കാൽ തടവുന്ന സീൻ ചെയ്യാൻ ഹൻസിക അനുവദിച്ചില്ലെന്ന് റോബോ ശങ്കർ; വേദിയിൽ അസ്വസ്ഥയായി നടി
നടി ഹൻസികയുമായി ബന്ധപ്പെട്ട് റോബോ ശങ്കർ നടത്തിയ പരാമർശം വിവാദമാകുന്നു. സിനിമയിൽ ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നും ഹീറോയുടെ വില അപ്പോഴാണ് മനസ്സിലായതെന്നും റോബോ ശങ്കർ പറയുകയുണ്ടായി. ഹന്‍സികയെ അപമാനിക്കുന്ന തരത്തില്‍ റോബോ ശങ്കര്‍ സംസാരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച്

നടി ഹൻസികയുമായി ബന്ധപ്പെട്ട് റോബോ ശങ്കർ നടത്തിയ പരാമർശം വിവാദമാകുന്നു. സിനിമയിൽ ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നും ഹീറോയുടെ വില അപ്പോഴാണ് മനസ്സിലായതെന്നും റോബോ ശങ്കർ പറയുകയുണ്ടായി. ഹന്‍സികയെ അപമാനിക്കുന്ന തരത്തില്‍ റോബോ ശങ്കര്‍ സംസാരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമപ്രവർത്തകരടക്കം എത്തിയതാണ് വിവാദത്തിന് തിരികൊളിത്തിയിരിക്കുന്നത്. ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം.
‘‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്.’’– റോബോ ശങ്കറിന്റെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്
ഇതൊരു തമാശയായെടുക്കണമെന്ന് പറഞ്ഞാണ് റോബോ ശങ്കര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്. റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായി. ചിരിക്കാൻ ശ്രമിക്കുന്ന നടി ഇടയ്ക്ക് ഒപ്പമിരിക്കുന്ന നടൻ ആദി പിനിഷെട്ടിയോട് കാര്യമായി സംസാരിക്കുന്നുമുണ്ട്.
ഈ പ്രസ്താവന പരിപാടിയിലുണ്ടായ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തു. ഇത്തരം ആളുകളെ ഇനി വേദിയിൽ കയറ്റരുതെന്ന് അദ്ദേഹം മൈക്കിലൂടെ പറഞ്ഞു. ഇതോടെ സിനിമയുടെ അണിയറപ്രവർത്തകർ വേദിയിൽ വച്ച് ക്ഷമാപണവും നടത്തി. വിഷയത്തിൽ ഹൻസിക ഇതുവരെയും പ്രതികരിച്ചിട്ടില്ല.