കള്ളം പറഞ്ഞു നടത്തിയ വിവാഹം, മാതാപിതാക്കളും കൂട്ടു നിന്നു; ഭര്ത്താവിന്റെ രീതികൾ സഹിക്കാനാവാതെ ഭാര്യ
പതിവ് തെറ്റിച്ച്, വീടിന്റെ ഉള്ളിൽ നിന്ന് ചിലങ്കയുടെ നാദം കേട്ടപ്പോൾ വിശ്വനാഥൻ, തൊടിയുടെ ഇടയിലെ നടപ്പ് നിർത്തി. പതിയെ ചെവിയോർത്തു. പിന്നെ തിരികെ നടന്നു. കിടപ്പ് മുറിയിൽ സർവാഭരണവിഭൂഷിതയായി, നൃത്ത വേഷമണിഞ്ഞ്, ലാസ്യഭാവത്തിൽ പ്രിയതമയെ കണ്ടപ്പോൾ അവൻ കൂടുതൽ തരളിതനായി ചാരത്തേക്ക് നടന്നു.
പതിവ് തെറ്റിച്ച്, വീടിന്റെ ഉള്ളിൽ നിന്ന് ചിലങ്കയുടെ നാദം കേട്ടപ്പോൾ വിശ്വനാഥൻ, തൊടിയുടെ ഇടയിലെ നടപ്പ് നിർത്തി. പതിയെ ചെവിയോർത്തു. പിന്നെ തിരികെ നടന്നു. കിടപ്പ് മുറിയിൽ സർവാഭരണവിഭൂഷിതയായി, നൃത്ത വേഷമണിഞ്ഞ്, ലാസ്യഭാവത്തിൽ പ്രിയതമയെ കണ്ടപ്പോൾ അവൻ കൂടുതൽ തരളിതനായി ചാരത്തേക്ക് നടന്നു.
പതിവ് തെറ്റിച്ച്, വീടിന്റെ ഉള്ളിൽ നിന്ന് ചിലങ്കയുടെ നാദം കേട്ടപ്പോൾ വിശ്വനാഥൻ, തൊടിയുടെ ഇടയിലെ നടപ്പ് നിർത്തി. പതിയെ ചെവിയോർത്തു. പിന്നെ തിരികെ നടന്നു. കിടപ്പ് മുറിയിൽ സർവാഭരണവിഭൂഷിതയായി, നൃത്ത വേഷമണിഞ്ഞ്, ലാസ്യഭാവത്തിൽ പ്രിയതമയെ കണ്ടപ്പോൾ അവൻ കൂടുതൽ തരളിതനായി ചാരത്തേക്ക് നടന്നു.
വിശ്വനാഥൻ കടൽ കണ്ടിട്ടുണ്ടോ? ഇല്ല അല്ലേ..? കടൽ തീരത്ത് തിരയെണ്ണി ഇരിക്കുന്ന ആ സുഖം..? താര അത് ചോദിക്കുമ്പോൾ അവളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു, കണ്ണുകൾ വിടർന്നും. "ങ്ങാ.. ആ സമയം ഉണ്ടെങ്കിൽ നാല് കപ്പ കമ്പ് നടാം.. അല്ലെങ്കിൽ വിളയ്ക്ക് നനയ്ക്കാം, തെങ്ങിനും കവുങ്ങിനും തടമിടാം," അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. വലംകൈയാൽ, വിക്രമാദിത്യന് വേതാളം എന്നപോലെ തോളിൽ ചാർത്തിയ തോർത്തെടുത്ത് വിയർപ്പാറ്റി നേരെ തൊടിയിലേക്ക് നടന്നു. ഇയാൾ ഒരിക്കലും നന്നാവില്ല, താര ദൂരേക്ക് നോക്കി പിറുപിറുത്തു.. "കാലം എനിക്കായ് കാത്തുവച്ചിരുന്നത് ഇതായിരുന്നല്ലോ കൃഷ്ണാ" ആരോടോ എന്നപോലെ പരിഭവം പറഞ്ഞിട്ട് ഇറയത്തുനിന്ന് അകത്തേക്ക് കടന്നു.
താരയും, വിശ്വനാഥനും ദമ്പതികൾ ആയിരുന്നെങ്കിലും ലോകത്തിന്റെ വിവിധ ധ്രുവങ്ങളിൽ ജനിച്ചു ജീവിച്ചവരെപോലെ ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളെ ആയിരുന്നുള്ളു. നഗരത്തിൽ ജനിച്ച്, സമ്പന്നതയിൽ വളർന്ന്, നൃത്തവും സംഗീതവും ഉന്നത വിദ്യാഭ്യാസവും നേടി, സുഖലോലുപതയിൽ അഭിരമിക്കും, വൈവാഹിക ജീവിതവും പ്രതീക്ഷിച്ചിരുന്ന താരയുടെ ജീവിതത്തിലേക്ക് വിശ്വനാഥൻ കടന്ന് വന്നത് തികച്ചും യാദൃശ്ചികമായി ആണ്. നഗരത്തിലെ ക്ഷണപ്രഭാചഞ്ചലങ്ങൾക്കിടയിൽ ജനിച്ച്, ജീവിച്ച്, അതിന്റെ പുറംമോടികളിൽ ലയിച്ച്, ജീവിത നിമിഷങ്ങളെ ആഘോഷമായി പിന്നിടാൻ ആഗ്രഹിച്ച അവളെ രക്ഷകർത്താക്കൾ, കെട്ടിയിടപ്പെട്ട പയ്യിനെപ്പോലെയാണ് വളർത്തിയത്. ഭാവിയിൽ ഇങ്ങനെ ഒരുത്തന് ബലി നൽകാൻ മാത്രമായിരുന്നു, താൻ കാത്ത് സൂക്ഷിച്ച വിശുദ്ധിയും, നൈർമല്യവും, ജ്ഞാനവും, തന്നെ തന്നെയും എന്നാലോചിച്ചപ്പോൾ അവൾക്ക് സ്വയം വെറുപ്പ് തോന്നി.. തന്റെ മാതാപിതാക്കൾ വെറും നേർച്ചവസ്തുവാക്കി മാത്രമാണ് വളർത്തിയത് എന്ന് ചിന്തിച്ചപ്പോൾ ലോകത്തെ ആകെ ഭസ്മീകരിക്കാൻ അവൾ വെമ്പി.
മാമൂലുകളെയും, ഇല്ലാത്ത ധാർമ്മികതയെയും ഊതിവീർപ്പിക്കപ്പെട്ട മധ്യവർഗ്ഗ വാക്‌ടോപവും, അതിവിനയത്തിന്റെ നാടകീയതയെയും നേട്ടങ്ങളെയും, ഒക്കെ പെരുപ്പിച്ചു നൽകി, വ്യക്തിജീവിതത്തിന്റെ മൂല്യവും, മൂല്യച്യുതിയുടെ അധാർമ്മികതയും പഠിപ്പിച്ച്, ഇന്നുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത മുകളിലെ പരലോകത്തെ, കണ്ടിട്ടില്ലാത്ത ദൈവത്തെ, മോഹന മനോഹര നാളെയെ സ്വപ്‌നം കാണിച്ച്, ലോകത്തെ എല്ലാം ത്യാഗത്തിന്റെ മഹോന്നതയിലൂടെ വേണം വിലയിരുത്താൻ എന്ന് പേർത്തും പേർത്തും പറഞ്ഞുറപ്പിച്ച്, ചെരുപ്പിന് വേണ്ടി കാൽ മുറിക്കപ്പെട്ട ബൊമ്മ കണക്കെ. അതുകൊണ്ടൊക്കെ എന്നും എപ്പോഴും അവൾക്ക് എല്ലാത്തിനോടും വിരക്തിയായിരുന്നു, പുച്ഛവും. സ്വതന്ത്ര ജീവിതത്തോട് അദമ്യമായ അഭിനിവേശവും. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളിൽ വല്ലാത്ത ഒരു ഭ്രമവും.
കേരളത്തിലെ മധ്യവർഗ്ഗത്തിൽ അന്ന്, വല്ലാതെ കടന്നുകൂടിയ ജ്യോതിഷഭൂതത്തിന്റെ അക്രമങ്ങളിൽ ആകൃഷ്ട്ടരായി, മാതാപിതാക്കൾ അവൾക്കായി ഉത്തമ പുരുഷസിംഹങ്ങളെ തേടി വലവിരിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും കുടുങ്ങിയ മുഴുത്ത ഇരകൾ പലതും ജ്യോതിഷ ഭൂതത്തിന്റെ ഇരകളാക്കപ്പെട്ടപ്പോൾ താര, മൂത്ത് നരച്ച്, മൂക്കിൽ പല്ല് മുളയ്ക്കാൻ പരുവത്തിലേക്ക് പരിപാലിക്കപ്പെട്ടു. അവർ, എങ്കിലും പരാജയം സമ്മതിക്കാൻ തയാറല്ലായിരുന്നു, വിവാഹകമ്പോളം എന്ന കടലിലെ കൂട്ടിവച്ച സമ്പത്ത് എന്ന യാനം തെളിച്ച്, കോരുവലയുമായി വേട്ട തുടർന്നുകൊണ്ടേയിരുന്നു. ചില ഉത്തമ തിമിംഗലങ്ങൾ വലമുറിച്ചു ചാടിയെങ്കിലും, അവർ നിരാശരായില്ല, കൂടുതൽ ആഴത്തിലേക്കും, വിശാലതയിലേക്കും അവരുടെ വല ഇറങ്ങിച്ചെന്നു. അതിൽ ലഹരി വിഴുങ്ങിയവരെപോലെ ആറാടി.
അപ്പോൾ താര കൂടുതൽ ഉദാസീനയാകുകയായിരുന്നു, കിട്ടാൻ പോകുന്ന മഹനീയ ജീവിതത്തിന്റെ പ്രതീക്ഷയിൽ തിങ്കളാഴ്ച വ്രതം, മുതൽ ഉത്തമ സന്താന ലഭ്യതയ്ക്കായി സന്താനഗോപാലാർച്ചന വരെ നടത്തി, കൂടുതൽ സാർഥകയായി. ഇതൊക്കെ കണ്ട് ഉള്ളിൽ ചിരിച്ച്, അവളെ കൂടുതൽ ധൈര്യവതിയും പ്രസന്നവതിയും ആക്കാൻ, പാടുപെട്ട്, അവൾക്ക് ബോറടിച്ച് പണ്ടാരമടങ്ങിയിട്ടും വിടാതെ സതിയുടെയും സാവിത്രിയുടെയും, സീതയുടെയും, അഹല്യയുടെയും കഥ മെഗാ സീരിയൽ പോലെ 75 കെ. വിസ്താര പ്ലാറ്റ്ഫോമിൽ അവളിലേക്ക് എത്തിച്ചിരുന്ന, അവളുടെ അച്ഛനെ പ്രസവിച്ച വിധവയായ മൊട്ടച്ചിയമ്മ, എന്നും എപ്പോഴും അവളുടെ തലയിൽ കൈവച്ച്, "എൻപോലെ വാ" അനുഗ്രഹിക്കുകയും ചെയ്തു.
അങ്ങനെ ഒരു ഞായറാഴ്ച വൈകുന്നേരം പതിവ് വിസ്താര പടം ഓടിക്കൊണ്ടിരുന്ന സന്ദർഭത്തിൽ അവളുടെ മാതാപിതാക്കൾ സ്ഥിരം, തിമിംഗല വേട്ടയുടെ ആലസ്യം കുടഞ്ഞെറിഞ്ഞ്, പണ്ട് അർക്കമെഡീസ് ന്യുഡ് ഭാവത്തിൽ യുറീക്കാ ന്ന് വിളിച്ചു കൂവിയ പോലെ നിലവിളിച്ചും കൊണ്ടാണ് പുറത്ത് നിന്നും വന്നത്. കിട്ടി.. ഒരു പയ്യന്റെ ജാതകം കിട്ടി.. വിശ്വനാഥൻ, മുപ്പത്തിരണ്ട്‍, വയസ്സ്, ഉന്നത കുലജാതൻ, വെളിനാട്ടിലെ ഡിഗ്രി, തറവാട്ടിൽ പൂത്ത സമ്പത്ത്, സൽസ്വഭാവി, ബന്ധുക്കൾ എല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, അതിനൊക്കെ അപ്പുറം പന്ത്രണ്ടിൽ, പന്ത്രണ്ട് പൊരുത്തം. അടുത്ത ദിവസം തന്നെ പെണ്ണുകാണാൻ വരും. രണ്ടുപേർക്കും ഇഷ്ടപെട്ടാൽ ഉടനെ കല്യാണം.
താരയുടെ തലവര മാറിയത് ഞൊടിയിടയിൽ ആയിരുന്നു, ഒരു മാതിരി ചില പരസ്യത്തിൽ പറയുംപോലെ, ഇനി ജീവിതം ജിങ്കാലാല എന്ന് അവളും കരുതി. ആകെ ഒരു ബുദ്ധിമുട്ടേ അവൾക്ക് തോന്നിയുള്ളൂ, വിശ്വനാഥന്റെ നാട് അങ്ങ്, കിഴക്കേ മലമൂട്ടിലാണ്, താമരശ്ശേരി ചുരവും കടന്ന് പോകണം.. അപ്പോൾ അത് ഒരു ചലഞ്ചായിട്ടാണ് അവൾക്ക് തോന്നിയത്, പോരാത്തതിന് പണ്ട് കോളജിൽ നിന്ന് വയനാട് ടൂർ പോയ ഓർമ്മകളിലെ ത്രില്ലും ഒക്കെ അവളെ വേറെ ലോകത്തിലേക്ക് എത്തിച്ചു കഴിഞ്ഞിരുന്നു. പിന്നെ മനസ്സിന്റെ ഒരു വിശ്വാസവും. അച്ഛന്റെയും അമ്മയുടെയും ഒറ്റ സന്താനം ആയതിനാൽ, വിശ്വനാഥനുമായി ഇവിടെ വന്ന് താമസിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാവില്ല. പിന്നെ പഠിച്ച് ലോകം കണ്ടവൻ ആയതിനാൽ അയാളെ നഗരത്തിലേക്ക് ആകർഷിക്കാൻ എളുപ്പവും. അതിനൊക്കെ ഉപരി, അയാളുടെ വാചാലതയും, സൗന്ദര്യവും, ചടുലതയും അവളെ കീഴടക്കി എന്ന് പറയുന്നതാവും ഭംഗി.
(അപ്പോൾ, കാർഷിക ശാസ്ത്രത്തിൽ അയാൾക്ക് ഉണ്ടായിരുന്ന വെളിനാട്ടിലെ ഡിഗ്രി കറസ്പോണ്ടസ് ആണ് എന്ന് അവൾക്ക് അറിയുമായിരുന്നില്ല, മാതാപിതാക്കൾക്ക് അറിയാമായിരുന്നെങ്കിലും അവർ പറഞ്ഞതുമില്ല.) അതെല്ലാം ആണ് ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നത്. ഇത്രയൊക്കെ പഠിച്ചതിന്റെയോ, ലോകം കണ്ടതിന്റെയോ ഒരു ഗുണവും ഇല്ലാത്ത, സർവ്വോപരി മലമൂടനും ആയ വിശ്വനാഥന്, ഉണ്ണുക, ഉണ്ണിയെ ഉണ്ടാക്കുക എന്ന ആകെയൊരു താൽപ്പര്യവും, ബാക്കി കിട്ടുന്ന സമയം തൊടിയിലെ മരങ്ങൾക്കും, ചെടികൾക്കും ഇടയിൽ സംസാരിച്ച് നടക്കുക എന്ന ഒരേ ഒരു ഹോബിയും മാത്രമാണ് ഉള്ളത് എന്നറിഞ്ഞപ്പോൾ പകച്ചു പോയി, തന്റെ യൗവനവും, മോഹങ്ങളും എന്ന് ആരോട് പറയാൻ. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോഴാണ്, കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന വീട്ടിലെ രാമാനന്ദസാഗറിനോട് വിവരങ്ങൾ പറയാം, എന്ന് വിചാരിച്ചത്. പണ്ട് മെഗാ സീരിയൽ ഉണ്ടാക്കി കുറെ മോഹിപ്പിച്ചതാണല്ലോ, തന്റെ ബാല്യത്തെയും കൗമാരത്തെയും, പിന്നെ തീപിടിച്ച യൗവ്വനത്തെയും. എന്നാൽ കണ്ണകിയുടെയും കോവിലന്റേയും, പുതിയ മെഗാസീരിയൽ ഉണ്ടാക്കി കിളവി അതും ആവിയാക്കി കളഞ്ഞു.
എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായ തനിക്ക് ഇനി ഒരു പോംവഴി മാത്രമേ മുന്നിലുള്ളൂ. അഭിനവ കണ്ണകി ആകുക, കോവിലന് പകരം തന്നെ ബാധിച്ച, ഈ മധുരരാജനായ വിശ്വനാഥൻ കെട്ടിയവനെയും കൊന്ന്, മലമൂട്ടിലെ മധുരരാജ്യവും ചുട്ടെരിച്ച്.. ഓംങ്കാര നടനമാടി, നേരെ കൊടുങ്ങല്ലൂർ ദേശമായ തന്റെ ഭവനത്തിലേക്ക് പോകുക.. ആ ചിന്ത വല്ലാതെ ഭ്രമരം ആയപ്പോൾ, അവൾ തന്റെ കിടപ്പ് മുറിയിലേക്ക് ചെന്ന്, ട്രങ്ക് പെട്ടിയിൽ ഭദ്രമാക്കി വച്ചിരുന്ന പഴയ നൃത്തവേഷങ്ങൾ എടുത്തണിഞ്ഞു. മുത്തും പവിഴവും നിറയ്ക്കാത്ത ചിലങ്ക പൊടിതട്ടിയെടുത്ത്, കാലിൽ മുറുക്കി കെട്ടി. കണ്ണിൽ മണിച്ചിത്ര താഴിലെ ശോഭനയുടെ മുഖഭാവം വരുത്തി നിലക്കണ്ണാടിയിൽ നോക്കി, സ്വയം തൃപ്തി വരുത്തി. കാർന്നോരുടെ മുഖത്തിന് പകരം വിശ്വനാഥനെ പ്രതിഷ്ഠിച്ച് നാല് ചുവട് ആടി. പതിവ് തെറ്റിച്ച്, വീടിന്റെ ഉള്ളിൽ നിന്ന് ചിലങ്കയുടെ നാദം കേട്ടപ്പോൾ വിശ്വനാഥൻ, തൊടിയുടെ ഇടയിലെ നടപ്പ് നിർത്തി. പതിയെ ചെവിയോർത്തു. പിന്നെ തിരികെ നടന്നു. കിടപ്പ് മുറിയിൽ സർവാഭരണവിഭൂഷിതയായി, നൃത്ത വേഷമണിഞ്ഞ്, ലാസ്യഭാവത്തിൽ പ്രിയതമയെ കണ്ടപ്പോൾ അവൻ കൂടുതൽ തരളിതനായി ചാരത്തേക്ക് നടന്നു.
മുന്നിലെ ദർപ്പണത്തിൽ വികാര ലോലനായി പിന്നിൽ നിൽക്കുന്ന വിശ്വനാഥന്റെ മുഖം തെളിഞ്ഞപ്പോൾ താരയുടെ ഉള്ളിൽ പ്രതികാരാഗ്നി ജ്വലിച്ചു.. "നീ എന്നെ എങ്കയും പോക വിടമാട്ടെ.." നാഗവല്ലിയെ മനസ്സിൽ കുടിയിരുത്തി, പ്രതികാരദാഹം അടിമുടി ആവേശിച്ച അവൾ ഒരുതരം വിറയലുമായി അവന് നേരെ തിരിഞ്ഞു. ഒരു പ്രത്യേക ഭാവത്തോടെ കൈകൾ വിടർത്തി കൂട്ടിപിടിച്ച് അവനിലേക്ക് അടുക്കുമ്പോൾ ലക്ഷ്യം ആ കഴുത്ത് ആയിരുന്നു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ എല്ലാം അവസാനിപ്പിച്ച് കിടക്കയിൽ നിന്ന് എഴുന്നേറ്റ്, അസ്തപ്രജ്ഞനായി കിടക്കുന്ന വിശ്വനാഥനെ നോക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത ഒരു സംതൃപ്‌തി ഉണ്ടായിരുന്നു. അയാളുടെ നെഞ്ചിലെ തന്റെ ക്യൂട്ടെക്സിട്ട നീണ്ട നഖങ്ങൾ ഉണ്ടാക്കിയ വടുക്കളിൽ നിന്ന് രക്തം പൊടിയുന്നുണ്ട്, ദന്തക്ഷതത്താൽ കഴുത്ത് വല്ലാതെ ചുവന്നിരിക്കുന്നു. പാതി മയക്കത്തിൽ എന്നപോലെ കിടക്കുന്ന അയാളുടെ മുഖത്ത് അപ്പോഴും വശ്യമായ ശാന്തത തന്നെ. ആരെയും മയക്കുന്ന അയാളുടെ ആകാരസൗഷ്ഠവം നോക്കി ഒരു വല്ലാത്ത നിർവൃതിയോടെ അൽപ്പനേരം നിന്നു.
വിശ്വേട്ടാ.. ഒരു കാപ്പി എടുക്കട്ടെ.. ക്ഷീണത്തിന് നല്ലതാണ് എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിരിക്കുണു.. കിടക്കയിൽ ചിതറിക്കിടന്ന നൃത്ത വിതാനങ്ങളും ചിലങ്കയും ധൃതിയിൽ എടുത്ത് ഒതുക്കി വയ്ക്കുന്നതിനിടെ അവൾ കുറുകി. അപ്പോഴും ബാക്കിയായ നവോഢയുടെ നാണത്തോടെ കിടക്കയുടെ മൂലയിൽ ചുരുണ്ട് കിടന്ന ബെഡ്ഷീറ്റ് എടുത്ത് നാണം മറച്ച് കുളിമുറിയിലേക്ക് ഓടാൻ ഭാവിക്കുന്ന, തന്നെ, നനുത്ത പുഞ്ചിരിയുമായി വീക്ഷിക്കുന്ന വിശ്വനാഥന്റെ നയനങ്ങളെ അവൾ കൺകോണുകൊണ്ട് പിന്തുടരുന്നുണ്ടായിരുന്നു.