Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല പെൺകുട്ടികൾ അതൊന്നും ചെയ്യില്ലത്രേ!...

sowmya-poet ആരാണ് നല്ല പെൺകുട്ടി? ഈ ചോദ്യത്തിനുള്ള പരമ്പരാഗതമായ നിർവചനത്തോടുള്ള പരിഹാസമാണ് സൗമ്യയുടെ കവിത.

സോഷ്യൽ മീഡിയ ചവറ്റുകൂനയും കക്കൂസ് സാഹിത്യം വിളമ്പുന്ന ഇടവുമാണെന്നു ആവർത്തിച്ച് പല വിഖ്യാതനായ എഴുത്തുകാരും പറയുമ്പോഴും ചില അഗ്നിയുടെ ചൂടുള്ള നാമ്പുകൾ പലയിടങ്ങളിലും കാണുവാനാകും. അതുകൊണ്ടാണ് വായനക്കാർക്ക് ഒഴിവാക്കാനാകാത്ത ഇടമായി സോഷ്യൽ മീഡിയ മാറുന്നതും. എല്ലായ്പ്പോഴും എല്ലാ പ്രതിഭകളും തിരിച്ചറിയപ്പെടണമെന്നില്ല. പക്ഷേ
അങ്ങനെയുള്ള പ്രതിഭകൾക്കുള്ള ഒരു ഇടമാണ് ഇന്നത്തെ കാലം ഒരുക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ. ആർക്കും എന്തും എഴുതാനുള്ള ഇടമാകുമ്പോഴും അപൂർവ്വമായി ആവശ്യം വായിക്കേണ്ടവരും ഇവിടെ ഉണ്ടാകുന്നുണ്ട്.

സൗമ്യ വിദ്യാധർ എന്ന പെൺകുട്ടി തന്റെ ഫെയ്സ്ബുക് പ്രൊഫൈലിൽ ഇട്ട ഒരു കവിത ഇന്നേറെ ചർച്ച ചെയ്യപ്പെടുകയാണ്. എന്താണ് നല്ല പെൺകുട്ടി എന്ന വാക്കിന്റെ പരമ്പരാഗതമായ നിർവചനം എന്ന് ചോദിക്കുകയാണ് ഈ കവിത.

"A good girl does not have fantasies
or love or dreams or sex
A good girl does not sit with her legs apart
A good girl plays hard to get.
A good girl does not wear her hair short
A good girl must not swear
A good girl must not be promiscuous
Oh she mustn’t, she mustn’t dare!"


സൗമ്യ സ്ഥിരം തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ ഇടുന്ന ഇംഗ്ലീഷ് കവിതകളിൽ നിന്നും ഈ കവിത ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ വാക്കുകളിലെ അഗ്നി കൊണ്ടാണ്. സ്ത്രീത്വത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന കാലമായിട്ടും, എന്താണ് സ്ത്രീ എന്നും സ്ത്രൈണതയുടെ വ്യാഖ്യാനം എന്താണെന്നും ചോദിക്കുമ്പോൾ ഇപ്പോഴും "നല്ല പെൺകുട്ടികൾ" എന്ന് പറയാൻ ശ്രമിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കാലത്തിലാണിപ്പോഴും നമ്മൾ. നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്, അതിനെ പൊളിച്ചെഴുതാനാണ്‌ സൗമ്യ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നതും.

soumya-poem നല്ല പെൺകുട്ടി" എന്ന വിവക്ഷയോട് പരിഹാസത്തോടെ തന്റെ വാക്കുകൾ സൗമ്യ വലിച്ചെറിയുന്നു.



ഓരോ വരിയിലും തീ പാറുന്നുണ്ട്. പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും ഒന്നും ഭ്രാന്തമായ സങ്കല്പങ്ങളില്ലാത്ത അവയെ കുറിച്ചൊന്നും ഉറക്കെ സംസാരിക്കാത്തവളാണ് ഇപ്പോഴും നല്ല പെൺകുട്ടികൾ. ഒരിടത്തിരിക്കുമ്പോൾ കാലുകൾ അകത്തി വയ്ക്കാതെ ഒതുങ്ങി കസേരയിലിരിക്കുന്ന അവൾ അച്ചടക്കത്തിന്റെയും പ്രതീകമാണ്. സ്വന്തം ധൈര്യത്തിനുള്ളിൽ നിന്ന് സ്വന്തം ശരീരത്തെ കുറിച്ച് സംസാരിക്കാനോ മോഹങ്ങളേ കുറിച്ച് ഉറക്കെ പറയാനോ കഴിവില്ലാത്തവൾ ആകുമ്പോഴാണ് അവൾ സമൂഹത്തിൽ "നല്ല കുട്ടിയാകുന്നത്" എന്ന് സൗമ്യ പരിഹസിക്കുന്നു.


"A good girl does not talk aloud
She definitely does not masturbate
A good girl does not have large breasts
But then small ones also aren’t too great
A good girl is not ugly or fat
A good girl is rare.
A good girl does not talk about her sexuality
That is unnecessary, and practically not there."


ഉറക്കെ സംസാരിക്കാത്തവൾ, ഉറക്കെ ചിരിക്കാത്തവൾ, വലിയ മാറിടമില്ലാത്തവൾ, ലൈംഗികതയെ കുറിച്ചോ സ്വയംഭോഗത്തെ കുറിച്ചോ ഉറക്കെ മിണ്ടാത്തവൾ... അവളാകുന്നു നല്ല കുട്ടി.

കുട്ടിക്കാലം മുതൽ പെൺകുട്ടികൾ കേട്ട് വളരുന്ന വാചകങ്ങൾക്കു മുകളിലാണ് സൗമ്യ തന്റെ വാക്കുകൾകൊണ്ട് ആണിയടിക്കുന്നത്. ഉറക്കെ ചിരിക്കുമ്പോഴും അകത്തിടുന്ന വസ്ത്രങ്ങളില്ലാതെ നടക്കുമ്പോഴും ലൈംഗികതയെ കുറിച്ച് സംശയങ്ങൾ ഉന്നയിക്കുമ്പോഴുമൊക്കെ വീടിനുള്ളിൽ നിന്ന് തന്നെ വന്ന ചില അരുതുകളുണ്ടായിട്ടുണ്ട്, ആൺ മേൽക്കോയ്മ പേറുന്ന സമൂഹത്തിൽ സ്ത്രീകൾ ഇന്ന രീതിയിലേ
നടക്കാൻ പാടുള്ളൂ, ഇന്നയിന്ന വാക്കുകളൊന്നും ഉപയോഗിക്കാനേ പാടില്ല, വീട്ടിലുള്ളവരെ അനുസരിച്ചും സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെയും പ്രാർത്ഥനയോടെ, അച്ചടക്കത്തോടെ കഴിഞ്ഞും മുന്നോട്ടു നീങ്ങുക എന്ന ഉപദേശങ്ങളിൽ അവൾ മുന്നേറുന്നു. എപ്പോഴെങ്കിലും ഒരു നിമിഷത്തെ ചാഞ്ചാട്ടത്തിൽ അവ പിഴയ്ക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്ന കുറ്റബോധത്തിന്റെ അതിരുകൾ കണ്ടെത്താനെയാകുന്നില്ല. എന്നാൽ അത്തരം പശ്ചാത്താപത്തിന്റെ വിത്തുകളെയൊക്കെ വലിച്ചെറിയുകയാണ് സൗമ്യയുടെ കവിത. "നല്ല പെൺകുട്ടി" എന്ന വിവക്ഷയോട് തന്നെ പരിഹാസത്തോടെ തന്റെ വാക്കുകൾ സൗമ്യ വലിച്ചെറിയുന്നു.

പൊതുവായ മനുഷ്യന്റെ നീതിബോധത്തോടു സൗമ്യയിലെ കവി എപ്പോഴും പ്രതികരിക്കുന്നുണ്ടെന്നു സോഷ്യൽ മീഡിയയിലെ അവരുടെ കവിതകൾ പറയുന്നുണ്ട്.


"Not just lipstick
I have got a pierced navel
And some tattoos
on my neck and thighs
A pink patterned panty
A hip that swings and sighs
And who knew...
I even have breasts
under my burkha."


മറ്റൊരു കവിതയിൽ അരുതുകളുടെ മറ്റു ചില വ്യാഖ്യാനങ്ങളുണ്ട്.
"Not just lipstick
I have a mouth that smokes
A few freckles
And some hair
Here and there
A vagina with an opinion
And a heart that beats like a whore
under my burkha.
Not just lipstick
I even have a gun
Under my burkha."

മൂടപ്പെട്ട വസ്ത്രങ്ങൾക്കുള്ളിൽ ഒളിച്ചു വായിക്കപ്പെട്ട ആയുധങ്ങൾ സത്യത്തിൽ അവളുടെ സ്ത്രീത്വം തന്നെയായി കാണാം. ബുർഖ എന്ന വാക്ക് ഒരു സമുദായത്തെ മാത്രമല്ല സ്ത്രീത്വത്തിനെതിരെ അവളെ മറച്ചു പിടിക്കുന്ന മുഴുവൻ സമൂഹത്തിന്റെയും കപടതയ്‌ക്കെതിരെയുള്ള രൂക്ഷത നിറഞ്ഞ വിമർശനമാകുന്നു. പുറത്ത് കാണുന്ന ചുവന്ന ചുണ്ടുകൾക്കുമപ്പുറം ഒളിപ്പിച്ച് വയ്ക്കപ്പെട്ട മാറിടവും സ്വന്തം ഇഷ്ടങ്ങൾ സംസാരിയ്ക്കാൻ ആഗ്രഹിക്കുന്ന ലൈംഗിക അവയവങ്ങളും ഒരു ലൈംഗികത്തൊഴിലാളിയെ പോലെ തുടിക്കുന്ന ഹൃദയവും ഒക്കെയുണ്ട്. പലപ്പോഴും സ്ത്രീകൾക്ക് അവളുടെ ലൈംഗികതയെ കുറിച്ചോ സ്വന്തം മോഹങ്ങളേ കുറിച്ചോ ഉറക്കെ പറയാൻ അവകാശങ്ങളില്ല.

ഇങ്ങനെയും കവിതകളുണ്ടാകണം, അത് ചർച്ച ചെയ്യപ്പെടുകയും വേണം. കാരണം കാലം മാറുമ്പോൾ സ്ത്രീകളുടെ ജീവിതവും പുനർ നിർമ്മിക്കപ്പെടും മറ്റേതൊരിടത്തും സംഭവിക്കുന്നത് പോലെ തന്നെ. അതേ മാനസിക നിലയാണ് സൗമ്യയും കവിതകളിൽ കൂടി പങ്കു വയ്ക്കുന്നത്. മാധവിക്കുട്ടിയും ഇന്ദുമേനോനും ഒക്കെ തുറന്നിട്ട പെണ്ണെഴുത്തിന്റെ, പെൺ പ്രണയത്തിന്റെ തുറന്ന വാതിലുകൾ തുറന്നു തന്നെ കിടക്കുന്നുണ്ട്. നടക്കാൻ എഴുത്തുകാരികൾ ഇല്ലാത്തതു തന്നെയാണ് കാലത്തിന്റെ ദുഃഖം. സൗമ്യയെ പോലെയുള്ള എഴുത്തുകാരികൾ അതുകൊണ്ടു തന്നെ പ്രതീക്ഷകൾ നൽകുന്നു.

സൗമ്യയുടെ ഫെയ്സ്ബുക് പ്രൊഫൈൽ സന്ദർശിക്കാൻ....