ബേബി നീരജയെ മറന്നോ?; ഡോക്ടര്‍ നീരജ ഇനി റോണ്‍സന്റെ നല്ലപാതി
നടന്‍ റോണ്‍സണ്‍ വിന്‍സെന്റും മലയാളത്തിൽ ബാലതാരമായി തിളങ്ങിയ നീരജയും വിവാഹിതരായി. വംശം, കണ്ണേ മടങ്ങുക എന്നീ സിനിമകളിൽ ബാലതാരമായി തിളങ്ങിയ താരമായ നീരജ ഇപ്പോള്‍ ഡോക്ടറാണ്. റോൺസൺ സീരിയൽ താരമാണ്. ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. ‘‘ഞങ്ങളുടെ ഒരു

നടന്‍ റോണ്‍സണ്‍ വിന്‍സെന്റും മലയാളത്തിൽ ബാലതാരമായി തിളങ്ങിയ നീരജയും വിവാഹിതരായി. വംശം, കണ്ണേ മടങ്ങുക എന്നീ സിനിമകളിൽ ബാലതാരമായി തിളങ്ങിയ താരമായ നീരജ ഇപ്പോള്‍ ഡോക്ടറാണ്. റോൺസൺ സീരിയൽ താരമാണ്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നടിയാണ് നീരജ.
ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
‘‘ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ രണ്ട് മതത്തിൽപെട്ടവരാണ്.’
‘പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു. ഞാൻ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്.’
‘മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്ന്’’.– റോൺസൺ വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു