Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർ സോൺ ഇൻഡക്ഷൻ കുക്ക്ടോപ് വിപണിയിൽ

induction-cooktop ഇൻബിൽറ്റ് രീതിയിൽ കൗണ്ടർടോപ്പിൽ പിടിപ്പിക്കാവുന്ന ഇൻഡക്ഷൻ കുക്ക്ടോപ് വിപണിയിലെത്തി.

അടുത്ത പത്ത് വർഷം. അതിനുള്ളിൽ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകളും വൈദ്യുതി കൊണ്ടുള്ള പാചകവുമൊക്കെ സർവസാധാരണമാകുമെന്നാണ് പ്രവചനങ്ങൾ. മാറ്റം മുൻകൂട്ടിക്കാണുന്നവരുടെ അടുക്കളയ്ക്കായുള്ളതാണ് ടിടികെ പ്രസ്റ്റീജ് സ്റ്റണ്ണർ. നാല് അടുപ്പുകളുള്ള ഇൻഡക്ഷൻ കുക്ക്ടോപ് ആണ് സംഗതി. ബിൽറ്റ് ഇൻ രീതിയിൽ കൗണ്ടർടോപ്പിൽ പിടിപ്പിക്കാമെന്നതാണ് സവിശേഷത.

induction-cook

പോറൽ വീഴാത്ത ‘സ്ക്രാച്ച് പ്രൂഫ്’ സെറാമിക് ഗ്ലാസ് കൊണ്ടുള്ളതാണ് ഇതിന്റെ കുക്ക്ടോപ്. എളുപ്പം വൃത്തിയാക്കാനാകും. ജർമൻ സാങ്കേതിക വിദ്യയിലാണ് സ്റ്റണ്ണറിന്റെ പ്രവർത്തനം. സ്മാർട് ടച്ച് പാനലിൽ വിരൽതൊട്ട് താപനില കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യാം. പാചകസമയം മുൻകൂട്ടി സെറ്റ് ചെയ്യാനുള്ള ‘ടൈമർ’ സൗകര്യവുമുണ്ട്. കുട്ടികൾ ഉപയോഗിക്കുന്നത് തടയാനുള്ള ‘ചൈൽഡ് ലോക്ക്’ സംവിധാനമാണ് മറ്റൊരു പ്രത്യേകത. 49,000 രൂപ മുതലാണ് വില