രൺബീർ കപൂർ–കത്രീന കൈഫ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജാസൂസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡിറ്റക്ടീവായ ജഗ്ഗാ തന്റെ പിതാവിനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. ഡിറ്റക്ടീവ് ജഗ്ഗയായി രൺബീർ അഭിനയിക്കുന്നു.
ഇരുവരും കമിതാക്കളായിരുന്ന സമയത്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ജഗ്ഗാ ജാസൂസ്. ചിത്രീകരണം പകുതിയോളം പൂർത്തീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇവർ േവർപിരിയുന്നത്. വേർപിരയിലിന് േശഷം കത്രീന ഈ സിനിമയിൽ അഭിനയിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അത് വലിയ വാർത്തയുമായി.
എന്തായാലും പിണക്കവും പരിഭവും മറന്ന ശേഷമാണ് രണ്ടുപേരും സിനിമ പൂർത്തീകരിച്ചത്. സൗത്ത് ആഫ്രിക്കയാണ് സിനിമയുടെ പ്രധാനലൊക്കേഷൻ. അനുരാഗിന്റെ നാല് വർഷത്തെ കഠിനാദ്ധ്വാനം കൂടിയാണ് ഈ ചിത്രം. തിരക്കഥയും അനുരാദ് തന്നെ. പ്രീതം സംഗീതം. ഛായാഗ്രഹണം രവി വർമൻ. ചിത്രം ജൂലൈ 14ന് തിയറ്ററുകളിലെത്തും.