ആര്യ ക്ഷണിച്ചാൽ വിവാഹത്തിനുപോകും: വികാരനിർഭരയായി അബർനദി
നടൻ ആര്യയ്ക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്ന് നടി അബര്‍നദി. ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. യുവ നടി സയേഷയുമായുള്ള വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം. ‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ്
നടൻ ആര്യയ്ക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്ന് നടി അബര്‍നദി. ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. യുവ നടി സയേഷയുമായുള്ള വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം. ‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ്
നടൻ ആര്യയ്ക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്ന് നടി അബര്‍നദി. ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. യുവ നടി സയേഷയുമായുള്ള വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം. ‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ്
നടൻ ആര്യയ്ക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്ന് നടി അബര്‍നദി. ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. യുവ നടി സയേഷയുമായുള്ള വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം.
‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.’
‘ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. ജീവിതത്തിൽ നമ്മളെപ്പോലെ ഒരുപാട് പേരെ കണ്ട ആളാണ് ആര്യ. ആര്‍ക്കും സ്വഭാവം പെട്ടന്ന് പിടികിട്ടുകയില്ല. ഒരു പെണ്ണിനോട് സ്നേഹത്തോടെയും മറ്റൊരു പെണ്ണിനോട് ദേഷ്യത്തോടെയും സംസാരിക്കുക ആര്യയുടെ പതിവല്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ ആരെയാണ് ഇഷ്ടമെന്നോ ദേഷ്യമെന്നോ ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്തുക്കളായ സിനിമാതാരങ്ങൾ ഒരുപെണ്ണിന്റെ പേര് പറഞ്ഞിരുന്നു. അവരുമായി ഡേറ്റിങും െചയ്തു . പക്ഷേ ആ ബന്ധവും മുന്നോട്ടുപോയി കണ്ടില്ല.’
‘ഒന്നുരണ്ട് വർഷം ആര്യയുമായി സംസാരിച്ച് കൂടുതൽ അടുത്തിടപഴകുമ്പോൾ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. റിയാലിറ്റി ഷോ ആയതിനാൽ സാഹചര്യം വ്യത്യസ്തമായിരുന്നു. ഒരുമിച്ചുള്ള കൂടുതൽ സമയങ്ങളിലും മത്സരത്തെക്കുറിച്ചായിരുന്നു സംസാരം. ആ സമയത്ത് നമ്മൾ എങ്ങനെ പരസ്പരം മനസ്സിലാക്കും. അദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല. എന്നാൽ ആര്യ നന്നായി സംസാരിക്കും നമ്മളെയും സന്തോഷപ്പെടുത്തും.
‘ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. ആര്യയോട് അന്വേഷണം പറയാമെന്ന് പറഞ്ഞ് അവരെ സന്തോഷപ്പെടുത്തി ഞാൻ തിരികെപോകുകയാണ് പതിവ്. അല്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും പറയില്ല.’
‘സയിഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. കാരണം ഈ വാർത്ത നുണയാണോ സത്യമാണോ എന്ന് അവർ പറഞ്ഞിരുന്നില്ല. ആര്യയുമായി വിവാഹമോചനം നേടി വീട്ടിലിരിക്കുന്ന ആദ്യ ഭാര്യയാണ് ഞാനെന്ന രീതിയിലായിരുന്നു ആളുകളുടെ ചോദ്യം.’
‘ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അദ്ദേഹവുമായി സിനിമയും ചെയ്യില്ല. ഇതിനു മുമ്പായിരുന്നെങ്കിൽ ചെയ്തേനെ. ഇപ്പോൾ അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയിഷയ്ക്കും നല്ലത് വരട്ടെ’.- അബര്‍നദി പറഞ്ഞു.
ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോയിലെ മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി സെമി ഫൈനല്‍ റൗണ്ടില്‍ പുറത്ത് പോയി. ഷോയില്‍ നിന്ന് പുറത്ത് പോയതിന് ശേഷവും താന്‍ ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു. മത്സരാര്‍ഥികളില്‍ ഏറ്റവും പ്രശസ്തി നേടിയ അബര്‍നദി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.
16 മത്സരാർഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആര്യയെത്തി. താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്.
ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളിൽ ഇടം നേടി. മലയാളികളായ 7 മത്സരാർഥികൾ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക. ഇതേ വിവാദത്തെ ഭയന്നാണ് ആര്യ തന്റെ വിവാഹവാർത്ത രഹസ്യമാക്കിവച്ചതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.