ഇത്തിൾക്കണ്ണി ഏതു മരത്തിൽ വളരുന്നുവോ ആ മരത്തിൽനിന്നാണ് അതിന്റെ വളർച്ചയ്ക്കാവശ്യമായ സസ്യമൂലകങ്ങൾ സ്വീകരിക്കുന്നത്. അതിനാൽ അവ വളരുന്ന മരങ്ങളുടെ വളർച്ച കുറഞ്ഞുവരികയും അവസാനം ഉണങ്ങി നശിക്കുകയും ചെയ്യുന്നു.
ഇത്തിൾക്കണ്ണികൾ താവളം കണ്ടെത്തുന്ന മരങ്ങളിലൊന്നാണ് മാവ്. തുടക്കത്തിലേ ഇവയുടെ വേരുകൾ ഇറങ്ങിയ ഭാഗം അത്രയും കുഴിച്ച് ഇളക്കിക്കളയുകയാണ് മരത്തെ രക്ഷിക്കാൻ പ്രധാനമായും വേണ്ടത്. 'ഇത്തിൾക്കണ്ണിയെ കൊത്തിക്കളയണം' എന്നാണു ചൊല്ല്. ഇവയുടെ വളർച്ച കൂടുതലായി കണ്ടാൽ ആ ശിഖരം തന്നെ മുറിച്ചുകളയുക. തുടക്കത്തിലെ നീക്കാനായാൽ മരത്തെ രക്ഷപ്പെടുത്താം.