തോളിൽ കയ്യിട്ട് സെൽഫി എടുക്കാൻ ശ്രമം; ആരാധകന് പണികൊടുത്ത് വിദ്യാ

അനുവാദം ചോദിക്കാതെ തോളില്‍ കയ്യിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ച ആരാധകനെ ചീത്ത വിളിച്ച് വിദ്യ ബാലന്‍. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിയ്ക്ക് ഒപ്പം കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യ.

വിമാനത്താവളത്തിൽ വിദ്യയെ കണ്ട് ആരാധകന്‍ ഒപ്പം നിന്നു സെല്‍ഫി എടുക്കണം എന്ന ആവശ്യവുമായി എത്തി. വിദ്യ ഇതിനു സമ്മതം മൂളുകയും ചെയ്തു. തുടര്‍ന്നു ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ എത്തിയ ആരാധകന്‍ വിദ്യയെ കയറി പിടിക്കുകയായിരുന്നു. ക്ഷുഭിതയായ വിദ്യ അയാളെ തട്ടിമാറ്റി നടന്നകന്നു.

എന്നാല്‍ ഫോട്ടോ എടുക്കാനായി നിന്നപ്പോള്‍ വീണ്ടും ഇയാള്‍ വിദ്യയെ ചുറ്റി പിടിക്കുകയായിരുന്നു. അതോടെ വിദ്യയുടെ സകലനിയന്ത്രണവും വിട്ടു. തുടര്‍ന്നു വിദ്യ ഇയാളോടു പൊട്ടിത്തെറിച്ചു.

സിനിമതാരങ്ങള്‍ പൊതുസ്വത്ത് അല്ല , അനുവാദമില്ലാതെ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ അതൊരു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ദേഷ്യം വരും.– വിദ്യ പറഞ്ഞു.