ആ സിനിമയുടെ പരാജയം മറി കടക്കാൻ എടുത്തത് 6 വർഷം: സുധ കൊങ്കര അഭിമുഖം
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സുരരൈ പോട്ര് എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം അതേ സിനിമയുടെ ഹിന്ദി പതിപ്പായ സർഫിരയുമായി എത്തുകയാണ് സംവിധായിക സുധ കൊങ്കര. തമിഴ് ചിത്രത്തിന്റെ വെറും അനുകരണമല്ല അക്ഷയ് കുമാർ നായകനാകുന്ന സർഫിര. അഭിനേതാവ് എന്ന നിലയിൽ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചില നിമിഷങ്ങൾ
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സുരരൈ പോട്ര് എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം അതേ സിനിമയുടെ ഹിന്ദി പതിപ്പായ സർഫിരയുമായി എത്തുകയാണ് സംവിധായിക സുധ കൊങ്കര. തമിഴ് ചിത്രത്തിന്റെ വെറും അനുകരണമല്ല അക്ഷയ് കുമാർ നായകനാകുന്ന സർഫിര. അഭിനേതാവ് എന്ന നിലയിൽ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചില നിമിഷങ്ങൾ
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സുരരൈ പോട്ര് എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം അതേ സിനിമയുടെ ഹിന്ദി പതിപ്പായ സർഫിരയുമായി എത്തുകയാണ് സംവിധായിക സുധ കൊങ്കര. തമിഴ് ചിത്രത്തിന്റെ വെറും അനുകരണമല്ല അക്ഷയ് കുമാർ നായകനാകുന്ന സർഫിര. അഭിനേതാവ് എന്ന നിലയിൽ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചില നിമിഷങ്ങൾ
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സുരരൈ പോട്ര് എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം അതേ സിനിമയുടെ ഹിന്ദി പതിപ്പായ സർഫിരയുമായി എത്തുകയാണ് സംവിധായിക സുധ കൊങ്കര. തമിഴ് ചിത്രത്തിന്റെ വെറും അനുകരണമല്ല അക്ഷയ് കുമാർ നായകനാകുന്ന സർഫിര. അഭിനേതാവ് എന്ന നിലയിൽ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചില നിമിഷങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ് സർഫിര എന്ന വിമർശകർ വാഴ്ത്തുമ്പോഴും ബോക്സോഫിസിൽ വലിയ ചലനം സൃഷ്ടിക്കാൻ റിലീസിന്റെ ആദ്യദിനങ്ങളിൽ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. സർഫിരയുടെ അനുഭവങ്ങൾ പങ്കുവച്ച് സുധ കൊങ്കര മനോരമ ഓൺലൈനിൽ.
പുരസ്കാരത്തിനു മുൻപെ തുടങ്ങിയ റീമേക്ക്
2020 നവംബറിലാണ് സുരരൈ പോട്ര് ഒടിടിയിൽ റിലീസ് ആകുന്നത്. ഡിസംബറോടെ അതിന്റെ ഹിന്ദി പതിപ്പ് ചെയ്യാൻ ധാരണയായി. 2021ലാണ് സിനിമയുടെ എഴുത്ത് നടന്നത്. ഒരു വർഷത്തിലധികം വേണ്ടി വന്നു അതു പൂർത്തിയാക്കാൻ. കർണാടകയിൽ നിന്നുള്ള വ്യക്തിയാണ് ക്യാപ്റ്റൻ ഗോപിനാഥ്. തമിഴിൽ ഈ സിനിമ എടുത്തപ്പോൾ ഞാൻ ആ കഥാപാത്രത്തെ മധുരയിൽ നിന്നുള്ള ഒരു തമിഴനായാണ് അവതരിപ്പിച്ചത്. ഹിന്ദിയിൽ ഈ കഥ അവതരിപ്പിക്കുമ്പോൾ ഈ കഥാപാത്രത്തെ മഹാരാഷ്ട്രയിൽ നിന്നുള്ള വ്യക്തി ആയിട്ടാണ് പരിചയപ്പെടുത്തുന്നത്. ഈ കഥയെ മൊത്തത്തിൽ മഹാരാഷ്ട്രയിലെ ജീവിത പശ്ചാത്തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. അതുകൊണ്ടു തന്നെ, സർഫിര ഒരു പുതിയ ചിത്രമായി തന്നെ പ്രേക്ഷകർക്കു തോന്നും. ഒരു വർഷം എടുത്താണ് ചിത്രത്തിന്റെ എഴുത്ത് പൂർത്തിയാക്കിയത്. പല സീനുകളും പുതിയ ജ്യോഗ്രഫിക്ക് അനുസരിച്ച് മാറ്റി എഴുതി. ഹിന്ദി പതിപ്പിന്റെ ചിത്രീകരണം നടക്കുന്നതിന് ഇടയിലാണ് ദേശീയ പുരസ്കാര പ്രഖ്യാപനം വന്നത്. സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ നടക്കുകയായിരുന്നു അപ്പോൾ. വലിയ ആവേശം പകർന്ന നിമിഷമായിരുന്നു അത്
എന്തുകൊണ്ട് ഹിന്ദി പതിപ്പ്?
സുരരൈ പോട്ര് ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിലൂടെ ആ സിനിമയ്ക്ക് നല്ല റീച്ച് കിട്ടിയെന്നത് സത്യമാണ്. പക്ഷേ, യഥാർഥത്തിൽ ആ സിനിമ തിയറ്ററിൽ കാണേണ്ട ഒന്നാണ്. കഥാപാത്രത്തിന്റെ സന്തോഷവും സങ്കടവും ആവേശവും നിരാശയുമെല്ലാം കലക്ടീവ് ആയി തിയറ്ററിൽ കാണുമ്പോഴുള്ള അനുഭവം വേറെ തന്നെയാണ്. തിയറ്ററിലെ മാജിക് കണ്ട് അനുഭവിച്ചു വന്ന വ്യക്തിയാണ് ഞാൻ. ആ മാജിക് ഞാൻ സുരരൈ പോട്രിൽ മിസ് ചെയ്തു. ഒരു തിയറ്റർ അനുഭവം ആ സിനിമയ്ക്കുണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. കൂടാതെ ആ സിനിമ പങ്കുവയ്ക്കുന്ന ഒരു പാൻ ഇന്ത്യൻ വികാരമാണെന്ന് എനിക്കു തോന്നിയിരുന്നു. സമൂഹത്തിലെ ഏതു തട്ടിലുള്ള ആളുകളുമായും കണക്ട് ചെയ്യുന്ന ഒരു വികാരം ഈ സിനിമയ്ക്കുണ്ട്. ഒപ്പം അക്ഷയ് കുമാറിനെപ്പോലെ ഒരു താരം കൂടി ഒത്തു ചേരുമ്പോൾ, എന്തുകൊണ്ട് ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിതം തിയറ്ററിനു വേണ്ടി ഒരുക്കിക്കൂടാ എന്നു തോന്നി. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്.
ഉർവശിക്കു പകരം സീമ ബിശ്വാസ്
ഉർവശി ചെയ്ത കഥാപാത്രം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് സീമ ബിശ്വാസ് ആണ്. കമ്പനി, ബൻഡിത് ക്യൂൻ തുടങ്ങിയ സിനിമകളിലെ അഭിനയം എനിക്ക് വളരെയേറെ ഇഷ്ടമായിരുന്നു. ഈ കഥാപാത്രവുമായി അവരെ സമീപിച്ചപ്പോൾ അവർ പറഞ്ഞത്, 'ഉർവശി ഇത്രയും ഗംഭീരമാക്കിയ കഥാപാത്രത്തെ ഞാനെങ്ങനെ അവതരിപ്പിക്കും' എന്നായിരുന്നു. 'എനിക്കിതു ചെയ്യാൻ പറ്റും എന്ന് താങ്കൾക്കു തോന്നുന്നുണ്ടോ' എന്ന് സീമ എന്നോടു ചോദിച്ചു. എനിക്ക് അക്കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് സീമ ബിശ്വാസ് ഈ സിനിമയിൽ എത്തുന്നത്. ഉർവശി ചെയ്ത രീതിയിൽ അല്ല സീമ ബിശ്വാസ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതു തന്നെയാണ് അതിനെ വേറിട്ടതാക്കുന്നതും.
പരാജയം ബാധിക്കും
അക്ഷയ് കുമാർ എന്ന താരത്തിൽ എനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ചില സിനിമകളിലെ പ്രകടനം ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒരു സാധാരണ മനുഷ്യനായി പകർന്നാടാൻ പ്രത്യേക കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട്, ഈ കഥാപാത്രത്തിന് അദ്ദേഹം അനുയോജ്യനായിരുന്നു. ഈ സിനിമ മാത്രമല്ല, എല്ലാ സിനിമകളും അദ്ദേഹത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. എല്ലാ തരത്തിലുമുള്ള സിനിമകൾ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അത്തരം സിനിമകൾ ചെയ്യാനുള്ള കഴിവും പ്രാഗത്ഭ്യവും അദ്ദേഹത്തിനുണ്ട്. തിയറ്റർ വിജയം എല്ലാ താരങ്ങൾക്കും ആവശ്യമാണ്. അതു പ്രധാനവുമാണ്. ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടാൽ തീർച്ചയായും വിഷമം തോന്നും. എന്റെ ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടപ്പോൾ ആ വിഷമത്തിൽ നിന്നും കര കയറാൻ എനിക്ക് വേണ്ടി വന്നത് ആറു വർഷമാണ്. തീർച്ചയായും പരാജയം ഒരാളെ ബാധിക്കും. സർഫിര മികച്ച വിജയം ആകണമെന്നാണ് എന്റെ ആഗ്രഹം. കാരണം, അദ്ദേഹം അത്രയേറെ ഈ പ്രോജക്ടിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്.
തൽക്കാലം ബ്രേക്ക്
ഈ സിനിമയ്ക്കു വേണ്ടി കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഓട്ടത്തിലായിരുന്നു. എന്തായാലും ഒരു ഇടവേള വേണം. അതു കഴിഞ്ഞാകും പുതിയ സിനിമ തുടങ്ങുക. ദുൽഖർ, നസ്രിയ, സൂര്യ കോംബിനേഷനിൽ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിപ്പോൾ മുൻപോട്ടു പോകുന്ന അവസ്ഥയിൽ അല്ല. എന്തായാലും അടുത്ത സിനിമ ഉറപ്പായും തമിഴിൽ ആകും.