റാസിയുടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു
റാസി മുഹമ്മദിന്റെ 'ഐ തിങ്ക് ദേര്‍ഫോര്‍ ഐ ആം കണ്‍ഫ്യൂസ്ഡ്' എന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മട്ടാഞ്ചേരി ബേര്‍ത്ത് ആര്‍ട്ട് ഗ്യാലറിയില്‍ പ്രശസ്ത കവി ഡോ. രതീഷ് കൃഷ്ണ നിര്‍വ്വഹിച്ചു. സ്വയം പ്രകാശിക്കുന്ന പ്രതിഭാസമാണ് കലയെന്നും കാലാതീതമായി പ്രകാശിക്കുന്ന കലാകാരനാണ് റാസിയെന്നും രതീഷ് കൃഷ്ണ പറഞ്ഞു.

റാസി മുഹമ്മദിന്റെ 'ഐ തിങ്ക് ദേര്‍ഫോര്‍ ഐ ആം കണ്‍ഫ്യൂസ്ഡ്' എന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മട്ടാഞ്ചേരി ബേര്‍ത്ത് ആര്‍ട്ട് ഗ്യാലറിയില്‍ പ്രശസ്ത കവി ഡോ. രതീഷ് കൃഷ്ണ നിര്‍വ്വഹിച്ചു. സ്വയം പ്രകാശിക്കുന്ന പ്രതിഭാസമാണ് കലയെന്നും കാലാതീതമായി പ്രകാശിക്കുന്ന കലാകാരനാണ് റാസിയെന്നും രതീഷ് കൃഷ്ണ പറഞ്ഞു. സിനിമ ആധുനികതയിലേക്ക് മാറിയപ്പോള്‍ വളരെ വേഗം അതിനോട് അനുനയപ്പെടുകയും മുന്‍പേ സഞ്ചരിക്കുകയും ചെയ്ത ആധുനിക കലാകാരനാണ് റാസി എന്ന് ചലച്ചിത്ര സംവിധായകന്‍ ടി. കെ. രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. കലാ ചരിത്രകാരിയും ക്യുറേറ്ററുമായ ലത കുര്യനും ആശംസകള്‍ നേര്‍ന്നു.
'ദൃശ്യങ്ങളുടെ ധാരാളിത്തത്തിലൂടെയാണ് ഇന്നത്തെ തലമുറ കടന്നു പോകുന്നത്. മനോഹരമായൊരു ദൃശ്യം കണ്ടു നില്‍ക്കാതെ സ്വൈപ്പ് ചെയ്തു കളയുന്ന വേഗമാണ് ജീവിതത്തിന്. ഗാലറിയിലെത്തുന്നവര്‍ ചിത്രങ്ങള്‍ കാണും മുന്‍പേ ഫോണില്‍ അത് ചിത്രമാക്കുന്നു. അവയെല്ലാം ഫോണിലെ തീപ്പെട്ടി പടങ്ങളായി മാറുന്നു. അങ്ങനെ കെട്ടുകാഴ്ചയുടെ ലോകം കാഴ്ചയുടെ ലോകത്തെ നിസ്സാരമാക്കിയിരിക്കുന്നു' ചിത്രകാരനായ റാസി പറഞ്ഞു. നമുക്കിടയില്‍ നടക്കുന്ന നിത്യസാധാരണമായ കാര്യങ്ങളിലെ സൂക്ഷ്മതകള്‍ കണ്ടെത്തി, അത് വാളോങ്ങി നില്‍ക്കുന്ന നിഴലുകള്‍ക്ക് എതിരേയുള്ള പ്രതിരോധമാക്കി മാറ്റുന്നതിനു തന്റെ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നു. പാലസ്തീന്‍- ഇസ്രയേല്‍ യുദ്ധത്തിനു മുന്‍പേ വരച്ചുതീര്‍ത്ത ചിത്രങ്ങളും പെരിയാറിനുള്ളില്‍ ശ്വാസം മുട്ടുന്ന മത്സ്യങ്ങളുടെ ചിത്രങ്ങളും വര്‍ത്തമാനകാലത്തേക്കുള്ള റാസിയുടെ പ്രവചനങ്ങളായി മാറി. വേട്ടയാടലിനെ ചിത്രങ്ങളിലൂടെയും ടെക്‌നോളജിയോടു ചേര്‍ന്ന അബ്‌സ്ട്രാക്ടുകളായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ചിത്രത്തിനും പേര് നല്‍കാനോ വിശദീകരണം നല്‍കാനോ റാസി തയാറല്ല. സാഹിത്യത്തിനുമപ്പുറം തന്റെ ചിത്രങ്ങള്‍ക്ക് വിനിമയസാധ്യതകള്‍ ഉണ്ടാകണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ബറോഡയിലെ എം എസ് സര്‍വകലാശാലയില്‍ നിന്നും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദങ്ങള്‍ നേടിയ റാസി സിനിമയിലെ മിനിയേച്ചര്‍, ആനിമേഷന്‍ വിഷ്വല്‍ ഇഫക്റ്റ്‌സിലും കഴിവു തെളിയിച്ചയാളാണ്. ഐ എഫ് എഫ് കെ, വിബ്ജിയോര്‍ തുടങ്ങിയ ചലച്ചിത്രമേളകളുടെ സിഗ്നേച്ചര്‍ ഫിലിമുകളുടെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ദസ്തയോവ്‌സ്‌കിയുടെ നോവലിനെ അടിസ്ഥാനമാക്കി റാസി സംവിധാനം ചെയ്ത വെളുത്ത രാത്രികള്‍ക്ക് ആ വര്‍ഷത്തെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
മട്ടാഞ്ചേരി ചേംബര്‍ ഓഫ് കൊമേഴ്‌സിലുള്ള ബെര്‍ത്ത് ആര്‍ട്ട് ഗ്യാലറിയില്‍ റാസിയുടെ 45 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനമാണുള്ളത്. രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയുള്ള പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 29 ന് സമാപിക്കും.