ആ കാശ് രാമസിംഹൻ അടിച്ചുമാറ്റിയതല്ല; പണം പിരിച്ച് പടം ചെയ്ത കഥ; നിർമാണം: നാട്ടുകാർ
സംസ്ഥാനമൊട്ടാകെ 86 തീയറ്ററുകളിലാണ് സംവിധായകൻ രാമസിംഹന്റെ (അലി അക്ബർ) വിവാദസിനിമ ‘1921 പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നത്. അതിനെന്താണ്; എത്രയെത്ര സിനിമകളാണ് ഇതിനേക്കാളേറെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്? എന്നാൽ, വെറും രണ്ടരക്കോടി രൂപ ചെലവിൽ നിർമിച്ച, മികച്ചൊരു വിതരണക്കമ്പനിയുടെ പിന്തുണയില്ലാത്ത ചെറിയൊരു സിനിമയെ സംബന്ധിച്ച് 86 തീയറ്ററുകൾ ലഭിച്ചു എന്നതുതന്നെ വലിയ കാര്യമാണ്. മലബാർ കലാപം സംബന്ധിച്ച വിവാദങ്ങൾ കത്തിനിന്ന സമയത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന നാലു സിനിമകളാണ് ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ 80 കോടി ബജറ്റിൽ നിർമിക്കാനിരുന്ന സിനിമയടക്കമുണ്ട്. എന്നാൽ ഈ നാലു സിനിമകളിൽ അലി അക്ബറിന്റെ സിനിമ മാത്രമാണ് ഇപ്പോൾ തീയറ്ററുകളിലെത്തിയത്. ഈ സിനിമയുടെ കഥയെക്കുറിച്ചോ വിവാദങ്ങളെക്കുറിച്ചോ അല്ല നമ്മൾ ചർച്ച ചെയ്യുന്നത്. ഈ സിനിമ നിർമിച്ച രീതിയെക്കുറിച്ചാണ്. രണ്ടരക്കോടിയോളം രൂപ ചെലവിൽ നിർമിച്ച സിനിമയ്ക്ക് പണം കണ്ടെത്തിയത് സാധാരണക്കാരായ ജനങ്ങളിൽനിന്നാണ്. ജനങ്ങളുടെ കയ്യിൽനിന്ന് ചെറിയ ചെറിയ തുകകൾ പിരിച്ച് സിനിമയോ സംരംഭമോ രൂപപ്പെടുത്തുന്ന രീതിയെയാണ് ക്രൗഡ് ഫണ്ടിങ് എന്നു വിളിക്കുന്നത്. മലയാളത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ആദ്യ സിനിമയല്ല പുഴ മുതൽ പുഴ വരെ. എന്താണീ ക്രൗഡ് ഫണ്ടിങ്? മൂലധനാധിഷ്ഠിതമായ വ്യവസായമാണ് സിനിമ. ഇവിടെ ജനാധിപത്യരീതിയായ ക്രൗഡ് ഫണ്ടിങ്ങിന് എന്താണ് പ്രാധാന്യം? ഈ ചോദ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ള ഉത്തരമറിയാൻ ക്രൗഡ്ഫണ്ടിങ് സിനിമകളുടെ ചരിത്രവും വർത്തമാനവും മനസ്സിലാക്കിയേ മതിയാകൂ..

∙ കോടിക്കിലുക്കത്തിനിടയിലെ ജോൺ ഏബ്രഹാം
എണ്ണിയാൽ തീരാത്തത്ര കോടികൾ ചെലവഴിച്ചാണ് ഇന്നത്തെക്കാലത്ത് സിനിമകൾ നിർമിക്കുന്നത്. മുപ്പതോ നാൽപതോ കോടി രൂപ ചെലവിൽ സിനിമ നിർമിച്ചുവെന്ന് അഭിമാനത്തോടെ പറയുന്നവരാണ് ഒട്ടുമിക്ക സിനിമാക്കാരും. മലയാളമെന്ന ‘ഠാ’ വട്ടത്തിൽപ്പോലും കോടികൾക്കുമേൽ കോടികൾ ചെലവഴിച്ചു നിർമിക്കുന്ന പല സിനിമകളും തീയറ്ററിൽ ആളില്ലാതെ പൊട്ടിത്തകർന്ന് ഇരുട്ടിൽതപ്പുകയാണ്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. എന്നാൽ പണ്ടുപണ്ടൊരു കാലത്ത് മലയാള സിനിമയിൽ ഒരു വിപ്ലവകാരിയുണ്ടായിരുന്നു. ജോൺ ഏബ്രഹാമെന്നായിരുന്നു പേര്. ലക്ഷങ്ങളും കോടികളുമുപയോഗിച്ച് സിനിമയെടുക്കുമ്പോൾ അതിന് മുതലാളിത്തത്തിനു താൽപര്യമുള്ള കഥകളേ പറയാൻ കഴിയൂ എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്ന സംവിധായകനാണ് ജോൺ ഏബ്രഹാം. അതുകൊണ്ട് അദ്ദേഹം സിനിമയുണ്ടാക്കാൻ ബക്കറ്റുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. പാട്ടകിലുക്കിത്തന്നെ പണം പിരിച്ചു. ആ പണംകൊണ്ട് സിനിമയുണ്ടാക്കി. തല്ലിപ്പൊളി സിനിമയല്ല, ദേശീയ പുരസ്കാരങ്ങളും രാജ്യാന്തര പുരസ്കാരങ്ങളും നേടിയ സിനിമയാണുണ്ടാക്കിയത്.
വയലൻസും പാട്ടുംകൂത്തുമായി ജനങ്ങളെ വൈകാരികമായി അടിമയാക്കുന്ന തരം തട്ടുപൊളിപ്പൻ മാസ് മസാല സിനിമയായിരുന്നില്ല അത്. പോക്കറ്റിൽനിന്ന് നൂറോ ഇരുനൂറോ രൂപ എടുത്തു നൽകുന്ന തൊഴിലാളികളും കർഷകരും സാധാരണക്കാരുമടങ്ങുന്ന ആൾക്കൂട്ടത്തിന്റെ സിനിമയായിരുന്നു. അവർക്കു മുന്നിലാണ് ആ ചിത്രം അദ്ദേഹം പല നാടുകൾ കടന്ന് പ്രദർശിപ്പിച്ചതും. ‘അതൊക്കെ ആർട്ട് സിനിമയല്ലേ, ആരെങ്കിലും കാണുമോ’ എന്നാണ് മുഖ്യധാരാ സിനിമാക്കാർ ചോദിക്കുക. ‘കൊലയും കാമവും രക്തവുമൊക്കെ കാണിച്ച് മനുഷ്യരെ സൈക്കോകളാക്കി മാറ്റുകയല്ലേ മുഖ്യധാരാ സിനിമകൾ ചെയ്യുന്നതെ’ന്ന മറുചോദ്യമാണ് ഇവിടെ പലരും ഉയർത്തുന്നത്.
∙ മാസ് മാസേയ്...
ഇന്നത്തെ മലയാള സിനിമയ്ക്കു സമാനമായ സ്ഥിതിയാണ് എഴുപതുകളിലും മലയാളത്തിലുണ്ടായിരുന്നത്. കാണികളുടെ കയ്യടിവാങ്ങാൻ ആക്‌ഷൻ, കോമഡി, മരംചുറ്റി പ്രേമം, കാമം എന്നിവ സമാസമം ചേർത്താണ് അക്കാലത്ത് സിനിമയുണ്ടാക്കിയിരുന്നത്. ഇതാണ് കലയെന്ന് പലപ്പോഴും തെറ്റിദ്ധരിച്ചു പ്രേക്ഷകർ. കാലം മാറിയെങ്കിലും ഇന്നത്തെ സിനിമയിലും ഇതേ ചേരുവയല്ലേ? സാങ്കേതികവിദ്യ വികസിച്ചുവെന്നു മാത്രം. പഴയ മാസ് മസാല രംഗങ്ങളൊക്കെ ഇപ്പോൾ ആളുകൾക്ക് കോരിത്തരിപ്പുണ്ടാക്കുന്ന രീതിയിൽ ഡിജിറ്റൽ മികവിൽ അവതരിപ്പിക്കുന്നുവെന്നു മാത്രം. അത്തരമൊരു ലോകത്തേക്കാണ് ജോൺ ഏബ്രഹാം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. മലയാളത്തിൽ ക്രൗഡ് ഫണ്ടിങ് വിജയകരമായി നടപ്പാക്കാമെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. ആ സിനിമയായിരുന്നു ‘അമ്മ അറിയാൻ’.
∙ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ...
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നിർമിക്കപ്പെടുന്ന സിനിമ. അതായിരുന്നു ജോണിന്റെ മനസ്സിൽ. അതിനു പണം കണ്ടെത്താൻ ജോണിന്റെ സുഹൃത്തുക്കൾ കൈകോർത്തു. ഒഡേസ കലക്ടീവ് എന്ന കൂട്ടായ്മയാണ് ‘അമ്മ അറിയാൻ’ എന്ന സിനിമയ്ക്കു പിന്നിൽ. അവർ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. വീടുകളിൽ കയറിയിറങ്ങി. പാട്ടുപാടി. സ്കിറ്റുകൾ അവതരിപ്പിച്ചു. തെരുവുനാടകങ്ങൾ അവതരിപ്പിച്ചു. സിനിമ നിർമിക്കാൻ പണം തരണേയെന്ന് ആവശ്യപ്പെട്ടു. ചിലർ അഞ്ചുരൂപയും പത്തുരൂപയുമൊക്കെ നൽകി. അങ്ങനെയങ്ങനെ ‘അമ്മ അറിയാൻ’ സംഭവിച്ചു. പരമ്പരാഗത ചലച്ചിത്ര നിർമാണ രീതിയെ തിരുത്തിയെഴുതുകയാണ് അന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ ജോൺ ഏബ്രഹാം ചെയ്തത്.
ഈ സിനിമയിലെ നായക കഥാപാത്രമായ ‘പുരുഷനാ’യെത്തിയത് ഇന്നത്തെ പ്രമുഖതാരമായ ജോയ് മാത്യുവാണ്. ഇപ്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ അലി അക്ബർ നിർമിച്ച പുഴ മുതൽ പുഴ വരെ എന്ന സിനിമയിലും ജോയ് മാത്യുവുണ്ട്. നാട്ടുകാരിൽനിന്ന് പണം പിരിച്ചുണ്ടാക്കിയതുകൊണ്ട് ‘അമ്മ അറിയാൻ’ ഒരു തട്ടിക്കൂട്ട് സിനിമയാണെന്നു കരുതരുത്. ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്തു മികച്ച ഇന്ത്യൻ സിനിമകളിൽ ഉൾപ്പെട്ട ഒരേയൊരു ദക്ഷിണേന്ത്യൻ സിനിമയാണിത്.
∙ പാലിൽ ചാലിച്ച സിനിമ
1976ൽ ശ്യാംബെനഗൽ നിർമിച്ച ‘മൻഥൻ’ എന്ന സിനിമ ക്രൗഡ് ഫണ്ടിങ്ങിന്റെ ലോകോത്തര മാതൃകയാണ്. ധവളവിപ്ലവം സൃഷ്ടിച്ച ഡോ.വർഗീസ് കുര്യനായിരുന്നു ശ്യാംബെനഗലിന്റെ ശക്തി. ഗുജറാത്തിലെ അഞ്ചു ലക്ഷം ക്ഷീര കർഷകരിൽനിന്ന് രണ്ടുരൂപ വീതം പിരിവെടുത്താണ് മൻഥൻ നിർമിക്കാനുള്ള പണം കണ്ടെത്തിയത്. ഹിന്ദിയിലും ബംഗാളിയിലും ഒട്ടനേകം സിനിമകൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിക്കപ്പെട്ടെങ്കിലും മലയാളത്തിൽ ഈ ഒരു രീതി അത്ര ജനപ്രിയമായിരുന്നില്ല. എങ്കിലും ഏതാനും സിനിമകൾ പിൽക്കാലത്ത് കേരളത്തിലും ക്രൗഡ് ഫണ്ടിങ്ങിലൂടെ സംഭവിച്ചിട്ടുണ്ട്.
∙ ഗ്രാമം, ജനത, സിനിമ
പെരിങ്ങോട് എന്ന ഗ്രാമം ഒറ്റക്കെട്ടായി നല്ല സിനിമയ്ക്കായി കൈകോർത്ത കഥയാണ് സുദേവൻ എന്ന സംവിധായകൻ മലയാളികളോട് പറഞ്ഞത്. തന്റെ ഗ്രാമത്തിലെ ജനങ്ങളെ ഒരുമിപ്പിച്ച് സുദേവൻ ആദ്യം ഷോർട് ഫിലിമുകളാണ് എടുത്തത്, തട്ടിൻപുറത്തപ്പൻ പോലുള്ള ചെറുസിനിമകൾ അക്കാലത്ത് അനേകം പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി. അങ്ങനെയാണ് വലിയ സിനിമയിലേക്ക് സുദേവനും നാട്ടുകാരും തിരിഞ്ഞത്. ‘ക്രൈം നമ്പർ 89’ എന്നൊരു ചെറുസിനിമ അവർ നിർമിച്ചത് ഏഴു ലക്ഷത്തോളും രൂപ ചെലവഴിച്ചാണ്. കോടികൾ ചെലവഴിച്ചു മലയാള സിനിമ കോടികൾ വാരുന്ന സമീപകാലത്താണ് ഇതേ സിനിമയും വന്നത്. ആ വർഷം മലയാളത്തിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ക്രൈം നമ്പർ 89ലൂടെ സുദേവനും നാട്ടുകാരും തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
സുദേവന്റെ ചിത്രത്തിൽ ഛായാഗ്രാഹകനായിരുന്ന പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘ഒരു രാത്രി ഒരു പകൽ’ അടക്കമുള്ള സിനിമകളും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം കണ്ടെത്തിയത്. ഡോൺ പാലത്തറയുടെ ‘വിത്ത്’ എന്ന സിനിമയും ജനങ്ങളിൽനിന്ന് പണം പിരിച്ചാണ് നിർമിച്ചത്. ഇതിനായി ഒരു ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റിന്റെ സഹായവും തേടിയിരുന്നു. സംവിധായകൻ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ് എന്ന കൂട്ടായ്മയ്ക്കും ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമ നിർമിക്കാനുള്ള മാജിക്ക് അറിയാം. ജനങ്ങളിൽനിന്നു പണം പിരിച്ചാണ് അവർ ‘പുള്ള്’ എന്ന സിനിമ നിർമിച്ചത്. ജനങ്ങളിൽനിന്ന് അവർ പിരിച്ചത് നൂറും അഞ്ഞൂറുമൊക്കെ രൂപ വീതമാണ്. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ പുള്ള് ഷിംല രാജ്യാന്തര ഫെസ്റ്റിവലിൽ പുരസ്കാരം നേടി. പുള്ളിൽ തെയ്യത്തിന്റെ വേഷമിട്ട കെ.സി പീതാംബരന് ഫോക്‌ലോർ അക്കാദമി പുരസ്കാരവും കിട്ടി. ഇതുപോലെ കലാമൂല്യമുള്ള ഒരുപിടി സിനിമകൾ മലയാളത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ പുറത്തുവന്നിട്ടുണ്ട്.്
∙ വീണ്ടും ക്രൗഡ് ഫണ്ടിങ്
മലബാർ കലാപചരിത്രം പറയുന്ന സിനിമ പ്രഖ്യാപിച്ചതു മുതൽ വിവാദത്തിലായ സംവിധായകനാണ് അലി അക്ബർ. സംഘപരിവാർ അനുകൂല സിനിമയായിരിക്കുമെന്ന ധാരണയുള്ളതിനാൽ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണത്തിനാണ് അലി അക്ബർ വിധേയനായത്. ജനങ്ങളിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി നൂറും ഇരുനൂറുമൊക്കെ സ്വരൂപിച്ചാണ് അലി അക്ബർ ഒന്നരക്കോടിയോളം രൂപ ഉണ്ടാക്കിയത്. അദ്ദേഹം ഈ പണം അടിച്ചുമാറ്റിയെന്നുവരെ ആരോപണം നേരിടേണ്ടിവന്നു. രണ്ടരക്കോടിയോളം രൂപ പലരിൽനിന്നായി സ്വരൂപിച്ചാണ് താൻ സിനിമ പൂർത്തിയാക്കിയതെന്ന് അലി അക്ബർ പറയുന്നു. മലയാളത്തിൽ ഏറ്റവുമൊടുവിൽ പുറത്തുവരുന്ന ക്രൗഡ് ഫണ്ടഡ് സിനിമയാണ് ‘പുഴ മുതൽ പുഴ വരെ’. പക്ഷേ മലയാളത്തിലെ അവസാനത്തെ ക്രൗഡ് ഫണ്ടഡ് സിനിമയല്ല ഇത്.
കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും നിഷേധിച്ചതു സംബന്ധിച്ച് കൊടുങ്ങല്ലൂരിൽ ഒരു സിനിമ ഒരുങ്ങുന്നുണ്ട്. ഈ സിനിമയും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ്. ഇനിയുമനേകം സിനിമകൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ പുറത്തിറങ്ങും. കലാകാരന്റെ ആത്മാഭിമാനം പണയം വയ്ക്കാത്ത സിനിമകൾ. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നിർമിക്കപ്പെടുന്ന സിനിമകൾ. ജനങ്ങൾക്കുവേണ്ടി സുതാര്യമായി സിനിമ നിർമിക്കുകയെന്ന കാഴ്ചപ്പാടാണ് ഓരോ ക്രൗഡ് ഫണ്ടഡ് സിനിമയ്ക്കുപിന്നിലുമുള്ളത്. ഇവിടെ വൻകിട നിർമാണക്കമ്പനികളുടെ വാണിജ്യ താൽപര്യം സിനിമയിൽ അടിച്ചേൽപ്പിക്കപ്പെടുകയില്ല. കഥയും കലയും ഇവിടെ സമൂഹമാണ് ഓഡിറ്റു ചെയ്യുന്നത്. ഈ പ്രക്രിയയെ അല്ലേ ജനാധിപത്യം എന്നു വിശേഷിപ്പിക്കുന്നത്?
∙ ഒരു കൈ നോക്കിയാലോ?
സിനിമ സ്വപ്നം കാണുന്ന ഒരായിരം യുവാക്കൾ കേരളത്തിലുണ്ട്. അവരുടെ കയ്യിൽ കഥയുണ്ട്. അവരുടെ കയ്യിൽ കഴിവുണ്ട്. എന്തുകൊണ്ട് അവർക്ക് കൈകോർത്തുകൂടാ? എന്തുകൊണ്ട് അവർക്ക് നാട്ടുകാരോട് സംവദിച്ചുകൂടാ? അവർ ഒരുമിച്ച് കൈനീട്ടിയാൽ പണം വരും. ഓരോ യുവാവും തന്റെ സ്വപ്നം യാഥാർഥ്യമാക്കും. കേരളത്തിൽത്തന്നെയുണ്ടല്ലോ അതിന്റെ മികച്ച മുൻകാല മാതൃകകൾ. അപ്പോഴെങ്ങനെയാ? ഒരു കൈ നോക്കിയാലോ?
English Summary: Crowd-Funded Malayalam Movies Soon to be a Trend in Kerala?