കോഴിക്കോട് പേരാമ്പ്രയിലാണ് മുഖം മിനുക്കിയ ഈ വീട്. മുപ്പതു വർഷം പഴക്കമുള്ള വീടിനെ അധികം തട്ടലും പൊളിക്കലും ഇല്ലാതെ മാറ്റിയെടുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. സ്ഥലപരിമിതിയും വെളിച്ചക്കുറവുമായിരുന്നു പ്രധാന പ്രശ്നം. അകത്തളത്തിലെ ഭിത്തികളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. 4300 ചതുരശ്രയടിയാണ് നാലു കിടപ്പുമുറികളുള്ള പുതിയ വീടിന്റെ വിസ്തീർണം. ഫ്ലാറ്റും സ്ലോപും ഇടകലർന്ന എലിവേഷനാണ്. ഫ്ലാറ്റ് റൂഫിൽ ജിഐ ട്രസ് ചെയ്താണ് ഓടു വിരിച്ചത്.
മാറ്റങ്ങൾ
- പഴയ ഫ്ളോറിങ് മാറ്റി. താഴെ മാർബിളും മുകൾനിലയിൽ ടൈലുകളും വിരിച്ചു.
- താഴത്തെ രണ്ടു കിടപ്പുമുറികൾ യോജിപ്പിച്ചു വലിയ മുറിയാക്കി.
- പുതിയ അടുക്കളയും പ്രെയർ ഏരിയയും കൂട്ടിച്ചേർത്തു.
- മുൻവശത്തേക്ക് സിറ്റൗട്ടും കാർ പോർച്ചും കൂട്ടിയെടുത്തു.
- ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും നൽകിയതോടെ ഇന്റീരിയറിൽ പ്രസന്നത നിറഞ്ഞു.
പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. സ്വീകരണമുറിയുടെ ഭിത്തിയിൽ വോൾപേപ്പർ ഒട്ടിച്ചു. സ്വകാര്യത നൽകി ഊണുമുറി ക്രമീകരിച്ചു. ഗോവണിയുടെ താഴെ സ്റ്റോറേജിന് ഇടം നൽകി.
പുതിയ കാലത്തിന്റെ സൗകര്യങ്ങളോടെ അടുക്കള ഒരുക്കി. പ്ലൈവുഡ്, അക്രിലിക് ഫിനിഷിലാണ് പുതിയ കിച്ചൻ. ചെറിയ ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.
സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് പുതിയ കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകളാണ് നൽകിയത്. മാസ്റ്റർ ബെഡ്‌റൂമിൽ ഹെഡ്ബോർഡിൽ സിഎൻസി ഡിസൈൻ നൽകി. എല്ലാ മുറികളിലും ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തു.
കടപ്പ കല്ലും പുല്ലും ഇടകലർത്തിയാണ് മുറ്റത്തു വിരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പഴയ വീടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റിയാണ് നവീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location-Perambra, Calicut
Area- 4300 SFT
Plot-2 acre
Owner- Muneer
Designers- Jahasil Thattari, Faizal
Mob- 9744946474
Interior design
Latheef VA
Pebbles interiors llb
Mob- 9061029302