∙ അടുക്കളയുടെ വൃത്തി സ്റ്റോറേജിലാണ്. കൗണ്ടർ ടോപ്പിനു മുകളിൽ ഒന്നും വയ്ക്കാതെ ക്ലീൻ ആക്കി ഇടാനായാൽ അത്രയും നല്ലത്.
∙ അടുക്കളയിലെ ഓരോ മൂലയും ബുദ്ധിപൂർവം പ്രയോജനപ്പെടുത്തിയാൽ വൃത്തി കൂടെ പോരും. എണ്ണപ്പാത്രങ്ങളും മസാല ടിന്നുകളും അടുപ്പിനു തൊട്ടടുത്തുള്ള ഡ്രോ തുറന്നാല്‍ എടുക്കാവുന്ന രീതിയിൽ വയ്ക്കുക. ഫ്രൈയിങ് പാൻ പോലുള്ളവ പുൾ ഔട്ട് ഷെൽഫിലെ റാക്കിൽ തൂക്കിയിടാം.
∙ കഴുകിയ പാത്രങ്ങൾ അടുക്കാൻ വാഷ് ഏരിയയ്ക്ക് മുകളിൽ തന്നെ കാബിൻ നൽകിയാൽ വാർന്നുവീഴുന്ന വെള്ളം സിങ്കിലേക്കു എത്തിക്കോളും.
∙ അടുക്കള വൃത്തിയാക്കുമ്പോൾ ഈർപ്പം ഇല്ലാത്ത വിധം തുടച്ചിടണം. അണുക്കൾ പെരുകുന്നത് ഈർപ്പമുള്ള സാഹചര്യത്തിലാണ്. കാബിനെറ്റുകൾ വൃത്തിയാക്കുമ്പോൾ അൽപനേരം കാബിൻ ഡോറുകൾ തുറന്നിടാം.