അഞ്ചാം പാതിരയായിരുന്നു അടച്ചിടൽ കാലത്തിനു തൊട്ടു മുൻപ് മലയാളം സിനിമ കണ്ട സൂപ്പർഹിറ്റ് ചിത്രം. കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ വേറിട്ട മുഖവും ശൈലിയും ആ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുൻപിൽ അനാവൃതമാക്കപ്പെട്ടു. സത്യത്തിൽ, അൻവർ ഹുസൈൻ എന്ന കഥാപാത്രവും ആ സിനിമയുടെ വിജയവും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിൽ അനിവാര്യമായ ഒന്നായിരുന്നു...

അഞ്ചാം പാതിരയായിരുന്നു അടച്ചിടൽ കാലത്തിനു തൊട്ടു മുൻപ് മലയാളം സിനിമ കണ്ട സൂപ്പർഹിറ്റ് ചിത്രം. കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ വേറിട്ട മുഖവും ശൈലിയും ആ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുൻപിൽ അനാവൃതമാക്കപ്പെട്ടു. സത്യത്തിൽ, അൻവർ ഹുസൈൻ എന്ന കഥാപാത്രവും ആ സിനിമയുടെ വിജയവും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിൽ അനിവാര്യമായ ഒന്നായിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാം പാതിരയായിരുന്നു അടച്ചിടൽ കാലത്തിനു തൊട്ടു മുൻപ് മലയാളം സിനിമ കണ്ട സൂപ്പർഹിറ്റ് ചിത്രം. കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ വേറിട്ട മുഖവും ശൈലിയും ആ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുൻപിൽ അനാവൃതമാക്കപ്പെട്ടു. സത്യത്തിൽ, അൻവർ ഹുസൈൻ എന്ന കഥാപാത്രവും ആ സിനിമയുടെ വിജയവും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിൽ അനിവാര്യമായ ഒന്നായിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാം പാതിരയായിരുന്നു അടച്ചിടൽ കാലത്തിനു തൊട്ടു മുൻപ് മലയാളം സിനിമ കണ്ട സൂപ്പർഹിറ്റ് ചിത്രം. കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ വേറിട്ട മുഖവും ശൈലിയും ആ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുൻപിൽ അനാവൃതമാക്കപ്പെട്ടു. സത്യത്തിൽ, അൻവർ ഹുസൈൻ എന്ന കഥാപാത്രവും ആ സിനിമയുടെ വിജയവും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിൽ അനിവാര്യമായ ഒന്നായിരുന്നു. കാരണം, പാട്ടും കൂട്ടും പ്രേമവും ഒന്നുമില്ലാതെ കുഞ്ചാക്കോ ബോബന് ഒറ്റയ്ക്കൊരു സിനിമയെ വിജയത്തിലെത്തിക്കാൻ കഴിയുമെന്ന് തെളിയിച്ച സിനിമ കൂടിയായിരുന്നു അത്. ലോക്ഡൗൺ കാലം കഴിഞ്ഞ് സിനിമ വീണ്ടും അതിന്റെ സ്വാഭാവിക വേഗതയിലേക്ക് തിരിച്ചെത്തുമ്പോൾ കൈനിറയെ വൈവിധ്യമുള്ള സിനിമകളും കഥാപാത്രങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനും തന്റെ കരിയറിലെ അടുത്തൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ മനോരമ ഓൺലൈനിൽ. 

 

ADVERTISEMENT

കരിയറിലെ ഏറ്റവും തിരക്കുള്ള സമയമാണോ? 

 

എല്ലാം നല്ല സമയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. കാരണം മോശം സമയങ്ങളിൽ പോലും അതൊരു പാഠമാണ്. അതെല്ലാം ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നതായിട്ടാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ആ അവസ്ഥ മോശമാണെന്ന് മനസിലാക്കാതെ അതിൽ നിന്ന് നല്ലത് ഉൾക്കൊണ്ടു പോകാൻ ശ്രമിക്കുക എന്നതാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇത് അതിന്റെ ഒരു തുടർച്ചയാണ്. ഈ ഒരു നല്ലകാര്യം ആ മോശം കാര്യത്തിന്റെ നല്ല കാര്യങ്ങൾ എടുത്തിട്ടുള്ളതിന്റെ തുടർച്ചയായിട്ടാണ് ഞാൻ കരുതുന്നത്. പൈസ വാങ്ങാതെയാണോ ഇത്രയും സിനിമകൾ അഭിനയിക്കുന്നത് എന്നു ചോദിച്ചാൽ പൈസ വാങ്ങിക്കാതെ അഭിനയിക്കുന്നില്ല. വാങ്ങിച്ചിട്ട് തന്നെയാണ് അഭിനയിക്കുന്നത്. അതിന്റെ വേരിയേഷൻസ് തീർച്ചയായിട്ടും ഉണ്ടാകാം. ഭയങ്കര ഇഷ്ടമുള്ള സിനിമ ചെയ്യണമെങ്കിൽ തീർച്ചയായിട്ടും ഞാൻ മാത്രമല്ല ആരാണെങ്കിലും വിട്ടുവീഴ്ചകൾക്ക് തയാറാകും. തയാറാകാത്ത ആളുകളും ഉണ്ടായിരിക്കാം. ഞാൻ അതിന് തയാറാകുന്ന ആളാണ്. 

 

ADVERTISEMENT

ഇതെല്ലാം ഞാൻ ആഗ്രഹിച്ച സിനിമകൾ

 

സ്ഥിരം പാറ്റേണിലുള്ള സിനിമകളിൽ നിന്നു മാറി ഒരു ഇടവേളയ്ക്കു ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോൾ ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചു ചെയ്തതു തന്നെയാണ്. പണ്ട് ആളുകൾ പറയും... ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാൻസ്, ഹ്യാമർ, നായിക, പ്രണയം, കൂടെ കുറെ ആളുകൾ.. ഇതൊന്നും ഇല്ലാതെ ഒരു സിനിമ... അതായിരുന്നു അഞ്ചാം പാതിരയും അൻവർ ഹുസൈനും. ഒരു സിനിമ വിജയിപ്പിക്കണം എന്നത് എന്റെ ആവശ്യമായി വന്നപ്പോഴാണ് കറക്ട് സമയത്ത് അഞ്ചാംപാതിര പോലൊരു ബ്ലോക്ക്ബസ്റ്റർ എന്റെ ജീവിതത്തിൽ സംഭവിച്ചത്. അതിനുശേഷമുള്ള സിനിമകളുടെ വരവാണെങ്കിലും... അതായത് മോഹൻ കുമാർ ഫാൻസ്, നായാട്ട്, നിഴൽ, പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, അറിയിപ്പ്, ഗിർ... എന്നിങ്ങനെയുള്ള ചിത്രങ്ങൾ എന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. മിയ്ക്കവരോടും ഞാൻ ചോദിച്ചു വാങ്ങിച്ച കഥാപാത്രങ്ങളാണ്. അല്ലാതെ, ഒരു ഹിറ്റ് അടിച്ചതിനു ശേഷം ഞാൻ കാലിൻമേൽ കാലു കേറ്റി വച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല. എനിക്കു വേണം... എനിക്ക് ആഗ്രഹമുണ്ട്... എനിക്ക് മാറ്റം വേണം എന്നുള്ളതു കൊണ്ട് കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ്.  

 

ADVERTISEMENT

മാർട്ടിൻ പ്രക്കാട്ടിന്റെ ചാർളിക്ക് ശേഷമുള്ള നായാട്ട്

 

മാർട്ടിനുമായിട്ട്  കുറേ നാളുകൾക്ക് മുമ്പുള്ള പരിചയമുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒരു പടം ചെയ്യണമെന്ന് വലിയൊരു ആഗ്രഹം എനിക്കും ഭാര്യയ്ക്കും ഉണ്ടായിരുന്നു. മാർട്ടിന്റെ കഥയ്ക്കും കഥാപാത്രത്തിനും യോജിച്ച ആൾക്കാരല്ലാതെ ആ ഏരിയയിലേക്ക് ആരെയും അടുപ്പിക്കാറില്ല. അങ്ങനെയാണ് 'പ്രവീൺ മൈക്കിൾ എന്ന കഥാപാത്രം ഉണ്ട്.. ചെയ്യുന്നുണ്ടോ' എന്ന് ഒരു വെല്ലുവിളി പോലെയോ ചലഞ്ചു പോലെയോ മാർട്ടിൻ ചോദിക്കുന്നത്. ഒരു പക്ഷേ, പേടിച്ചിട്ട് ഇട്ടിട്ടുപോട്ടെ എന്ന് മനസിൽ കരുതിക്കാണും. എങ്കിലും, ആ അവസരം ഞാൻ ചോദിച്ചു വാങ്ങി. അതിനുവേണ്ടി തയാറെടുപ്പുകൾ വേണമായിരുന്നു. സിനിമയിൽ വടംവലി സീക്വൻസ് ഉണ്ട്. അതിനുവേണ്ടി ഒന്നു ശരീരം പാകപ്പെടുത്തി. 

 

വടംവലി എന്നാൽ ഓണാഘോഷത്തിന് വീടിന്റെ അടുത്തും സ്കൂളിലും ഒക്കെ കളിക്കുന്ന വടംവലിയാണ് എന്റെ മനസിലുള്ളത്. എന്നാൽ, ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒറിജിനൽ  വടം വലി മത്സരത്തിന്റെ ഇടയ്ക്കാണ് ഇത് ഷൂട്ട് ചെയ്തത്. ഒറിജിനൽ ടീമിന് എതിരെ ആയിട്ടായിരുന്നു നിൽക്കേണ്ടിയിരുന്നത്. സ്ഥിരമായി വടംവലിക്ക് പോകുന്നവരുടെ കൈത്തണ്ടയിൽ ഒരു പാട് ഉണ്ടാകും. ഷൂട്ടിന് ചെന്നപ്പോൾ ആ പാട് മെയ്ക്കപ്പിട്ട് വരുത്തി. വടംവലിയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ ആ പാട് കൈത്തണ്ടയിൽ ഒറിജിനൽ ആയിത്തന്നെ വന്നു. കയ്യും മുതുകും പൊട്ടിക്കീറി  നാശമായി... കയ്യിലും മുതുകിലെല്ലാം പാടുകൾ ഉണ്ടായി . നായാട്ടിന്റെ  കഥ എങ്ങനെയാണോ പോകുന്നത് അതുപോലെ തന്നെയായിരുന്നു ഷൂട്ടും. അതുകൊണ്ട് കഥാപാത്രത്തിന്റെ വളർച്ച നന്നായി ഫീൽ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. 

 

നായാട്ടിലെ പ്രവീൺ മൈക്കിൾ 

 

എന്റെ 22–23 വർഷത്തെ അഭിനയജീവിതത്തിനിടയ്ക്ക് ഇങ്ങനത്തെ എക്സിപീരിയൻസ് ആദ്യമായിട്ടായിരുന്നു. പ്രവീൺ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ വളർച്ച, അയാൾ കടന്നുപോകുന്ന വഴികളും സാഹചര്യങ്ങളും ഇമോഷൻസും സ്ട്രെസും എല്ലാ അർഥത്തിലും മനസിൽ അറിയാതെ തന്നെ കയറുന്നുണ്ട്. അതുകൊണ്ട് നായാട്ട് എന്ന സിനിമയൊടൊപ്പം തന്നെ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രവും അറിഞ്ഞോ അറിയാതെയോ മനസിൽ ഒരു മുറുക്കമായിട്ട് ഇരിക്കുന്നുണ്ട്. ഒരു വ്യത്യസ്ത സിനിമയായിരിക്കും. മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ അടുത്തു നിന്ന് വരുന്ന വളരെ വ്യത്യസ്തമായ സിനിമ ആയിരിക്കും നായാട്ട്. ഈ സിനിമയുടെ ടീം തന്നെ വളരെ മികച്ചതാണ്. ജോസഫ് എഴുതിയ ഷാഹി കബീർ, മഹേഷ് നാരായണന്റെ എഡിറ്റ്, ക്യാമറ ഷൈജു ഖാലിദ്.... പിന്നെ, അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ അനിൽ നെടുമങ്ങാട് ഈ സിനിമയിൽ‌ അഭിനയിക്കുന്നുണ്ട്. സിനിമയിലെ റോൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. നല്ലൊരു കഥാപാത്രമാണ് അത്. പതുക്കെ മുറുകി പിടിക്കുന്ന സിനിമ ആയിരിക്കും നായാട്ട്.

 

ഞാനൊരു 'കളിഭ്രാന്തൻ'

 

ബാഡ്മിന്റൻ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ബാഡ്മിന്റൺ കളി മുടക്കാത്ത ഒരു കളിഭ്രാന്തൻ എന്നു പറഞ്ഞാലും തെറ്റില്ല. ഒരു സംഭവം പറയാം. ഭീമന്റെ വഴി എന്ന സിനിമയാണ് ഈയടുത്ത് ഞാൻ ചെയ്തു തീർത്തത്. കുറ്റിപ്പുറത്തിനടുത്ത് പെരശന്നൂർ എന്ന് സ്ഥലത്തായിരുന്നു ഷൂട്ട്. അവിടെ ഷട്ടിൽ കോർട്ടുകളോ ഇൻഡോർ കോർട്ടുകളോ ഉണ്ടായിരുന്നില്ല. ലൊക്കേഷനിൽ നിന്നും 20 കിലോമീറ്റർ ദൂരെയുള്ള വേറൊരു സ്ഥലത്തോട്ടു മാറി അവിടുന്ന് 9 കിലോമീറ്റർ മാറിയുള്ള ഒരു ബാഡ്മിന്റൻ കോർട്ട് കണ്ടുപിടിച്ച്, രാവിലെ അവിയെ പോയി ഷട്ടിൽ കളിച്ച് തിരിച്ച് ഹോട്ടലിൽ പോയിട്ട് ഫ്രഷ് ആയി ലോക്കേഷനിലേക്ക് പോകുന്ന ഒരു കളിഭ്രാന്തൻ ആണ് ഞാൻ.

 

പണ്ടു മുതലേ ബാഡ്മിന്റൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇപ്പോള്‍ വര്‍ക്ക് ഔട്ടും ചെയ്യാന്‍ തുടങ്ങി. ബാഡ്മിന്റന്‍ നന്നായിട്ട് കളിക്കണമെങ്കില്‍ മസില്‍സ് കൃത്യമായി    മെയിന്റയിന്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരും പറയുന്നു. പണ്ട് ഷട്ടിൽ കളിക്കാനിറങ്ങുമ്പോൾ കയ്യിലും കാലിലും നടുവിനും എല്ലാം സുരക്ഷയ്ക്കായി പ്രത്യേകം ബാൻഡുകൾ ധരിക്കും. എന്റെ കൂടെ കളിക്കാൻ വരുന്നവർ ചോദിക്കും, ‘നീ എന്താ‌ടേ... വടക്കൻ പാട്ടിെല ചന്തുവോ’ എന്ന്. പരിക്കുകൾ ഭയങ്കരമായിട്ടുണ്ടായിരുന്നു. ഒരു കാലത്ത് കൈ പൊക്കാൻ പോലും പറ്റില്ലായിരുന്നു. അതിനുശേഷം മസിൽ സ്ട്രെങ്ത്തനിങ് ചെയ്തു തുടങ്ങി. കളിക്കുന്നതിനു മുമ്പ് വാം അപ്പും, കളിക്ക് ശേഷം വാം ഡൗണും ചെയ്യുന്നത് ശീലമാക്കി. ഇപ്പോൾ ബാൻഡ് കെട്ടൽ പരിപാടികളൊന്നും ഇല്ല. ഇപ്പോൾ കയ്യിൽ കാണുന്ന ഈ പരിക്ക്, ക്രിക്കറ്റ് കളിച്ചപ്പോൾ കിട്ടിയതാണ്. ഡൈവ് ചെയ്ത് ബൗണ്ടറി സേവ് ചെയ്യണമെന്നത് ഭയങ്കര ആഗ്രഹമായിരുന്നു. അത് സാധിച്ചു... ഒപ്പം, ചെറിയ ഒരു പരിക്കും കിട്ടി. 

 

എല്ലാം പാച്ചിക്കയുടെ മാജിക്

 

പാച്ചിക്ക (സംവിധായകൻ ഫാസിൽ) സിനിമയിലേക്ക് വരാനുള്ള പ്രധാന കാരണക്കാരൻ എന്റെ അപ്പനാണ്. അന്ന് അങ്ങനെ സംഭവിച്ചില്ലെങ്കിലും പാച്ചിക്ക സിനിമയിൽ എത്തുമായിരുന്നു. എങ്കിലും അതിന് നിമിത്തമായത് എന്റെ അപ്പനാണ്. പിന്നീട്, എന്നെ സിനിമയിലെത്തിച്ചതും പാച്ചിക്കയാണ്. അനിയത്തിപ്രാവിനായി പാച്ചിക്ക ഒരു നായകനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ബേബി അല്ലാതെ ശാലിനി നായികയായി വരുന്ന സിനിമ. ആ സമയത്ത് പാച്ചിക്കയുടെ ഭാര്യ റോസി ആന്റി 'ചാക്കോച്ചനെ നോക്ക്' എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ബികോം ഫൈനൽ ഇയർ പഠിക്കുകയാണ്. 

 

പാച്ചിക്ക വന്ന് കഥ പറയുമ്പോൾ എനിക്ക് അഭിനയിക്കാൻ തീരെ താൽപര്യമില്ലായിരുന്നു. കാരണം ആ സമയത്ത് സിനിമ എന്റെ സ്വപ്നങ്ങളിലോ ചിന്തകളിലോ ഒന്നും ഇല്ലായിരുന്നു. പാച്ചിക്ക വന്ന് കഥ പറയുന്നു... ഇഷ്ടപ്പെടുന്നു. ഞാൻ ചെയ്യുന്നില്ല എന്ന് പറയുന്നു. കാരണം, ഞാൻ ചെയ്താൽ  മോശമാകും എന്നായിരുന്നു എന്റെ വിശ്വാസം. അപ്പോൾ പാച്ചിക്ക പറഞ്ഞു, ഒരു ഓഡിഷൻ ടെസ്റ്റിനു വരൂ, എന്ന്. അവിടെ ചെന്ന് കളിയും തമാശയുമൊക്കെയായിട്ട് തിരിച്ചു പോന്നു. സെല്ക്ട് ആവില്ല എന്ന് ഞാൻ ഉറപ്പിച്ചു. 

 

പക്ഷേ സെലക്ടായി. പിന്നീട് സിനിമയിൽ അഭിനയിക്കുന്നു. പ്രേക്ഷകർ അത് സ്വീകരിക്കുന്നു. അത് സിനിമയുടെ ഒരു  മികവ് ആണ്. നല്ല പാട്ടുകളും കുറേയേറെ നല്ല സീക്വൻസുകളും! പാച്ചിക്കയെ പോലുള്ള മജീഷ്യൻ നമ്മളെ വച്ച് കുറേ മാജിക്കുകൾ കാണിച്ചു. അതാണ് അനിയത്തിപ്രാവ്. ആദ്യത്തെ ഒരാഴ്ച തീയറ്ററിൽ നല്ല കൂവലും ബഹളവും ഒക്കെയായിരുന്നു. സിനിമയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു നെഗറ്റീവ് പ്രൊപ്പഗാണ്ടകളും റിപ്പോർട്ടുകളുമൊക്കെയായിരുന്നു. അതിനുശേഷമാണ് എല്ലാം ഉൾട്ട അടിച്ച് ഗംഭീര വിജയമായി മാറുന്നത്. 

 

ഞാനിപ്പോഴും സാധാരണക്കാരൻ

 

ഞാൻ പനമ്പിള്ളി നഗറിൽ നടക്കാൻ പോകാറുണ്ട്. ആരും തിരിച്ചറിയാറില്ല. ഈയടുത്ത് മാസ്കും തൊപ്പിയും വച്ച് പനമ്പിള്ളി നഗറിൽ നടക്കാൻ പോയതായിരുന്നു. രാത്രി എട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു. അവിടെ ഒരു കരിക്ക് കച്ചവടക്കാരൻ ഉണ്ടായിരുന്നു. പുള്ളീടെ അടുത്ത് ഒരു കരിക്ക് വെട്ടാൻ പറഞ്ഞു. പെട്ടെന്നാണ് ഓർത്തത്, എന്റെ കയ്യിൽ 500 രൂപയാണ്. ചില്ലറ ഇല്ല. ഞാൻ ആളോട് കാര്യം പറഞ്ഞു. ആളുടെ കയ്യിൽ ചില്ലറയുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞ് ആളു വീണ്ടും കരിക്ക് വെട്ടാൻ തുടങ്ങി. ഞാൻ കീശയിൽ തപ്പി നോക്കിയപ്പോൾ കാശില്ല. ഞാനാണെങ്കിൽ ജാഡക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുള്ളി അപ്പോഴേക്കും കരിക്ക് വെട്ടാൻ തുടങ്ങിയിരുന്നു. ഞാൻ പെട്ടെന്ന് ഇടപെട്ടു പറഞ്ഞു, 'ചേട്ടാ... വെട്ടണ്ട... എന്റെ കയ്യിൽ കാശില്ല'. ഞാനാകെ വല്ലാത്ത അവസ്ഥയിൽ ആയിപ്പോയി. എന്തായാലും പുള്ളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താൽ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാൻ പുള്ളിക്ക് കാശു കൊടുത്തത്. 

 

എനിക്കങ്ങനെ വലിയ സൗന്ദര്യമുണ്ടെന്ന് തോന്നിയിട്ടില്ല. വളരെ സാധാരണക്കാരനായ ഒരാളുടെ മുഖമാണ് എനിക്ക്. അസാധാരണമായ ഒരു ഫീച്ചറുകളും എനിക്കില്ല. ആളുകളുടെ കൂടെ നിൽക്കുമ്പോൾ ഞാൻ അവരിൽ ഒരാളാണ്. അല്ലാതെ, ഒറ്റ നോട്ടത്തിൽ, 'ഹാ.. ഇവൻ കൊള്ളാം... അടിപൊളി' അങ്ങനെ ആരും പറഞ്ഞിട്ടില്ല. സിനിമയിൽ വന്നതിനുശേഷം ആ കഥാപാത്രത്തോട് ഇഷ്ടം തോന്നിയതുകൊണ്ട് മാത്രമായിരിക്കാം എനിക്ക് സൗന്ദര്യമുണ്ടെന്ന് ആളുകൾ പറയുന്നത്. എനിക്കെന്തെങ്കിലും പ്രത്യേക ഫീച്ചറുണ്ടെന്ന് അന്നും തോന്നിയിട്ടില്ല, ഇന്നും തോന്നിയിട്ടില്ല. ഇനി തോന്നാനും പോണില്ല. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT