ശില്പകലയും കവിതയും ഇഴുകിച്ചേരുന്ന പുത്തൻ സാങ്കേതികതയാണ് പോയട്രി ഇൻസ്റ്റലേഷൻ. കവിതയ്ക്ക് ശബ്ദവും രൂപവും നൽകി ആസ്വാദനത്തിന്റെ പുത്തൻ രൂപമൊരുക്കുകയാണ് പോയട്രി ഇൻസ്റ്റലേഷനിലൂടെ. മൾട്ടി ഡൈമൻഷൻ പോയട്രി ഇൻസ്റ്റലേഷന്റെ നവീന അനുഭവം ആസ്വദിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വേദിയൊരുക്കുന്നു.
ലോകപ്രശസ്ത വിഭാഗത്തിലും, ആഗോളതലത്തിൽ ശ്രദ്ധേയമായതുമായ നാലുവീതം കവിതകളാണ് വേദിയിൽ ഒരുക്കുന്നത്. വിനോദ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ഇൻസ്റ്റലേഷന്, രംഗനാഥ് രവി ശബ്ദാലങ്കാരവും, ബിനു ചക്രപാണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.ബിജിപാൽ, ജോയ് മാത്യു, സയനോര, അജീഷ് ദാസൻ തുടങ്ങിയവർ കവിതകൾ ആലപിക്കും.
ഇതിനോടനുബന്ധമായി മാമ്പഴക്കാലം എന്നപേരിൽ കുട്ടികളുടെ അവധിക്കാല കൂട്ടായ്മയും, സംസ്‌കൃതി എന്ന പേരിൽ പ്രതിമാസ സാംസ്കാരികോൽസവവും നടത്തപ്പെടുന്നു.
മെയ് 14 ന് ആരംഭിച്ച പരിപാടി 20 ന് സമാപിക്കും.