പതിനെട്ടാം വയസിൽ അച്ഛൻ അയച്ച സുദീർഘമായ കത്തു പങ്കുവച്ച് നടിയും മോഡലുമായ കനി കുസൃതി. ജീവിതത്തിലും നിലപാടിലും വ്യത്യസ്തമായ വ്യക്തിത്വം സൂക്ഷിക്കുന്ന കനിയുടെ ജീവിതത്തെ പരുവപ്പെടുത്തിയതിൽ നിർണായക പങ്കു വഹിച്ച ആശയങ്ങളെ തുറന്നു കാണിക്കുന്നതാണ് സാമൂഹ്യപ്രവർത്തകൻ കൂടിയായ അച്ഛൻ മൈത്രേയന്റെ കത്ത്.

പതിനെട്ടാം വയസിൽ അച്ഛൻ അയച്ച സുദീർഘമായ കത്തു പങ്കുവച്ച് നടിയും മോഡലുമായ കനി കുസൃതി. ജീവിതത്തിലും നിലപാടിലും വ്യത്യസ്തമായ വ്യക്തിത്വം സൂക്ഷിക്കുന്ന കനിയുടെ ജീവിതത്തെ പരുവപ്പെടുത്തിയതിൽ നിർണായക പങ്കു വഹിച്ച ആശയങ്ങളെ തുറന്നു കാണിക്കുന്നതാണ് സാമൂഹ്യപ്രവർത്തകൻ കൂടിയായ അച്ഛൻ മൈത്രേയന്റെ കത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനെട്ടാം വയസിൽ അച്ഛൻ അയച്ച സുദീർഘമായ കത്തു പങ്കുവച്ച് നടിയും മോഡലുമായ കനി കുസൃതി. ജീവിതത്തിലും നിലപാടിലും വ്യത്യസ്തമായ വ്യക്തിത്വം സൂക്ഷിക്കുന്ന കനിയുടെ ജീവിതത്തെ പരുവപ്പെടുത്തിയതിൽ നിർണായക പങ്കു വഹിച്ച ആശയങ്ങളെ തുറന്നു കാണിക്കുന്നതാണ് സാമൂഹ്യപ്രവർത്തകൻ കൂടിയായ അച്ഛൻ മൈത്രേയന്റെ കത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനെട്ടാം വയസിൽ അച്ഛൻ അയച്ച സുദീർഘമായ കത്തു പങ്കുവച്ച് നടിയും മോഡലുമായ കനി കുസൃതി. ജീവിതത്തിലും നിലപാടിലും വ്യത്യസ്തമായ വ്യക്തിത്വം സൂക്ഷിക്കുന്ന കനിയുടെ ജീവിതത്തെ പരുവപ്പെടുത്തിയതിൽ നിർണായക പങ്കു വഹിച്ച ആശയങ്ങളെ തുറന്നു കാണിക്കുന്നതാണ് സാമൂഹ്യപ്രവർത്തകൻ കൂടിയായ അച്ഛൻ മൈത്രേയന്റെ കത്ത്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും സ്വന്തം നിലയിൽ സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് മൈത്രേയൻ കനിക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

മക്കൾക്കെത്ര പ്രായമായാലും അവർ എപ്പോഴും ഞങ്ങൾ പറയുന്നത് അനുസരിക്കണമെന്ന് വാശി പിടിക്കുന്ന സമൂഹത്തിന് മുന്നിലേക്കാണ് മകളുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് മൈത്രേയൻ ദീർഘമായി പ്രതിപാദിക്കുന്നത്. "ഇന്ന് നിനക്ക് പതിനെട്ടു വയസ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി നീ സ്വതന്ത്രമായി തീരുമാനം എടുക്കുവാൻ അവകാശമുള്ള വ്യക്തിയായി തീർന്നിരിക്കുന്നു," എന്ന വരികളോടെയാണ് മൈത്രേയന്റെ കത്ത് തുടങ്ങുന്നത്. ജാതി, മത, വർഗ, വംശ, രാഷ്ട്രീയ വേർതിരിവുകളുടെയും പുരുഷമേധാവിത്ത മൂല്യങ്ങളുടെയും സമ്മിശ്ര സമൂഹത്തിൽ സ്വതന്ത്ര വ്യക്തിയായി കാലുറപ്പിക്കാൻ എളുപ്പമല്ലെന്ന് മൈത്രേയൻ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

വീടു വിട്ടു പോകാനും മാറി താമസിക്കാനുമുള്ള കനിയുടെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തിൽ പങ്കാളിയെ തിരഞ്ഞെടുക്കാനും തിരഞ്ഞെടുക്കാതിരിക്കാനുമുള്ള കനിയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. മറ്റുള്ളവർക്ക് ദ്രോഹം ആകുന്നതൊന്നും ചെയ്യാതിരിക്കണമെന്നും എല്ലാ പ്രവർത്തികളുടെയും അളവുകോൽ സ്നേഹമാണോ എന്നു പരിശോധിക്കണമെന്നും കത്തിലൂടെ മൈത്രേയൻ ഓർമിപ്പിക്കുന്നു.

സ്വന്തം ശരീരത്തിന്റെ സ്വയം നിർണയാവകാശത്തിന് പരിപൂർണ പിന്തുണ നൽകുന്ന കത്തിൽ ബലാത്സംഗത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. മൈത്രേയന്റെ വരികളിങ്ങനെ– "ബലാസംഗത്തിനു വിധേയയായാൽ, അതിനെ അക്രമം എന്നു കണ്ട്, ഉളവാക്കിയ സ്തോഭത്തെ മറി കടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം." ഇഷ്ടമില്ലാതെ ഗർഭം ധരിക്കാനിട വന്നാൽ അതു വേണ്ടെന്നു വയ്ക്കാനുള്ള അവകാശമുണ്ടെന്നും തിരഞ്ഞെടുത്ത പങ്കാളിയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശം ഉണ്ടെന്നും കത്തിൽ പറയുന്നു. സദാചാരബോധത്തിന്റെ ബാധ്യതകളില്ലാതെ വളരാനുള്ള മാർഗനിർദേശങ്ങളടങ്ങിയ കത്തിൽ ചില അരുതുകളെക്കുറിച്ചും പരാമർശമുണ്ട്. മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തത്ത്വചിന്തയേയും സ്വീകരിക്കരുതെന്നും മറ്റുള്ളവർക്ക് ഹാനിയുണ്ടാക്കുന്ന പുകവലി ശീലമാക്കരുതെന്നും അഭ്യർത്ഥിക്കുന്നു. "മദ്യം വേണമെന്നുണ്ടെങ്കിൽ അത് മിതമായി ഉപയോഗിക്കാൻ ശീലിക്കുക. പക്ഷേ, കുറ്റവാളികളെപ്പോലെ രഹസ്യമായി തെയ്യരുത്," കത്തിൽ മൈത്രേയൻ പറയുന്നു.

ADVERTISEMENT

കത്തിലെ ചില പ്രസക്ത ഭാഗങ്ങൾ: ‘എന്റെ പ്രിയമുള്ള മകൾ കനിക്ക്, ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതമത വിശ്വാസങ്ങളുടെയും, വർഗ്ഗ,വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

ADVERTISEMENT

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാരെ നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗിക അവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്ത് വന്നത്.

നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നൽകുന്നു ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു ആരോടും പ്രേമം തോന്നുന്നില്ല അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കിൽ അതിനും പിന്തുണ നൽകുന്നു. മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.’

സമൂഹമാധ്യമത്തിൽ കനി പങ്കുവച്ചകത്ത് ഇതിനോടകം നിരവധി പേർ ഷെയർ ചെയ്തു. പ്രായപൂർത്തിയ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ലളിതമായ ഭാഷയിൽ മൈത്രേയൻ വിവരിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ പ്രതികരണം. 2003 ഒക്ടോബർ 12ന് എഴുതിയ കത്തിന്റെ കയ്യെഴുത്തു കോപ്പി സ്വന്തം പേജിൽ പങ്കുവച്ചതിനു പിന്നാലെയാണ് അതിന്റെ ഡിജിറ്റൽ എഴുത്തു രൂപവും പ്രത്യക്ഷപ്പെട്ടത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT