സമാന്തയുടെ സിനിമാ കരിയർ അവസാനിച്ചു, സഹതാപം നേടാൻ ശ്രമം: നടിക്കെതിരെ നിർമാതാവ്
സമാന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്ന് തെലുങ്കിലെ പ്രശസ്ത നിർമാതാവ് ചിട്ടിബാബു. ‘ശാകുന്തളം’ പ്രതീക്ഷിച്ചത്ര വിജയമാകാത്ത സാഹചര്യത്തിലാണ് നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സ് ചെയ്തതു പോലും ജീവിക്കാനുള്ള മാര്‍ഗത്തിന് വേണ്ടിയാണെന്നാണ്

സമാന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്ന് തെലുങ്കിലെ പ്രശസ്ത നിർമാതാവ് ചിട്ടിബാബു. ‘ശാകുന്തളം’ പ്രതീക്ഷിച്ചത്ര വിജയമാകാത്ത സാഹചര്യത്തിലാണ് നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ‘പുഷ്പ’യിലെ ഐറ്റം ഡാന്‍സ് ചെയ്തതു പോലും ജീവിക്കാനുള്ള മാര്‍ഗത്തിന് വേണ്ടിയാണെന്നാണ് ചിട്ടിബാബുവിന്റെ ആരോപണം.
‘‘സിനിമയുടെ പ്രമോഷന് വേണ്ടി സാമന്ത വിലകുറഞ്ഞ തന്ത്രങ്ങളാണ് പയറ്റുന്നത്. വിവാഹമോചനത്തിന് ശേഷം പുഷ്പയില്‍ ഐറ്റം ഡാൻസ് ചെയ്തത് ജീവിക്കാനുള്ള മാര്‍ഗത്തിനു വേണ്ടിയാണ്. സ്റ്റാര്‍ നായിക എന്ന പദവി നഷ്ടപ്പെട്ടതോടെ മുന്നില്‍ വരുന്ന അവസരങ്ങളെല്ലാം അവര്‍ സ്വീകരിക്കുകയാണ്. നായികയായുള്ള നടിയുടെ കരിയര്‍ അവസാനിച്ചു. ശാകുന്തളത്തിൽ സാമന്ത പ്രധാന വേഷത്തിൽ എത്തുന്നത് അറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. നായികാ പദവി നഷ്ടപ്പെട്ട സാമന്തയ്ക്ക് എങ്ങനെ ശകുന്തളയുടെ വേഷം ലഭിച്ചുവെന്ന് ഓർത്താണ് അദ്ഭുതപ്പെട്ടത്.
ഇനി താരപദവിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് കഴിയില്ല. ഇനി ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ച് അവര്‍ക്ക് മുന്നോട്ടു പോകാം. യശോദ സിനിമയുടെ പ്രമോഷനിടയില്‍ അവര്‍ കരഞ്ഞ് ശ്രദ്ധ നേടന്‍ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇത് തന്നെയാണ് അവര്‍ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ തനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് അവര്‍ സഹതാപം നേടാന്‍ ശ്രമിക്കുകയാണ്. എല്ലാ സമയത്തും സെന്റിമെന്റ്‌സ് കൊണ്ട് ഫലം കാണില്ല. സിനിമയും കഥാപാത്രവും നല്ലതാണെങ്കില്‍ ജനങ്ങള്‍ കാണും. സമാന്ത ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് വിലകുറഞ്ഞതും ഭ്രാന്തവുമായ പ്രവര്‍ത്തികളാണ്.
ഇതിന്റെയൊന്നും ആവശ്യമില്ല. അവരുടെ എല്ലാ പ്രശ്നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. അത് ശരിയല്ല. കഠിനാധ്വാനം ചെയ്യുക എന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ്. കഠിനാധ്വാനം ചെയ്ത നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണ്. കരിയറിൽ ഉയരങ്ങളിലെത്തിയ നടിയാണ് സമാന്ത. പക്ഷേ സെന്റിമെൻസ് കൊണ്ട് ജനങ്ങൾ സിനിമ കാണില്ല, ഉള്ളടക്കമാണ് പ്രധാനം.’’–ചിട്ടിബാബു പറയുന്നു.