ആ ഡ്രൈവര്‍ എന്റെ മുന്നില്‍ കരയുകയായിരുന്നു: കൊറോണയുടെ ആഘാതം പറഞ്ഞ് കാജൽ അഗര്‍വാൾ
കോവിഡ് 19 വൈറസ് ബാധയിൽ ലോകമൊട്ടാകെ ഭീതിയിൽ കഴിയുമ്പോൾ അനുഭവവുമായി നടി കാജൽ അഗർവാൾ. അന്നന്നു കിട്ടുന്നതുകൊണ്ട് കുടുംബം കഴിയേണ്ടി വരുന്ന ഒരാളുടെ അനുഭവത്തെക്കുറിച്ചാണ് നടി വികാരനിർഭരയാകുന്നത്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ചെറുകിട കച്ചവടക്കാരുടെയും ഡ്രൈവർമാരുടെയും കാര്യമാണ് ഏറെ കഷ്ടം.

കോവിഡ് 19 വൈറസ് ബാധയിൽ ലോകമൊട്ടാകെ ഭീതിയിൽ കഴിയുമ്പോൾ അനുഭവവുമായി നടി കാജൽ അഗർവാൾ. അന്നന്നു കിട്ടുന്നതുകൊണ്ട് കുടുംബം കഴിയേണ്ടി വരുന്ന ഒരാളുടെ അനുഭവത്തെക്കുറിച്ചാണ് നടി വികാരനിർഭരയാകുന്നത്.
ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ചെറുകിട കച്ചവടക്കാരുടെയും ഡ്രൈവർമാരുടെയും കാര്യമാണ് ഏറെ കഷ്ടം. നഗരത്തിലെ ഒരു ടാക്‌സി ഡ്രൈവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണ് നടി തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചത്. വികാരപരമായി കാജല്‍ എഴുതിയിരിക്കുന്ന കുറിപ്പ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
‘ആ ഡ്രൈവര്‍ എന്റെ മുന്നില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറില്‍ അയാള്‍ക്ക് കിട്ടിയ ആദ്യത്തെ ഓട്ടമായിരുന്നു എന്റേത്. ഇന്നെങ്കിലും വീട്ടിലേയ്ക്ക് വേണ്ട പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് ചെല്ലുമെന്ന പ്രതീക്ഷയിലാണ് തന്റെ ഭാര്യയെന്നാണ് അയാള്‍ കണ്ണീരോടെ പറഞ്ഞത്.’
‘കൊറോണ വൈറസ് നമ്മളെയെല്ലാം കഷ്ടത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ആ ടാക്‌സി ഡ്രൈവര്‍ക്ക് 500 രൂപ കൂടുതല്‍ കൊടുത്തു. അതത്ര വലിയ തുകയൊന്നുമല്ലെന്ന് അറിയാം. പക്ഷേ, ഞാന്‍ പറയുന്നത്, ഇതുപോലെ നമ്മളെല്ലാവരും ഇവരെപ്പോലുള്ളവര്‍ക്ക് കഴിയുന്ന സഹായം ചെയ്യണം. ടാക്‌സി ഡ്രൈവര്‍മാര്‍. വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് കുറച്ച് പണം കൂടുതല്‍ കൊടുക്കാന്‍ തയ്യാറകണം. ഒരുപക്ഷേ, നിങ്ങളായിരിക്കാം ആ ദിവസത്തെ അവസാനത്തെ കസ്റ്റമര്‍; മനുഷ്യര്‍ പരസ്പരം സഹായിച്ചു മുന്നേറേണ്ടൊരു സാഹചര്യമാണിതെന്ന് ഓര്‍മിപ്പിച്ച്, എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.’ കാജല്‍ അഗര്‍വാള്‍ കുറിച്ചു.