ടൊവിനോ സിനിമയിലെ ‘പാവം’ ബ്ലെസി; മോഡലിങ്ങിലെ ഗ്ലാമർ താരം മാനുഷി; അഭിമുഖം
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈർ. ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ജീവിതത്തിൽ ബ്ലെസിയില്‍ നിന്നും ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും, സംസാരത്തിലും നടക്കുന്ന
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈർ. ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ജീവിതത്തിൽ ബ്ലെസിയില്‍ നിന്നും ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും, സംസാരത്തിലും നടക്കുന്ന
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈർ. ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ജീവിതത്തിൽ ബ്ലെസിയില്‍ നിന്നും ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും, സംസാരത്തിലും നടക്കുന്ന
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈർ. ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ജീവിതത്തിൽ, ബ്ലെസിയില്‍നിന്ന് ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും സംസാരത്തിലുമൊന്നും ബ്ലെസിയുമായി യാതൊരു ബന്ധവുമില്ല. മോഡലിങ്ങിലൂടെ എത്തി അഭിനയരംഗത്തു സജീവമാകാൻ ഒരുങ്ങുന്ന മാനുഷിയുടെ വിശേഷങ്ങൾ അറിയാം...
ഇതൊരു വലിയ തുടക്കം
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുടക്കമാണ്. ബ്ലെസിയെ അവതരിപ്പിക്കുക എന്നത് ഏറെ പ്രയാസമായിരുന്നു. മുൻപ് മോഡലിങ്ങിലായിരുന്നു. അതിൽനിന്നു പെട്ടെന്നു സിനിമയിലേക്കു വരുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക ബുദ്ധിമുട്ടുകൾ എനിക്കും ഉണ്ടായിരുന്നു. പക്ഷേ, ഒരു തുടക്കക്കാരിക്കു കിട്ടാവുന്ന നല്ല റോളായിരുന്നു ബ്ലെസി. കുറച്ച് നെഗറ്റീവ് ഭാവമാണെങ്കിലും ബ്ലെസി ആളൊരു പാവമാണ്. രണ്ടും ഒരേ സമയം അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഡയലോഗുകളും കുറവായിരുന്നു. അതുകൊണ്ട് ഭാവങ്ങളിലൂടെയും വികാരങ്ങളിലൂടെയും മാത്രമേ പ്രേക്ഷകരുമായി സംവദിക്കാനുമായിരുന്നുള്ളൂ. ഇത്രയും ആളുകൾ അത് അംഗീകരിച്ചു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
ഞാൻ ബ്ലെസിയിൽനിന്ന് ഏറെ വ്യത്യസ്തയാണ്. ശരീരഭാഷയും സംസാരവും നടക്കുന്ന രീതിയുമൊക്കെ വ്യത്യസ്തമാണ്. കഴിഞ്ഞ നാലഞ്ചു വർഷമായി ഒരേ കാര്യം തന്നെ ചെയ്യുന്നത് കൊണ്ട് എന്ത് ചെയ്യുമ്പോഴും അതിന്റെ എല്ലാ എലമെന്റുകളും കയറിവരും. പക്ഷേ, ബ്ലെസി 80 കളിലുള്ള പതിനെട്ടോ, പത്തൊൻപതോ വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ്. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള, അവളുടെ പരിമിതികളിൽ നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യുന്ന ഒരു കുട്ടി.
സംവിധായകന്റെ പിന്തുണയാണ് അവിടെ ശക്തി നൽകിയത്. ഡാർവിൻ കുര്യാക്കോസ് ആണ് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്നതും, ‘എന്റെ മനസ്സിലെ ബ്ലെസി ഇങ്ങനെയാണെ’ന്ന് വ്യക്തമാക്കിത്തന്നതും. അപ്പോഴാണ് എനിക്ക് കൂടുതൽ അഡാപ്റ്റ് ചെയ്യാൻ പറ്റിയത്. അതിൽ ഏറ്റവും പ്രയാസം ബ്ലെസ്സിയുടെ ശരീരഭാഷ സ്വീകരിക്കുന്നതായിരുന്നു. ഒരുപാട് സീനുകളിൽ ബ്ലെസി നടക്കുന്നത് കാണിക്കുന്നുണ്ട്. .
നടക്കുമ്പോൾ അസോഷ്യേറ്റ് വിളിച്ച്, മൈക്കിലൂടെ പറയും, ‘മാനുഷി റാമ്പ് വാക്ക് അല്ല’ എന്ന്. ആദ്യം കരുതിയത് വെറുതെ കളിയാക്കുകയാണെന്നാണ്. പിന്നെ മനസ്സിലായി, ഇത് തമാശയല്ല, ഗൗരവമുള്ളതാണെന്ന്. കാരണം, അതിൽ ഏറ്റവും പ്രധാനം ആ നടത്തമാണ്. അത് മോശമായാൽ കഥാപാത്രവും മോശമായിപ്പോകും. അതുകൊണ്ട് തിരികെ റൂമിൽ എത്തി രണ്ട് ദിവസം നടന്നു പഠിച്ചു. റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും, അത് റെക്കോർഡ് ചെയ്യും, നോക്കും, തിരുത്തും, വീണ്ടും നടക്കും. കുറച്ചധികം ബുദ്ധിമുട്ടിയിട്ടുണ്ട്.
സിനിമയിലേക്ക് വരാനുള്ള ശ്രമങ്ങൾ
പതിനഞ്ചാം വയസ്സിലാണ് മോഡലിങ് ആരംഭിക്കുന്നത്. പക്ഷേ, എന്റെ പ്രധാന ലക്ഷ്യം സിനിമ തന്നെ ആയിരുന്നു. ഒരു ബാലതാരമായി വന്നു പോകാൻ എനിക്കു താൽപര്യമുണ്ടായിരുന്നില്ല. ഒരു വേഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. മുൻപൊരു സീരീസിന്റെ ഓഡിഷന് പോയപ്പോൾ അവിടെ വച്ച് കണ്ട പരിചയത്തിന്മേലാണ് സിനിമയിലേക്ക് വിളി വരുന്നത്.
‘പിറ്റേ ദിവസം തന്നെ ഒരു ഓഡിഷനുണ്ട്, ടൊവിനോയുടെ സിനിമയാണ്, വന്നു നോക്കൂ’ എന്നൊക്കെ പറഞ്ഞു. ചെന്നപ്പോൾ ഒരു ചെറിയ ഭാഗം പെർഫോം ചെയ്ത് കാണിക്കേണ്ടിയിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ‘പൊയ്ക്കോളൂ, എന്തെങ്കിലും വിവരമുണ്ടെങ്കിൽ വിളിക്കാം’ എന്നു പറഞ്ഞു. അപ്പോഴും, ഇതിൽ ഞാൻ ഉണ്ടാകുമെന്ന് എനിക്ക് ഏകദേശം ഉറപ്പായിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും വിളി വന്നു. ‘രണ്ട് ദിവസം കഴിഞ്ഞാൽ ഷൂട്ട് ആണ്, പാക്ക് ചെയ്തോളീ കോട്ടയത്തേക്ക്’ എന്നു പറഞ്ഞു.
പക്ഷേ മുൻപ് കേട്ടിട്ടുണ്ട്, സിനിമ കഴിഞ്ഞാലും, അതിലെ പല ഭാഗങ്ങളും പിന്നീട് കട്ട് ചെയ്ത് ഒഴിവാക്കുമെന്ന്. അങ്ങനെ ഒഴിവാക്കപ്പെടുമോ എന്ന പേടി ഉണ്ടായതുകൊണ്ട് ആരെയും അറിയിച്ചിരുന്നില്ല. സിനിമ ഇറങ്ങിയപ്പോൾ എല്ലാവർക്കും അദ്ഭുതമായി.
സിനിമ റിലീസ് ആകുന്ന ദിവസം മറ്റൊരു ഷൂട്ടിന് ഹൈദരാബാദിലായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോൾ, അമ്മയ്ക്ക് ആദ്യ ദിവസം തന്നെ സിനിമ കാണണം എന്ന് ആഗ്രഹം പറഞ്ഞു. അങ്ങനെയാണ് അന്ന് രാത്രി തന്നെ സിനിമയ്ക്കു പോയത്. എന്റെ കണ്ണ് മുഴുവൻ അമ്മയുടെ മുഖത്തായിരുന്നു. അമ്മയുടെ പ്രതികരണം എങ്ങനെയാണെന്ന് അറിയാനുള്ള ജിജ്ഞാസയിലായിരുന്നു. അതുകൊണ്ടുതന്നെ സിനിമ ആസ്വദിക്കാനായില്ല.
എന്നെ വ്യക്തിപരമായും പ്രഫഷനലായും അറിയുന്നവർ പോലും ബ്ലെസിയായി കണ്ടപ്പോൾ ഞെട്ടിയെന്നും പറഞ്ഞു. തിരിച്ചറിയാൻ വളരെ പ്രയാസമാണ്. അതിനെല്ലാം ഉപരി അമ്മയ്ക്ക് സിനിമ ഇഷ്ടമായി. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ‘നന്നായി ചെയ്തു, ഇനിയും നല്ല സിനിമകളൊക്കെ വരട്ടെ’ എന്ന് പറഞ്ഞു.
മോഡലിങ് സിനിമയെന്ന സ്വപ്നത്തെ സ്വാധീനിച്ചിട്ടുണ്ടോ?
ബ്ലെസി എന്ന കഥാപാത്രം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസത്തിൽ അറുപത് ശതമാനവും കിട്ടിയത് മോഡലിങ്ങിലൂടെയാണ്. ക്യാമറയ്ക്കു മുൻപിൽ പേടിക്കാതെ നിൽക്കുക എന്നതും ഒരു ടേക്കിൽ എല്ലാം ശരിയാക്കുക എന്നതും പ്രയാസമാണ്. പക്ഷേ എനിക്ക് രണ്ടു ടേക്കിൽ കൂടുതൽ ഒരുക്കൽ പോലും പോകേണ്ടി വന്നിട്ടില്ല.
ഇത്രയും ആളുകൾക്കിടയിൽ പേടികൂടാതെ അഭിനയിക്കാനും ഡയലോഗ് ഡെലിവറിയിലും ഭാവങ്ങളിലുമൊക്കെ എന്നെ സഹായിച്ചത് മോഡലിങ്ങിലെ എക്സ്പീരിയൻസാണ്. മോഡലിങ്ങിലൂടെ വന്നില്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും ബ്ലെസിയെ അവതരിപ്പിക്കാനാവില്ലായിരുന്നു.
ബ്ലെസി എന്ന കഥാപാത്രം
ഷൂട്ട് തുടങ്ങും മുൻപ് വരെ എനിക്ക് കഥാപാത്രത്തെക്കുറിച്ച് ഒരു തരത്തിലുള്ള അറിവും ഉണ്ടായിരുന്നില്ല. എല്ലാവരെയും പോലെ തന്നെ, നല്ലൊരു ടീം, ടൊവിനോ പടം, മലയാളത്തിലൊരു നല്ല ഓപ്പണിങ് എന്നതൊക്കെയായിരുന്നു ഞാനും നോക്കിയത്. പക്ഷേ കഥാപാത്രം ഇതാണെന്ന് അറിഞ്ഞപ്പോൾ അതിൽനിന്നു പിന്മാറാനുള്ള അവസരം എനിക്കുണ്ടായിരുന്നു. പിന്നെ ആലോചിച്ചത്, ഇതിലും നല്ല ഓപ്പണിങ് എനിക്ക് കരിയറിൽ വേറെ കിട്ടില്ല എന്നാണ്.
നായകനൊപ്പം വെറുതെ ഗാനരംഗങ്ങളിൽ ഒക്കെ മാത്രം എത്തുന്ന ഒരു നായിക ആവുക എന്നതിനപ്പുറം, ഇത്രയും ആഴമുള്ള കഥാപാത്രത്തെ സ്വീകരിക്കുക എന്നത് ഒരു ചെറിയ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. അത്ര റിസ്ക് എടുത്തുതന്നെയാണ് ചെയ്തത്. ബ്ലെസി എന്ത് വന്നാലും ശ്രദ്ധിക്കപ്പെടും. സിനിമ കാണുന്ന എല്ലാവരുടെ കണ്ണിലും അവൾ കൊളുത്തിക്കിടക്കും. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തെ തിരഞ്ഞെടുത്തതിൽ പശ്ചാത്താപമില്ല.
പഠനവും തൊഴിലും എങ്ങനെയാണ് ഒന്നിച്ച് കൊണ്ട് പോകുന്നത്?
എനിക്ക് എല്ലാ സെമസ്റ്ററിലും ഓരോ സപ്ലി വീതമുണ്ട്. പക്ഷേ കോളജ് അത്രയും പ്രധാനമാണ്. എച്ച്ഒഡിയും ഡിപ്പാർട്മെന്റിലെ അധ്യാപകരും നല്ല രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്. പിന്നെ, മഹാരാജാസ് എല്ലാവർക്കും അറിയുന്നതുപോലെ കലയെ നല്ല രീതിയിൽ പിന്തുണയ്ക്കുന്ന കോളേജ് ആണ്. പിടിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയില്ല. അസൈൻമെന്റുകളും പ്രൊജക്ടുകളും കൃത്യമായി തീർക്കുന്നത്കൊണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല.
ആദ്യ വർഷം എനിക്ക് ലീവ് എടുക്കാനൊക്കെ നല്ല പേടിയായിരുന്നു. അടുത്ത വർഷം ആയപ്പോഴേക്കും ആ പേടിയൊക്കെ പോയി. ഇപ്പോൾ മിക്കപ്പോഴും വർക്കിലാണ്. ജോലിയെടുക്കാതെ എപ്പോഴും പഠിക്കാൻ മനസ്സുവരില്ല. എന്നാൽ, കോളജിൽ പോകാതിരിക്കാനും മനസ്സുവരില്ല. അത് അങ്ങനെ ഒരു ഒഴുക്കിൽ പോയിക്കൊണ്ടിരുന്നു.
അടുത്ത പ്രൊജക്ടുകൾ
മോഡലിങ് എന്തായാലും നിർത്താനാവില്ല, അതെന്റെ ശ്വാസമാണ്. ഇപ്പോൾ ഒരു ഹിന്ദി സീരിസ് ചെയ്തുകൊണ്ടിരിക്കുകയാണ്, ആകർഷ് ഖുറാനയുടെ കൂടെ. ഹൈദരാബാദിലാണ് ഷൂട്ടിന് വേണ്ടി ഇപ്പോൾ വന്നിരിക്കുന്നത്. മറ്റൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. ബ്ലെസിയെ കണ്ട ശേഷം മറ്റൊരു നല്ല വേഷത്തിനുള്ള ഓഫറുമായി ആരെങ്കിലും വിളിക്കും എന്നാണ് പ്രതീക്ഷ.