Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവന, വീട്ടില്‍ ‘കാര്‍ത്തി’, നവീന് ‘ബുജ്ജു’

Bhavana Wedding highlights

‘ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക. അതാണ് നവീന്‍ എന്നില്‍ കാണുന്ന ഏറ്റവും വലിയ ഗുണം. കുട്ടിക്കാലം മുതലേ എന്‍റെ ശീലമാണത്. വീട്ടിലായാലും കൂട്ടുകാര്‍ക്കിടയ്ക്കായാലും ഒക്കെ ഉള്ളില്‍ ഒന്നു വച്ച് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കാകില്ല. ഒന്നും അറിയാത്തതു പോലെ പെരുമാറുക, പാവത്താനെ പോലെ അഭിനയിക്കുക അതും എനിക്കു പറ്റില്ല. ഒരാൾ നമ്മുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞ് സ് നേഹിക്കുമ്പോഴാണ് ആ ബന്ധത്തിന് ആഴമുണ്ടാകുന്നത്. ഞാന്‍ ട്രാന്‍സ്പാരന്റ് ആണ്. അങ്ങനെതന്നെയാണ് നവീനും. ഇഷ്ടക്കേടുകൾ തുറന്നു പറയും.’ വിവാഹത്തിനു മുമ്പ് വനിത മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഭാവന മനസ്സുതുറന്നു. ഒപ്പം ഹൃദയത്തിന്റെ പാതി നവീനിനെ കുറിച്ച് ആരോടും പറയാത്ത രഹസ്യങ്ങളും.     

Nazriya,Mia,Pearle & Celebrities @ Bhavana Wedding Reception

വീട്ടില്‍ കാര്‍ത്തി, നവീന് ‘ബുജ്ജു’ ബാലചന്ദ്രനും ഭാര്യ പുഷ്പയും കാര്‍ത്തി എന്നു സ്േനഹത്തോടെ വിളിച്ചിരുന്ന മകള്‍ കാര്‍ത്തിക, സിനിമയ്ക്കു േവണ്ടി പേരു മാറ്റിയിരുന്നു, ഭാവന എന്ന്. ഇപ്പോൾ പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ബാലേട്ടൻ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ നടന്നത്. സിനി മാലോകവും ആരാധകരും ആ പെൺകുട്ടിയെ ഒരുപാടു സ്നേഹിച്ചു. ഒന്നല്ല നാലു ഭാ ഷകളിലൂെട തെന്നിന്ത്യയിൽ മലയാളിയുെട അഭിമാനമായി ആ പെൺകുട്ടി. ഭാവന പറയുന്നു തന്നെ ചേര്‍ത്തു നിര്‍ത്തുന്ന നവീനെ കുറിച്ച്....

‘അഞ്ചു വർഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ അഭിനയിച്ച ‘റോമിയോ’ എന്ന കന്നട സിനിമയുെട പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. അവർ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛൻ േനവിയിൽ ഉ ദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയും. അതുകൊണ്ടാണ് അവർ ബെംഗളൂരുവിൽ സെറ്റിൽ െചയ്തത്.

Bhavana Wedding Reception Video | ഭാവനയുടെ വിവാഹ സൽക്കാരം കാണാം

‘റോമിയോ’യുെട കഥ പറയാൻ നവീനും സംവിധായകനും െകാച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറിൽ ഒപ്പിട്ടു. അന്നേ അദ്ദേഹത്തിൽ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ െമസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്. പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. ൈപലറ്റാണ്. എയർഫോഴ്സിൽ യുദ്ധവൈമാനികൻ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടിൽ ഒറ്റമോനായതുകൊണ്ട് അവര്‍ സമ്മതിച്ചില്ല.

‘റോമിയോ’യുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ൈവകു ന്നേരം നവീൻ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാൽ നവീന് മലയാളം ഒഴികെ എല്ലാ തെന്നിന്ത്യന്‍ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാെണങ്കിൽ മലയാളം മാ ത്രമേ അറിയാവു. എന്നിട്ടും അവർ തമ്മിൽ അര മണിക്കൂർ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.

നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ‘ഞങ്ങളുടെയൊക്കെ മനസ്സിൽ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത്.’ അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങൾ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീൻ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണിൽ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാൻ നവീന് കഴിഞ്ഞു.

എന്നോടൊപ്പമുള്ള ഫോട്ടോ വനിതയിൽ അച്ചടിച്ചു വന്നതോെട താനും സെലിബ്രിറ്റി ആെയന്ന് നവീൻ ഈയിടെ തമാശ പറഞ്ഞു. ഭാവന, കാര്‍ത്തി എന്നൊന്നുമല്ല, ‘ബുജ്ജു’ എന്നാണ് നവീന്‍ എന്നെ വിളിക്കുന്നത്. കന്നഡ വാക്കാണ്. ‘ചെല്ലക്കുട്ടി’ എന്നൊക്കെ പറയും പോലെ ഒരു ഒാമനപ്പേര്.  ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകള്‍, ആദ്യ പ്രണയം. അങ്ങനെ എല്ലാം. നവീനും ഉണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം. ഏതു കാര്യത്തിനും ഒരു പൊസിറ്റീവ് വശമുണ്ട്. ആദ്യ പ്രണയത്തെത്തുടര്‍ന്നാണ് ഞാന്‍ പുസ്തകങ്ങളുമായി കൂടുതൽ അടുത്തത്. ഈ ലോകം എന്താണെന്ന് അറിയണമെങ്കിൽ മാധ്യമങ്ങളെ ശ്രദ്ധിക്കണം, കാര്യങ്ങൾ അഗാധമായി മനസ്സിലാക്കാൻ ഈടുറ്റ ഗ്രന്ഥങ്ങള്‍ വായിക്കണം എന്നൊക്കെ അതോടെ പഠിച്ചു. പ്രണയം പൊളിഞ്ഞെങ്കിലും ഇങ്ങനെ ചില ഗുണങ്ങളുണ്ടായി.’