Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 വർഷമായി സുഹൃത്തുക്കൾ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരവുമായി ബിജു മേനോൻ

Biju Menon

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ആദ്യരാത്രി’. ബിജു മേനോൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ബിജു മേനോന്റെ കുറിപ്പ് വായിക്കാം–

കഴിഞ്ഞ 4 വർഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം ...'എന്നാണ് ഇനി നിങ്ങൾ ഒരുമിച്ച് ഒരു ചിത്രം ?'

അത്രമാത്രം സ്നേഹം ഞങ്ങൾ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചു ചിത്രത്തിന് പ്രേക്ഷകർ നൽകി...ഒരുപാട് സന്തോഷത്തോടെ ,അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു...

'മാമച്ചനെ' സമ്മാനിച്ച 'വെള്ളിമൂങ്ങ' യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെൻട്രൽ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രം...'ആദ്യരാത്രി'

എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ...ബിജു മേനോൻ

സിനിമയെക്കുറിച്ച് സംവിധായകൻ ജിബു ജേക്കബ്–നല്ല സിനിമകൾ ജനിക്കുന്നത് നല്ല സൗഹൃദങ്ങളിൽ നിന്നാണ്. വെള്ളിമൂങ്ങ പോലെ. നല്ല സൗഹൃദങ്ങൾ ജനിക്കുന്നത് നല്ല സിനിമകളിൽ നിന്നും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ പോലെ.

മൂന്നാമതൊരു ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇവിടെ അവസാനിക്കുന്നു. ഞാൻ വിശ്വസിച്ച എന്നെ വിശ്വസിച്ച എന്റെ പ്രിയ സുഹൃത്ത് ബിജു മേനോനുമൊത്തെ എന്റെ രണ്ടാമത്തെ ചിത്രം.

ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സെൻട്രൽ പിക്ച്ചേർസ് നിർമിക്കുന്ന, ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ഷാരിസ്–ജെബിൻ എന്നിവർ തിരക്കഥ രചിക്കുന്ന എന്റെ മൂന്നാമത്തെ ചിത്രം ‘ആദ്യരാത്രി’.