Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും ഫെമിനിസ്റ്റുകൾ: ലക്ഷ്മി മരിക്കാര്‍ പറയുന്നു

lakshmi-marikar

സിനിമാ മേഖലയിലെ ആദ്യ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഒന്നാം വാര്‍ഷികാഘോഷം മേയ് 27ന് കൊച്ചിയില്‍ നടന്നിരുന്നു. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ നിലവില്‍വന്ന സംഘടനയുടെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ് ഡബ്ല്യു.സി.സി ‘പുനര്‍വായന’ എന്ന പേരില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. 

ഫെമിനിസ്റ്റുകളാണ് എന്നും സ്ത്രീവിരുദ്ധരല്ല എന്നും സ്വയം പറയുന്നവർ പോലും സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ലക്ഷ്മി മരിക്കാര്‍. സംവിധായകരുടെ മനോഭാവത്തിന് മാറ്റം വരുത്തിയാല്‍ മാത്രമെ മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കാനാകു എന്നും ലക്ഷ്മി വ്യക്തമാക്കുന്നു. വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ വാർഷിക പരിപാടിയിൽ പങ്കെടുത്ത അനുഭവവും ലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നു. 

ലക്ഷ്മിയുടെ കുറിപ്പ് വായിക്കാം–

വുമൺ ഇൻ സിനിമ കലക്റ്റീവിന്റെ വാർഷിക പരിപാടിക്ക് പോയപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. ആരും, സ്ത്രീകൾ സിനിമയിലേക്ക് വരണ്ട എന്നോ, അവർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകൾ!

കമൽ, സിബി മലയിൽ എന്നിങ്ങനെ ഒട്ടനേകം പേർ സംസാരിക്കുകയുമുണ്ടായി. കമൽ അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ കാക്കോത്തി കാവിലെ അപ്പൂപ്പന്താടിയെ കുറിച്ച് വാചാലനായി. സ്ത്രീയെ കേന്ദ്ര കഥാപാത്രമായി എടുത്ത സിനിമ അന്നത്തെ കാലത്ത് ഊഹിക്കാനേ കഴിയാത്തതായിരുന്നു എന്നും, മിർച് മസാലയിൽ നിന്ന് ഇൻസ്പിറേഷൻ ഉൾകൊണ്ടെടുത്തതാണെന്നും പറഞ്ഞ് കൊണ്ട് "സ്ത്രീവിരുദ്ധരിൽ" നിന്ന് തന്നെ മാറ്റി പ്രതിഷ്ഠിച്ചു. 

സ്ത്രീകൾക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ അക്കമിട്ടു നിരത്തി- താൻ ഒരിക്കലും സ്ത്രീകളുടെ അടിച്ചമർത്തലിനു പങ്കാളിയായിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്ന വണ്ണം. (അവർക്ക് ഇപ്പോ മാർക്കറ്റ് ഇല്ലാത്തത് കൊണ്ട് മാത്രമാണ് അവർ അവിടെ വന്നിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു, more so because, മാർക്കറ്റ് ഉള്ള ഒരു സംവിധായകൻ പോലും (the new generation ones) അവിടെ തല കാണിച്ചില്ല എന്നതുകൊണ്ട്, even the one's who have made "women-centric" films.)

അവർ ഓരോരുത്തരും കരുതുന്നത് താൻ അല്ലാത്ത മറ്റെല്ലാവരുമാണ് മാറേണ്ടത് എന്നാണ്. താനല്ലാത്ത എല്ലാവരും പടച്ചു വിടുന്നതാണ് സിനിമയിലെ, both on and off screen സ്ത്രീ വിരുദ്ധത എന്നാണ്. അല്ലെങ്കിൽ, സ്ത്രീകളുടെ അസാന്നിധ്യത്തിൽ തനിക്കൊരു പങ്കുമില്ല എന്നാണ്.

ഒരാള് പോലും അംഗീകരിക്കില്ല അവർ സ്ത്രീ വിരുദ്ധരാണെന്ന്. ശരിയാണ്. ആരും സ്ത്രീപക്ഷ വാദികൾ അല്ലാതെയില്ല. പക്ഷെ ഫെമിനിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഓരോ സിനിമാക്കാരനും ചിന്തിക്കണം നിങ്ങളുടെ ഷൂട്ടിങ് സെറ്റിൽ, അഭിനയിക്കുന്നവരല്ലാത്ത എത്ര സ്ത്രീകളെ നിങ്ങൾ കാണുന്നുണ്ടെന്ന്. നിങ്ങൾ മനസ്സുവെച്ചാൽ ഓരോ ഡിപ്പാർട്മെന്റിലെയും അസോസിയേറ്റ് ഡയർക്ടേർസ് ആയിട്ട് സ്ത്രീകളെ എടുക്കാം. ഒരു സിനിമാട്ടോഗ്രാഫർ വിചാരിച്ചാൽ, ഒരു ഡയറക്ടർ വിചാരിച്ചാൽ, ഒരു ആർട്ട് ഡയറക്ടർ വിചാരിച്ചാൽ, ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിചാരിച്ചാൽ.. അല്ലാത്ത പക്ഷം ഫ്രഷേഴ്‌സ് ആയിട്ട് ഇറങ്ങുന്നവരോട് എക്സ്പീരിയൻസ് ചോദിക്കുന്നത് പോലെയാണത്.

ഓർക്കേണ്ട മറ്റൊരു കാര്യം. സ്ത്രീകളെ നിങ്ങൾ കൂടെ കൂട്ടണ്ട എന്ന് തീരുമാനിക്കുമ്പോൾ, അവർ ചുമട് എടുക്കാൻ കെൽപ്പുള്ളവർ അല്ല എന്ന് പറഞ്ഞ് കൊണ്ടാവരുത്. Afterall, feminism is not about comparison of capabilities. ഇനി സ്ത്രീകൾ ഉണ്ടെങ്കിൽ തന്നെ അവരുടെ സാനിറ്ററി ഹെൽത്ത്‌, അതുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളെ കുറിച്ചും empathetic ആവാനും സാധിക്കണം. അതവരുടെ കഴിവില്ലായ്മയെ സൂചിപ്പിക്കുന്നില്ല എന്ന ബോധം ഉണ്ടാവണം. I've had educated, well-read men tell me "പിരിയഡ്‌സ് ഒക്കെ എല്ലാ പെണ്ണുങ്ങൾക്കും വരുന്നതല്ലേ, നിനക്ക് മാത്രം എന്താ ഇങ്ങനെ" എന്ന്.

വരാനിരിക്കുന്ന ഒരു പ്രമുഖ സിനിമയുടെ ഓഡിഷൻ നടക്കുന്നതിനെ പറ്റി ഒരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അറിയുന്നത്. മെയിൽ ലീഡുകൾ ആരാണെന്ന് തീരുമാനിക്കുകയും ചെയ്തു (മുൻനിര നടന്മാർ നാല് പേർ). ഓഡിഷൻ നടക്കുന്നത് ഫീമെയിൽ ലീഡുകൾക്കു വേണ്ടിയാണ്. കൊച്ചി ഭാഷ സംസാരിക്കുന്ന പെണ്ണുങ്ങളെയാണ് ആവശ്യം. തീർച്ചപ്പെടുത്തിയ നാലു മെയിൽ ലീഡുകളിൽ ഒരാൾ മാത്രമാണ് യഥാർത്ഥത്തിൽ കൊച്ചി ഭാഷ സംസാരിക്കുന്നത്, എന്നിട്ടും ആ സിനിമയ്ക്കു വേണ്ടി ബാക്കി മൂന്ന് പേരെ കൊച്ചി ഭാഷയിൽ സംസാരിപ്പിക്കാം എന്ന് സംവിധായകനും നിർമാതാക്കളും കരുതുകയാണ്. 

അതേ സമയം, ഫീമെയിൽ ലീഡുകൾ പുതിയ കുട്ടികൾ ആവണം എന്ന നിർബന്ധം (കഥ നടക്കുന്ന പരിസരത്ത് നിന്ന് തന്നെ വേണമെന്ന്). ആളുകൾ കാണാതെ പോകുന്നത് ഇതിന്റകത്തെ economic logic ആണ്. അഭിനയിച്ചു എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ ലീഡുകൾക്കു പ്രതിഫലം കൂടും (എന്നാലും മെയിൽ ലീഡുകളെക്കാൾ കുറവ് തന്നെ). 

പിന്നെ സിനിമയിൽ സ്ത്രീകൾക്ക് കിട്ടുന്ന റോളിൽ വലിയ മെച്ചം ഒന്നുമില്ലാത്തത് കൊണ്ട് അവരിൽ അത്ര ഇൻവെസ്റ്റ്‌ ചെയ്യേണ്ട ആവശ്യവുമില്ല. ഇതാകുമ്പോ നാല് പുതിയ നായികമാർക്ക് ഓരോ ലക്ഷം വീതം കൊടുത്താൽ കാര്യം കഴിഞ്ഞില്ലേ. സംവിധായകൻ (നിർമാതാവിന്റെ ഇടപെടൽ ഇല്ലേയില്ല) വിഭാവനം ചെയ്ത നായികയുടെ സവിശേഷതകൾ പുതിയ കുട്ടിക്ക് മാത്രമേയുള്ളൂ എന്ന് പറഞ്ഞ് സമാധാനിക്കാമെന്നേ ഉള്ളൂ. ഈ പറയുന്നതിന്റെ അർത്ഥം പുതിയ നായികമാർ വേണ്ടാന്നല്ല. എല്ലാവരും എപ്പോഴെങ്കിലും പുതുമുഖങ്ങൾ ആണല്ലോ. പക്ഷെ മിനിറ്റിനു മിനിറ്റിനു സ്ത്രീ പുതുമുഖങ്ങൾ ഇറങ്ങുകയും, എന്നാൽ ഏത് കഥാപാത്രവും അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നമ്മുടെ established നടന്മാർക്ക് മാത്രം ഉണ്ടാവുന്ന ഒന്നാണെന്നും വിശ്വസിക്കുന്നതിൽ ഒരു കൺവീനിയെൻസുണ്ട്- both intellectual and economic.

സംഘടനാപരമായി അഡ്രസ്സ്‌ ചെയ്യേണ്ട വിഷയങ്ങൾ വേറേ. അതിൽ ഗൗരവമുള്ള കാര്യമാണ് റെപ്രെസന്റേഷൻ. ആര് ആരെയാണ് റെപ്രെസെന്റ് ചെയുന്നത് എന്നത്. അവിടെയിരുന്നു ഒട്ടനേകം പേരിൽ രേഖ രാജ് മാത്രമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്. പി കെ റോസിയിൽ നിന്ന് തുടങ്ങാത്ത മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തൽ അപൂർണമാണെന്ന് മാത്രമല്ല, ആത്യന്തികമായി നമ്മുടെ ഇടയിലെ ജാതി എന്ന ഒരു പൊളിറ്റിക്കൽ പ്രശ്നത്തെ അഡ്രസ്സ് ചെയ്യാതിരിക്കുന്ന മനോഭാവത്തെകൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. അത് ഇൻഡസ്ട്രിയിലെ ആണെങ്കിലും ശെരി, കഥകൾ പറയുന്നതിൽ ആണെങ്കിലും ശെരി. അങ്ങനെയിരിക്കെ ഈ സംഘടന ആരെയാണ് പ്രതിനിധാനം ചെയുന്നത് എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. എങ്ങനെയാണ് സംഘാനയിലെ മെമ്പർഷിപ് നിർണയിക്കുന്നത്, ആരാണ് അത് നിർണയിക്കുന്നത് എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ ഇനിയും ക്ലാരിറ്റി ആവശ്യമുണ്ട്.

ബെക്ടെൽ ടെസ്റ്റ്‌ന്റെ ആശയത്തിന്റെ പുറത്ത് ഒരു ബെക്ടെൽ അവാർഡ് കൊടുക്കാനും അവർ തീരുമാനിക്കുകയുണ്ടായി. For one, Bechdel test is as outdated as the very first computer. And even if it weren't, it is simply a test that could make all films conform to a limited understanding of feminist dogma without taking into account the quality of the work it reviews.

ഇതൊക്കെ കൊമേർഷ്യൽ സിനിമ ആണെന്ന് പറയാം. ഇൻഡിപെൻഡന്റ് സിനിമ വേറേ തന്നെയൊരു കാര്യമാണ്. അവരോടൊന്നും ഇത്തരം സംവാദങ്ങൾ നടത്തേണ്ടതില്ല എന്നാണ് ഞാൻ കരുതുന്നത്. Theoretically sorted out ആണ് അങ്ങനെയുള്ളവർ എന്ന് അനുമാനിക്കാം, both aesthetically, politically and also of the politics of their aesthetics. വാർദയുടെയും ആകർമാന്റെയും ചൈറ്റിലോവയുടെയും പേരുകൾ അവരുടെ വിരൽത്തുമ്പുകളിലുണ്ട്; ബോർഡ്‌വെല്ലും, മേരി ആൻ ഡുവെന്നും, ലോറ മൽവിയുമൊക്കെ ഇവർക്ക് സുപരിചിതമാണ്. അവിടെ താരങ്ങളെ വെച്ച് സിനിമ ചെയ്യണം എന്ന ചോദ്യം ഉയരുന്നില്ലാത്തതു കൊണ്ട് ആ പ്രശ്നമില്ല. പ്രൊഡക്ഷന്റെ കാര്യത്തിൽ അവരുക്കും എത്തരത്തിലാണ് proactive ആയ contribution നടത്താൻ സാധിക്കുക എന്നൊരു പുനർവിചിന്തനം അനിവാര്യമാണ്.

ഇതിൽ നിന്നെല്ലാം ഉൾക്കൊള്ളേണ്ട കാര്യം പലതുണ്ട്. നമ്മളെ മാറ്റി നിർത്തിക്കൊണ്ടൊരു reform സാധ്യമല്ല. Women empowerment/സ്ത്രീ ശാക്തീകരണം എന്ന umbrella term ഉപയോഗിക്കുന്നതിനു പകരം, what have I done about it എന്ന് ആലോചിക്കൂ! ഇതിന് അധികം ഡിസ്കോഴ്സ് ഒന്നും പറയേണ്ടതില്ല. സ്ത്രീകളെ എടുത്താൽ മാത്രം മതി. ആ തീരുമാനം നിങ്ങൾ എടുക്കേണ്ടതാണ്. ഒരു പുരുഷൻ കടന്ന് പോകുന്ന അതേ ലേർണിം‌‌ങ് ഒരു സ്ത്രീക്കും ബാധകമാണ്, ചിലപ്പോ അതിലും സ്ലോ ആയി തന്നെ. അതിനുള്ള സമയം നൽകണം, ക്ഷമ കാണിക്കണം. മാനസികമായ ആ റിസർവേഷൻ നൽകാൻ തയ്യാറാവാതെ മറ്റാരെങ്കിലും ചെയ്യും എന്നാലോചിച്ചിരുന്നാ അങ്ങനെ ഇരിക്കുകയേ ഉള്ളൂ.’–ലക്ഷ്മി പറയുന്നു

നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ലക്ഷ്മി വെള്ളിത്തിരിയിലെത്തിയത്. ഇപ്പോള്‍ വുമണ്‍ കളക്ടീവിന്‍റെ പ്രവര്‍ത്തകയാണ്. 

related stories