakkad-house-dining chavakkad-house-dining](https://img-mm.manoramaonline.com/content/dam/mm/ml/homestyle/dream-home/images/2018/7/11/chavakkad-house-dining.jpg.image.784.410.jpg)
ജിഐ ട്യൂബും എംഎസ് ഫ്രയിമും കൊണ്ടാണ് ഗോവണി നിർമിച്ചത്. കൈവരികളിൽ ബ്ലാക് പെയിന്റ് അടിച്ചു. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ചെറിയ ഗ്ലാസ് സ്‌കൈലൈറ്റുകൾ നൽകിയത് ശ്രദ്ധേയമാണ്. ഇതിലൂടെ വെയിൽവട്ടങ്ങൾ വീടിനുള്ളിൽ വിരുന്നെത്തുന്നു. ഗോവണി കയറി ചെല്ലുമ്പോൾ ഒരു അപ്പർ ലിവിങ് ക്രമീകരിച്ചു.
![chavakkad-house-upper chavakkad-house-upper](https://img-mm.manoramaonline.com/content/dam/mm/ml/homestyle/dream-home/images/2018/7/11/chavakkad-house-upper.jpg.image.784.410.jpg)
മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാനായി മാസ്റ്റർ ബെഡ്‌റൂമിനോട് ചേർന്ന് വിശാലമായ ഗ്ലാസ് ജാലകങ്ങൾ നൽകി. എല്ലാ മുറികളിലും ഹെഡ്ബോർഡിനോട് ചേർന്ന ഭിത്തി വാൾപേപ്പർ ഒട്ടിച്ച് ആകര്‍ഷകമാക്കിയിട്ടുണ്ട്.
![chavakkad-house-bed chavakkad-house-bed](https://img-mm.manoramaonline.com/content/dam/mm/ml/homestyle/dream-home/images/2018/7/11/chavakkad-house-bed.jpg.image.784.410.jpg)
ബ്ലാക്ക് & വൈറ്റ് കളർതീമിലാണ് L ഷേപ്പിലുള്ള അടുക്കള. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി. നാനോവൈറ്റ് മാർബിളാണ് കൗണ്ടറിൽ വിരിച്ചത്. കബോർഡുകൾ മറൈൻ പ്ലൈ, മൈക്ക ഫിനിഷിൽ ഒരുക്കി.
![chavakkad-house-kitchen chavakkad-house-kitchen](https://img-mm.manoramaonline.com/content/dam/mm/ml/homestyle/dream-home/images/2018/7/11/chavakkad-house-kitchen.jpg.image.784.410.jpg)
ചുരുക്കത്തിൽ കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങളും വ്യത്യസ്തമായ പുറംകാഴ്ചയുമാണ് ഈ വീടിനെ സുന്ദരമായ ഒരു കാഴ്ചാനുഭവമായി മാറ്റുന്നത്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Chavakkad, Thrissur
Plot- 25 cents
Area- 2980 SFT
Owner- Chandrajith
Designer- Suhail Nizam
Marikkar Designs, Manjeri
Mob- 9895368181
Completion year- 2017