ഓൺലൈൻ വസ്ത്രവ്യാപര രംഗത്തേയ്ക്ക് നടി സാനിയ ഇയ്യപ്പൻ. 'സാനിയാസ് സിഗ്നേച്ചർ' എന്നാണ് സാനിയയുടെ ക്ലോത്തിങ് ബ്രാൻഡ് പ്രൊഡക്ടിന് നൽകിയിരിക്കുന്ന പേര്. ഓൺലൈൻ സ്റ്റോറാണ് സാനിയ ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ വസ്ത്രവ്യാപര രംഗത്തേയ്ക്ക് നടി സാനിയ ഇയ്യപ്പൻ.  'സാനിയാസ് സിഗ്നേച്ചർ' എന്നാണ് സാനിയയുടെ ക്ലോത്തിങ് ബ്രാൻഡ് പ്രൊഡക്ടിന് നൽകിയിരിക്കുന്ന പേര്. ഓൺലൈൻ സ്റ്റോറാണ് സാനിയ ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ഫാഷനും വസ്ത്രങ്ങളിലെ പുതുമയും ഇഷ്ടപ്പെടുന്നവരെ തന്റെ ബ്രാൻഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നടി കുറിച്ചു. മലയാളനടിമാരിൽ പൂർണിമ, സരിത ജയസൂര്യ, പൂർണിമ ഇന്ദ്രജിത്ത്, പേളി മാണി എന്നിവർക്കു പിന്നാലെ വസ്ത്ര വ്യാപാരവുമായി എത്തുന്ന താരം കൂടിയാണ് സാനിയ.

മലയാളത്തിലെ നടിമാരുടെ പ്രധാന ബിസിനസ് രംഗം വസ്ത്ര വ്യാപാരം മാത്രമല്ല, മറ്റു ചില ബിസിനസുകളും അവര്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച നായികമാര്‍ നിരവധിയാണ്.

ADVERTISEMENT

ലക്ഷ്യ എന്ന പേരില്‍ വസ്ത്രവ്യാപാര രംഗത്ത് സജീവമായിരുന്നു കാവ്യാമാധവന്‍. മലയാള നടിമാരിൽ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരരംഗത്ത് ആദ്യം സജീവമാകുന്നത് കാവ്യയുടെ ലക്ഷ്യയാണ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു പ്രാണയെന്ന ഫാഷന്‍ ബ്യുട്ടീക്ക്. ഫാഷന്‍ രംഗത്തെ പുതിയ ട്രെന്‍ഡിനനുസരിച്ച്‌ പൂര്‍ണിമയുടെ പ്രാണയും ട്രെന്‍ഡിയാണ്.

മാാമങ്കം എന്ന ഡാന്‍സ് സ്‌കൂള്‍ തുടങ്ങി കലയോടുള്ള സ്‌നേഹം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് റിമാ കല്ലിങ്കല്‍. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങിയ നൃത്തവും നൃത്തവുമായി ബന്ധപ്പെട്ട മറ്റ് കലാരൂപങ്ങളും റിമയുടെ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നുണ്ട്.

ADVERTISEMENT

ചെന്നൈയില്‍ മെഡ് ഓള്‍ കെയര്‍ എന്ന പേരില്‍ ഒരു ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആണ് കനിഹയുടേത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ നൃത്ത വിദ്യാലയം നടത്തുകയായിരുന്നു ആശ ശരത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ ആശാ ശരത്ത് അവിടെ തന്നെയാണ് നൃത്ത വിദ്യാലയം നടത്തുന്നത്. സൗന്ദര്യ സംരക്ഷണത്തിലാണ് മുക്തയുടെ ബിസിനസ്. കൊച്ചി പനമ്പള്ളി നഗറിലാണ് മുക്തയുടെ ബ്യൂട്ടി ആന്‍ഡ് ജെന്‍സ് പാര്‍ലര്‍.

ഭക്ഷണപ്രിയയായ ശ്വേത മേനോന് ദുബായിയില്‍ ഹോട്ടല്‍ ബിസിനസാണുള്ളത്. ശ്വേത്സ് ഡിലൈറ്റ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തി സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചാണ് ലെന ബിസിനസ് രംഗത്തേയ്ക്ക് എത്തിയത്. ചേവായൂരിലാണ് ലെന ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചത്.