ബോളിവുഡില്‍ കായികതാരങ്ങളുടെ ജീവതകഥകള്‍ ഓരോന്നായി വെള്ളിത്തിരയിലെത്തി ക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയ പ്രോജക്ട് പയ്യോളി എക്സ്പ്രസ് എന്നു വിശേഷിപ്പിക്കുന്ന പി.ടി ഉഷയുടെ ജീവിതമാണ്.
പി.ടി ഉഷയായി വെള്ളിത്തിരയിൽ എത്തുന്നത് ബോളിവുഡിലും ഹോളിവുഡിലും തിരക്കേറിയ നായികയായ പ്രിയങ്ക ചോപ്രയാണ്. ഇത് രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ കഥയിൽ പ്രിയങ്കനായികയാകുന്നത്. നേരത്തെ മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിലും പ്രിയങ്ക ആയിരുന്നു നായിക.
പി.ടി.ഉഷ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായികയായ രേവതി വര്‍മയാണ്. എ.ആര്‍. റഹ്മാനാണ് സംഗീതം. നൂറുകോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്. പയ്യന്നൂർ സ്വദേശിയായ ഡോ. സജീഷ് സര്‍ഗമാണ് തിരക്കഥ.