തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ശല്യപ്പെടുത്തുകയാണെന്ന് നടി സ്വാതി റെഡ്ഡി. താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഇന്‍സ്റ്റഗ്രാമില്‍ സ്വാതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തനിക്ക് ട്വിറ്ററും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ശല്യപ്പെടുത്തുകയാണെന്ന് നടി സ്വാതി റെഡ്ഡി. താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഇന്‍സ്റ്റഗ്രാമില്‍ സ്വാതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തനിക്ക് ട്വിറ്ററും ഫെയ്‌സ്ബുക്കും ഇല്ലെന്നാണ് സ്വാതി കുറിച്ചിരിക്കുന്നത്.

ADVERTISEMENT

സ്വാതിയുടെ കുറിപ്പ്:

ADVERTISEMENT

ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് ഇന്‍സ്റ്റാഗ്രാം പരിശോധിച്ചു, സ്വാതി റെഡ്ഡി ഒഫീഷ്യല്‍ എന്ന അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല…ഫെയ്‌സ്ബുക്കില്‍ ഇല്ല. 2011ല്‍ ഞാന്‍ അത് ഉപേക്ഷിച്ചിരുന്നു (മറ്റൊരാള്‍ കൈകാര്യം ചെയ്യുന്ന ഒരു പേജ് എനിക്കുണ്ട്, അത് പ്രവര്‍ത്തനരഹിതമാണ്). 

ADVERTISEMENT

ഇപ്പോഴും എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ തുടരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ഇക്കാര്യങ്ങളൊക്കെ പറയാന്‍ ഒരു ശബ്ദം നല്‍കുന്നതിനാലാവാം. ഇതെന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി. ഈ അക്കൗണ്ട് മടങ്ങിയെത്തുകയും എന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. (നിങ്ങള്‍ ആരാണ് ബോസ്?) നിങ്ങള്‍ക്ക് ട്വിറ്ററും എനര്‍ജിയും ഉണ്ടെങ്കില്‍ ദയവായി അത് ഉപയോഗിക്കൂ, എന്നെക്കുറിച്ച് മുമ്പ് എഴുതിയതിനെയും പറഞ്ഞതിനെയും സംബന്ധിച്ച് എനിക്ക് അറിയില്ല. ഇത് ​ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. പക്ഷേ വീട്ടിലിരിക്കുന്ന ഞാൻ ഈ വ്യാജൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. .

എനിക്ക് പോലും ഓൺലെെനിൽ ചെലവഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല, അപ്പോൾ എന്റെ പേരിലുള്ള അക്കൗണ്ടുകൾ കെെകാര്യം ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് സമയം.

വ്യാജ അക്കൗണ്ടുകള്‍ കൊണ്ടു മടുത്തു. യഥാർഥത്തില്‍ ഓണ്‍ലൈനില്‍ തുടരാന്‍ സാധിക്കുന്നില്ല അപ്പോഴാണ് വ്യാജ അക്കൗണ്ടുകള്‍., വ്യാജ പ്രൊഫൈലുകള്‍, വ്യാജ ലേഖനങ്ങള്‍, വ്യാജ പോസ്റ്റുകള്‍, വ്യാജ ബന്ധ മാനദണ്ഡങ്ങള്‍, വ്യാജ ചിത്രങ്ങള്‍, വ്യാജ പോസിറ്റീവ് എനർജി തുടങ്ങിയവ. തൊണ്ണൂറുകളിലേക്ക് എന്നെ തിരികെ കൊണ്ടു പോവുക. അന്ന് ലാൻഡ്ലൈൻ ഫോണുകൾ നല്ല ശബ്​ദ നിലവാരത്തതിലുള്ള ഫോൺ സംഭാഷണങ്ങൾ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വെെദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റിൻ അല്ല ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും എ​ഗ് പഫ്സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉൻമേഷം നൽകിയിരുന്നു- സ്വാതി കുറിച്ചു.