മലയാള സിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ചാടിപ്പുറപ്പെടുന്ന യുവാക്കൾക്ക് എന്നും യുക്തിഭദ്രമായ പാഠപുസ്തകമാണ് സംവിധായകൻ ഹരിഹരൻ. 1973 മുതൽ 2013 വരെ 52 ചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഈ വർഷത്തെ ഏറ്റവും ഉന്നതമായ ജേസി ഡാനിയേൽ അവാർഡുവാർത്ത

മലയാള സിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ചാടിപ്പുറപ്പെടുന്ന യുവാക്കൾക്ക് എന്നും യുക്തിഭദ്രമായ പാഠപുസ്തകമാണ് സംവിധായകൻ ഹരിഹരൻ. 1973 മുതൽ 2013 വരെ 52 ചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഈ വർഷത്തെ ഏറ്റവും ഉന്നതമായ ജേസി ഡാനിയേൽ അവാർഡുവാർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ചാടിപ്പുറപ്പെടുന്ന യുവാക്കൾക്ക് എന്നും യുക്തിഭദ്രമായ പാഠപുസ്തകമാണ് സംവിധായകൻ ഹരിഹരൻ. 1973 മുതൽ 2013 വരെ 52 ചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഈ വർഷത്തെ ഏറ്റവും ഉന്നതമായ ജേസി ഡാനിയേൽ അവാർഡുവാർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ചാടിപ്പുറപ്പെടുന്ന യുവാക്കൾക്ക് എന്നും യുക്തിഭദ്രമായ പാഠപുസ്തകമാണ് സംവിധായകൻ ഹരിഹരൻ. 1973 മുതൽ 2013 വരെ 52 ചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഈ വർഷത്തെ ഏറ്റവും ഉന്നതമായ ജേസി ഡാനിയേൽ അവാർഡുവാർത്ത പ്രഖ്യാപിക്കുമ്പോൾ ഹരിഹരൻ തന്റെ പുതിയ ചിത്രമായ കുഞ്ചൻനമ്പ്യാരുടെ തിരക്കഥയുടെ അവസാന മിനുക്കു പണിയിലായിരുന്നു. കോവിഡിന്റെ കടന്നുകയറ്റം നടക്കുന്നതിനാൽ തിരുവനന്തപുരത്തുപോയി മുഖ്യമന്ത്രിയിൽനിന്നും ജേസി ഡാനിയേൽ പുസ്ക്കാരം നേരിട്ട് സ്വീകരിക്കാൻപോലും കഴിഞ്ഞിരുന്നില്ല. 

 

ADVERTISEMENT

ജനം നൽകുന്ന ആദരവും അംഗീകാരവുമാണ് ഏറ്റവും വലിയ മഹത്വമെന്ന് ഹരിഹരൻ വിശ്വസിക്കുന്നു. പല ഘട്ടങ്ങളിലൂടെ സംവിധാനകലയുടെ സോപാനങ്ങൾ കയറിപ്പോന്ന ഹരിഹരന് തന്റെ നിലപാടുകൾ മുറുകെപ്പിടിക്കുന്നതിനു തക്കതായ കാരണങ്ങളുണ്ട്. മികച്ച തിരക്കഥ കിട്ടിയാൽ സംവിധായകന്റെ ജോലി എളുപ്പമായെന്ന് കരുതുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. എന്നാൽ ആ ധാരണ എത്രത്തോളം ബാലിശമാണെന്ന് പറയാൻ ഹരിഹരൻ മടിക്കുന്നില്ല. മികച്ച തിരക്കഥ മികച്ച സിനിമ ആകണമെങ്കിൽ വളരെയധികം ക്ലേശങ്ങളാണ് വേണ്ടിവരുന്നത്. തിരക്കഥാകൃത്തുക്കൾക്ക് ഒപ്പമിരുന്നു ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അവതരിപ്പിച്ച് അതിനെ മെച്ചപ്പെടുത്തുന്നതിൽ ഹരിഹരനുള്ള പങ്ക് ചില്ലറയല്ല. അതുകൊണ്ടാണ് ഈ സംവിധായകന്റെ ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നത്. 

 

സർഗസിദ്ധിയെന്ന തപസ്യയിലൂടെ സിനിമയെ മെച്ചപ്പെടുത്തുന്ന കലാകാരനാണ് സംവിധായകൻ. എംടി വാസുദേവൻനായരുടെ പതിമൂന്നു തിരക്കഥകൾ ഉൾപ്പെടെയുള്ള 52 ചിത്രങ്ങളിലും ഹരിഹരന്റെ അത്തരത്തിലുള്ള സർഗസിദ്ധി പ്രകടമാണ്. ചെന്നൈയിലെ വീട്ടിലിരുന്നു കുഞ്ചൻനമ്പ്യാരെക്കുറിച്ചും തന്റെ ചലച്ചിത്രജീവിതത്തിലെ അപൂർവാനുഭവങ്ങളെക്കുറിച്ചും സംവിധാനം ചെയ്ത ചിത്രങ്ങളുടെ വ്യക്തിഗതമായ പങ്കിനെക്കുറിച്ചുമെല്ലാം ഹരിഹരൻ സംസാരിക്കുന്നു... 

 

ADVERTISEMENT

കുഞ്ചൻനമ്പ്യാർ എന്ന സിനിമ താങ്കളുടെ സ്വപ്നമാണ്. വർഷങ്ങളായി കെ.ജയകുമാറും താങ്കളും അതിന്റെ പണിപ്പുരയിലുമാണ്. നമ്പ്യാർ എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാനും വിപുലീകരിക്കാനും താങ്കൾ കൈക്കൊണ്ട ശ്രമങ്ങൾ എന്തൊക്കെയായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ആ ചിത്രത്തിന്റെ പ്രസക്തി എന്താണ്?

 

കുഞ്ചൻനമ്പ്യാർ എന്നല്ല ഏതു കഥയെടുക്കുകയാണെങ്കിലും സംവിധായകൻ എന്ന നിലയ്ക്ക് ഞാൻ ആ വിഷയത്തെക്കുറിച്ച് സ്വയം റിസർച്ച് ചെയ്യാറുണ്ട്. കഥയെക്കുറിച്ച് പഠനം നടത്തിയ ശേഷമേ എന്റെ കാഴ്ചപ്പാട് എഴുത്തുകാരോടും പറയാറുള്ളു. പ്രത്യേകിച്ച് ചരിത്രകഥകളും പുരാണകഥകളും മറ്റുമാവുമ്പോൾ എഴുത്തുകാരനും സംവിധായകനുമായി ഒരു പരസ്പര ധാരണ അനിവാര്യവുമാണ്. കുഞ്ചൻനമ്പ്യാരെപ്പറ്റി സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള, എം.ആർ.ബാലകൃഷ്ണൻ, ആർ. നാരായണപ്പണിക്കർ, ജി. രാമകൃഷ്ണപിള്ള കെ.എസ്.എഴുത്തച്ഛൻ തുടങ്ങി നിരവധി മഹാന്മാർ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയിലെല്ലാംതന്നെ പ്രധാനമായും നമ്പ്യാരുടെ കൃതികളെക്കുറിച്ചാണ് വിശകലനം ചെയ്യുന്നത്. കുട്ടികൃഷ്ണമാരാരാകട്ടെ നമ്പ്യാരുടെ തുള്ളലിനെയും അവയിലെ ഭാഷയെയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. എന്നാൽ കുഞ്ചൻനമ്പ്യാരുടെ അപൂർവമായ വ്യക്തിപ്രഭാവത്തെക്കുറിച്ചും സർഗാത്മകസിദ്ധികളെക്കുറിച്ചും ജീവചരിത്രത്തെക്കുറിച്ചുമെല്ലാം കൂടുതൽ അടുത്തറിയാൻ കഴിയുക അദ്ദേഹത്തിന്റെ തുള്ളൽക്കൃതികളിലൂടെയാണ്.

 

ADVERTISEMENT

കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലത്തും അച്ഛൻനമ്പൂതിരിയുടെ മനയായ കിടങ്ങൂർ, സംസ്കൃതം പഠിച്ച കുടമാളൂർ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി. ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ലാത്ത, ജീവചരിത്രങ്ങളിലൊന്നും രേഖപ്പെടുത്തി കണ്ടിട്ടില്ലാത്ത രസകരമായ പല കഥകളും ശേഖരിക്കുകയുണ്ടായി. കുഞ്ചൻനമ്പ്യാർ വെറുമൊരു ഓട്ടൻതുള്ളൽ കലാകാരൻ മാത്രമായിരുന്നില്ല. സകലകലാവല്ലഭനായിരുന്നു എന്ന് എത്രപേർക്കറിയാം. അതിനൊക്കെ ഉപരിയായി കേരളത്തിന്റെ ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു നമ്പ്യാർ. ഇതാണ് ഈ ചിത്രത്തിലൂടെ ഞങ്ങൾ കേരളീയരെ ബോധ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. പഴശ്ശിരാജ എന്ന ചിത്രം എൽകെജി തൊട്ട് ഐഎഎസ് വരെയുള്ള വിദ്യാർത്ഥികൾ കണ്ടു. അതിനു ശേഷമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു തുടക്കം കുറിച്ചത് അന്നത്തെ പഴശ്ശിരാജാവാണെന്ന് പലരും അറിയുന്നത്. അതുപോലെ കേരളത്തിന്റെ നവോത്ഥാന നായകൻ കലക്കത്ത് കുഞ്ചൻനമ്പ്യാരാണെന്ന് ജനം അറിയട്ടെ.

 

താങ്കളുടെ ചിത്രങ്ങളിൽ ആത്മകഥാംശമുള്ള കഥാപാത്രത്തെ/ കഥാപാത്രങ്ങളെ എടുത്തു കാണിക്കാനാവുമോ?

 

ജീവിതത്തിന്റെ പ്രതിഫലനമാണല്ലോ കല. അതുകൊണ്ട് ആത്മാംശമുള്ള പ്രമേയങ്ങളും കഥാപാത്രങ്ങളും ചിലപ്പോൾ സൃഷ്ടികളിൽ അവിടവിടെ വന്നുപോകുന്നത് സ്വാഭാവികമാണ്. ഒരുദാഹരണം മാത്രം പറയാം. കുട്ടിക്കാലത്ത് മുത്തശ്ശി ഗുരുവായൂരിൽ ഭജിക്കാൻ പോകുമ്പോഴെല്ലാം എന്നെയും ഒപ്പം കൊണ്ടുപോകാറുണ്ടായിരുന്നു. ഒരു തവണ പോകുമ്പോൾ (ഞാനന്ന് ഒൻപതിലോ പത്തിലോ ആണ് പഠിക്കുന്നത്) മധുരയിൽനിന്ന് ഇതുപോലെ ഭജനയ്ക്ക് വന്ന ഒരു അയ്യർകുടുംബം ഞങ്ങൾ താമസിക്കുന്ന ലോഡ്ജിലുണ്ടായിരുന്നു. ഒരു വക്കീൽ, അയാളുടെ പ്രായമായ അമ്മ, ഭാര്യ, പത്തുപന്ത്രണ്ട് വയസ്സുള്ള മകൾ. മുത്തശ്ശി ആ കുടുംബവുമായി വളരെ വേഗമടുത്തു. പിന്നെ അവർ കുളത്തിൽപോയി കുളിക്കുന്നതും ക്ഷേത്രത്തിൽ തൊഴാൻ പോകുന്നതും ഭക്ഷണം കഴിക്കുന്നതും രാത്രി കൃഷ്ണനാട്ടം കാണാൻ പോകുന്നതുമൊക്കെ ഞങ്ങളോടൊപ്പമായി. 

 

ക്ഷേത്രം ഒരു മണിക്ക് അടച്ചാൽ പിന്നെ നാലരമണിക്കേ തുറക്കൂ. അതിനിടയിലുള്ള സമയങ്ങളിൽ ഞാനും ആ കുട്ടിയും ആനയെ വളർത്തുന്ന ആനക്കോട്ടയിലും മമ്മിയൂർ ക്ഷേത്രമുറ്റത്തും കുളക്കടവിലുമെല്ലാം സ്കൂളിലെ വിശേഷങ്ങളും മറ്റും പറഞ്ഞ് കളിച്ചുനടന്നു. അങ്ങനെ പത്തുപതിഞ്ച് ദിവസം പോയതറിഞ്ഞില്ല. അവ്യക്തമായ ഒരു സൗഹൃദം.! ആദ്യം യാത്ര പുറപ്പെട്ടത് അവരാണ്. കാറിൽ കയറാൻ തുടങ്ങുമ്പോൾ കുട്ടിയുടെ അച്ഛൻ ഒരു വിസിറ്റിങ് കാർഡ് എനിക്ക് നീട്ടിക്കൊണ്ടു പറഞ്ഞു. മധുര എന്ന് കേട്ടിട്ടുണ്ടോ, ഭാരതത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു നഗരമാണ്. ഒരിക്കൽ മുത്തശ്ശിയേയും കൂട്ടി വരൂ. അവർ എല്ലാവരും കാറിൽ കയറി യാത്രയായി. കാർ അകന്നുപോകുന്നത് നോക്കുമ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന് അവൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ആദ്യകാലത്തെ ആ സംഭവം ഞാൻ പല നിർമാതാക്കളോടും പറഞ്ഞിരുന്നു. താരങ്ങൾക്ക് കഥയിൽ ഇടമില്ലാത്തതിനാൽ ആരും തയാറായില്ല. പിന്നീട് എംടിയോട് ഈ സംഭവം പറയുകയും അതിനെ വിപുലീകരിച്ച് അദ്ദേഹം തിരക്കഥ എഴുതുകയും ചെയ്തു. അതാണ് ഗായത്രിസിനിമയുടെ ബാനറിൽ ഞാൻ നിർമ്മിച്ച ‘നഖക്ഷതങ്ങൾ’.

 

താങ്കൾ 52 ചിത്രങ്ങൾ സംവിധാനം ചെയ്തു. അതിൽ വ്യക്തിപരമായി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം ഏതായിരുന്നു. എന്തുകൊണ്ട് അങ്ങനെ ഇഷ്ടം വരാൻ കാരണം?

 

എന്റെ എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്പ്പെട്ടവ തന്നെയാണ്. എങ്കിലും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം ‘സർഗ’മാണെന്നു പറയാം. ഒന്നാമതായി ആത്മബന്ധമുള്ള കഥാംശം, കഥാപാത്രങ്ങൾ, അന്തരീക്ഷം. രണ്ടാമതായി സംഗീതത്തിന്റെ ദൈവീകമായ ചൈതന്യം. അന്തർധാരയായി ഞാൻ രചിച്ച തിരക്കഥ. തിരക്കഥ മാത്രമല്ല, കഥാപാത്രങ്ങളുടെ സ്വഭാവിഷ്ക്കരണത്തിലും വ്യത്യസ്തമായ സംഭാഷണശൈലിയിലുമെല്ലാംതന്നെ എന്റെ കര–മനഃസ്പർശമുണ്ട്. പലരും എനിക്കടുത്തു പരിചയമുള്ളവരായതുകൊണ്ടാണ് അത് സംഭിച്ചത്.

 

എന്റെ ബാല്യകാലസ്മരണകളിലെ പ്രാധാന്യമുള്ള അന്തരീക്ഷമാണ് അതിലെ ബ്രാഹ്മണത്തറവാട്. അതായത് ഇല്ലം. സർഗത്തിലെ കുട്ടൻതമ്പുരാന്റെ കോവിലകം. ഞാൻ മദിരാശിയിൽ വന്നുപെട്ട് ചലച്ചിത്രസംവിധായകനായ ശേഷം നാട്ടിൽ വരുമ്പോഴെല്ലാം അമ്മ പറയും ആ ഇല്ലത്ത് അസുഖമായി കിടക്കുന്ന അന്തർജ്ജനത്തെ (കഥയിലെ കുട്ടൻ തമ്പുരാന്റെ അമ്മ) ഒന്നു പോയി കാണണമെന്ന്. അവർ പലപ്പോഴും എന്നെപ്പറ്റി അന്വേഷിക്കാറുണ്ടത്രേ. എനിക്കവരെ പോയി കാണുന്നതിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. അതിനു കാരണവുമുണ്ടായിരുന്നു. മറ്റൊരു തവണ ഞാൻ നാട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു, ഇപ്രാവശ്യം നീ അവരെ കണ്ടിട്ടേ പോകാവൂ. അടുത്ത തവണ നീ വരുമ്പോൾ അവർ ഉണ്ടായെന്നു വരില്ല.

 

അങ്ങനെ രണ്ടു പതിറ്റാണ്ട് കാലത്തിനു ശേഷം ഞാൻ ആ എട്ടുകെട്ടുള്ള ഇല്ലത്തെ ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് അഞ്ചാം പുരയിൽ അവശയായി കിടക്കുന്ന ആ അന്തർജനത്തെ പോയി കാണുന്നു. ആ കൂടിക്കാഴ്ചയിൽ നിന്നാണ് സർഗത്തിന്റെ തിരക്കഥ എന്റെ മനസ്സിൽ രൂപം കൊള്ളുന്നത്. അതിൽ ഗതകാല ജീവിതത്തിന്റെ പ്രതിഫലനങ്ങളുണ്ട്. ആലങ്കാരികമായ മുഹൂർത്തങ്ങളുണ്ട്. ഒരു സിനിമക്കാവശ്യമായ പ്രണയസൗരഭ്യമുണ്ട്. സംസ്ഥാനതലത്തിൽ നല്ല സിനിമയുടെ ഒരു വിഭാഗത്തിലും ‘സർഗം’ അംഗീകരിക്കപ്പെട്ടില്ലെങ്കിലും ദേശീയതലത്തിൽ ജനപ്രീതി നേടിയ കലാമൂല്യമള്ള ചിത്രം എന്ന വിഭാഗത്തിൽ പുരസ്കാരം ലഭിക്കുകയുണ്ടായി. കൂടാതെ ഇന്ത്യൻ പനോരമ, ജപ്പാൻ ഫിലിം ഫെസ്റ്റിവെൽ, ഫ്രാൻസ് പിയാങ്ങ് യോങ്ങ് ഫിലിംഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ‘സർഗം’ ക്ഷണിക്കപ്പെടുകയും ചില അംഗീകാരങ്ങൾ ലഭിക്കുകയുമുണ്ടായി. ഇതിനും പുറമേ 2014ൽ മ്യൂസിക്കൽ ജേർണി ഒഫ് വേൾഡ് സിനിമ എന്ന വിഭാഗത്തിൽ അത് ഗോവയിൽ പ്രദർശിപ്പിക്കപ്പെടുകയുണ്ടായി.

 

താങ്കളുടെ 52 ചിത്രങ്ങളിൽ ഏറ്റവും മികച്ച കഥാപാത്രം ഏതു ചിത്രത്തിലേതായിരുന്നു. അത് മോൾഡ് ചെയ്യാൻ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു?

 

ഏറ്റവും മികച്ച കഥാപാത്രം എന്നു പറയാവുന്നത് സർഗത്തിലെ കുട്ടൻതമ്പുരാൻ തന്നെയാണ്. മനോജ് കെ. ജയൻ ആ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. മൂന്നു പതിറ്റാണ്ട് കാലമായിട്ടും ആസ്വാദകർ ഇന്നും എന്നോട് ചർച്ച ചെയ്യാറുള്ളത് സർഗത്തിലെ കുട്ടൻതമ്പുരാന്റെ സൃഷ്ടിയെക്കുറിച്ചാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ആ കഥാപാത്രമായി മാറാൻ– ശരീരഘടനയിലും സംഭാഷണശൈലിയിലുമെല്ലാംതന്നെ– മനോജിനു നല്ല ശിക്ഷണം നൽകിയിട്ടുണ്ട്. 

 

വെറ്റിലമുറുക്കുന്ന രീതി, ബീഡിവലിക്കുന്ന രീതി, നീണ്ടുവലിഞ്ഞുള്ള ആ നടത്തം എന്നിവയെല്ലാം പലതവണ അഭിനയിച്ചു കാണിച്ചും പറഞ്ഞുകൊടുത്തുമാണ് മോൾഡ് ചെയ്തത്. പൂർണതയ്ക്കുവേണ്ടി സെറ്റിൽ പലതവണ ഷോട്ടുകൾ എടുക്കേണ്ടി വന്നിട്ടുണ്ട്. അതേപോലെ ശരപഞ്ചരത്തിലും ഒരാഴ്ചയോളം ജയനു പരിശീലനം കൊടുത്ത ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. ആ ശൈലിയാണ് നടപ്പിലും സംഭാഷണത്തിലുമെല്ലാം പിന്നീട് ജയൻ പിൻതുടർന്നത്.  

 

ചിത്രീകരണത്തിനും ചിത്രീകരണാനന്തര പ്രവർത്തനങ്ങൾക്കും ഏറ്റവും കൂടുതൽ സമയമെടുത്ത ചിത്രം ഏതായിരുന്നു? അത്തരത്തിൽ കൂടുതൽ സമയമെടുക്കാനുണ്ടായ കാരണങ്ങൾ?

 

പൂർത്തീകരിക്കാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നത് വെള്ളം എന്ന ചിത്രത്തിനു വേണ്ടിയാണ്. അതിനു പല കാരണങ്ങളും ഉണ്ടായിരുന്നു. 1977ൽ ടി.എൻ. മേനോൻ എന്ന ഒരു വ്യക്തിയും നടൻ ദേവനും (അന്ന് മോഹൻ എന്നായിരുന്നു ദേവന്റെ പേര്) ചേർന്നാണ് ചിത്രം ആരംഭിച്ചത്. പ്രേംനസീർ, മധു, ഷീല, ഭാസി, ബഹദൂർ, സുമലത (പുതുമുഖം) ആറന്മുള പൊന്നമ്മ, സുകുമാരി തുടങ്ങിയവരായിരുന്നു താരനിരയിൽ ഉണ്ടായിരുന്നത്. 

 

ആദ്യത്തെ ഷെഡ്യൂളിനു ശേഷം (ഒരാഴ്ചയോളം) ഷൂട്ടിങ് നിർത്തിവച്ചു. ചില പ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ പ്രവർത്തനം ഒരു വർഷത്തോളം മുന്നോട്ടു പോയില്ല. ബോംബെക്കാരനായ നിർമ്മാതാവ് ടി.എൻ.മേനോൻ പിന്നെ തിരിച്ചു വന്നില്ല. (അതിന്റെ കാരണങ്ങൾ ഇവിടെ അപ്രസക്തമാണ്). പിന്നീട് ചിത്രത്തിന്റെ തുടക്കത്തിൽ ഫിനാൻസ് നൽകിയിരുന്ന ശ്രീ ഭക്തവത്സലവുമായി (ആന്ധ്രാസ്വദേശി) ദേവൻ എന്നെ വന്നു കാണുകയും ചിത്രം പൂർത്തീകരിക്കാൻ തീരുമാനിച്ചതായി പറയുകയും ചെയ്തു.

 

അപ്പോഴേക്കും ഷീല എന്തുകൊണ്ടോ ചിത്രത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. അതിനു പകരം കെ.ആർ.വിജയയെ പങ്കെടുപ്പിക്കാൻ വീണ്ടും സമയമെടുത്തു. അന്നവർ തമിഴിൽ വളരെ തിരക്കുള്ള സമയമായിരുന്നു. ഷീല അഭിനയിച്ച മൂന്നുനാല് രംഗങ്ങൾ കെ.ആർ.വിജയയെവച്ച് വീണ്ടും ചിത്രീകരിക്കേണ്ടിവന്നു. അങ്ങനെ ഗുരുവായൂരിലും മലയാറ്റൂരിലും മറ്റുമുള്ള രണ്ടുമൂന്നു ഷെഡ്യൂളിനു ശേഷം വെള്ളപ്പൊക്കത്തിനും മഴക്കാലത്തിനും വേണ്ടിയുള്ള കാത്തിരിപ്പായി. അതിനോടനുബന്ധിച്ച് മറ്റു ചില ഭാഗങ്ങൾ വെള്ളത്തിൽ സെറ്റിട്ട് ചിത്രീകരിക്കാൻ മദിരാശി– വണ്ടല്ലൂരിലെ ഒരു ഫാക്ടറിയുടെ അനുവാദത്തിനുണ്ടായ കാലതാമസവും തിരിച്ചടിയായി. 

 

ഇങ്ങനെ ഒട്ടേറെയുള്ള ശ്രമങ്ങൾക്ക് ശേഷം 1984ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. കേരളത്തിലെ പ്രമുഖരായ പല വിതരണക്കാരും ചിത്രം റിലീസ് ചെയ്യാൻ തയാറായെങ്കിലും ഭക്തവൽസലത്തിന്റെ മാനേജർ കൃഷ്ണയ്യർ, ആന്ധ്രയിലെ രീതിയനുസരിച്ച് ഓരോ ജില്ലകളായി തിരിച്ച് ചെറിയ വിതരണക്കാർക്കായി റിലീസിനു കൊടുത്തു. ചിത്രത്തിന്റെ കാലതാമസവും മാർക്കറ്റിങ്ങിൽ പറ്റിയ അബദ്ധങ്ങളും കാരണം ചിത്രം പുറത്തിറങ്ങിയ വിവരം അന്ന് അധികമാരുമറിഞ്ഞില്ല.