കല്യാണപ്പുടവയിലെ പ്രത്യേകത: റോണ്‍സന്റെയും നീരജയുടെയും വിവാഹ വിഡിയോ
നടന്‍ റോണ്‍സണ്‍ വിന്‍സെന്റും നടി നീരജയുടെയും വിവാഹവിഡിയോ പുറത്തുവന്നു. ഫെബ്രുവരി 2നാണ് നടൻ റോൺസൺ വിൻസെന്റും നീരജയും തമ്മിലുള്ള വിവാഹം നടന്നത്. നീരജയുടെ കുടുംബ ക്ഷേത്രത്തിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം. നീരജയുടെ കല്യാണപ്പുടവയിൽ അത്ര എളുപ്പം നോക്കിയാൽ

നടന്‍ റോണ്‍സണ്‍ വിന്‍സെന്റും നടി നീരജയുടെയും വിവാഹവിഡിയോ പുറത്തുവന്നു. ഫെബ്രുവരി 2നാണ് നടൻ റോൺസൺ വിൻസെന്റും നീരജയും തമ്മിലുള്ള വിവാഹം നടന്നത്. നീരജയുടെ കുടുംബ ക്ഷേത്രത്തിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം.
നീരജയുടെ കല്യാണപ്പുടവയിൽ അത്ര എളുപ്പം നോക്കിയാൽ മനസ്സിലാവാത്ത ഒരു പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. സാരിയുടെ പല്ലുവിന്റെ അരികിലായി ഒരു രഹസ്യം. മറ്റൊന്നുമല്ല റോൺസന്റെയും നീരജയുടെയും വിവാഹ ക്ഷണമാണ് സാരിയിൽ പ്രത്യേകം തുന്നിച്ചേർത്തിരിക്കുന്നത്.
വംശം, കണ്ണേ മടങ്ങുക എന്നീ സിനിമകളിൽ ബാലതാരമായി തിളങ്ങിയ താരമായ നീരജ ഇപ്പോള്‍ ഡോക്ടറാണ്. റോൺസൺ സീരിയൽ താരമാണ്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നടിയാണ് നീരജ.
‘‘ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ രണ്ട് മതത്തിൽപെട്ടവരാണ്.’
‘പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു. ഞാൻ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്.’
‘മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.’.– റോൺസൺ വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു.