സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ 80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു. കഴിഞ്ഞ എട്ടുവർഷമായി ഇവർ ഈ കൂടിക്കാഴ്ച സംഘടിപ്പിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓര്‍മകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവില്‍ സൂപ്പര്‍താരങ്ങളടക്കം പങ്കുചേരും.
ചെന്നൈയിലെ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇത്തവണത്തെ താരസംഗമം. സുഹാസിനിയും ലിസി ലക്ഷ്മിയുമായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകര്‍. പര്‍പ്പിള്‍ നിറമുള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും പരിപാടിയില്‍ പങ്കെടുത്തത്. 28 പേര് പരിപാടിക്കായി എത്തി.
പരിപാടി കൊഴുപ്പിക്കാന്‍ പഴയ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമേളയും സംഘടിപ്പിച്ചു. മേനക, പാര്‍വതി, ശോഭന, സുമലതല, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, ഖുശ്ബു, റഹ്മാന്, ശരത്കുമാര്, രാധിക, ജയസുധ, രമ്യ കൃഷ്ണന്, അംബിക, വെങ്കിടേഷ്, ജാക്കി ഷ്റോഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
2009-ലാണ് ഇവര്‍ ആദ്യമായി റി യൂണിയന് സംഘടിപ്പിക്കുന്നത്. ലിസിയും സുഹാസിനി മണിരത്നവുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.