‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മാരനായി എത്തുന്ന യുവനടന്‍ കൃഷ്ണശങ്കറിന്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വെളിവാക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ട കാരക്റ്റര്‍ പോസ്റ്റര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മാരനായി എത്തുന്ന യുവനടന്‍ കൃഷ്ണശങ്കറിന്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വെളിവാക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. 

ADVERTISEMENT

ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ട കാരക്റ്റര്‍ പോസ്റ്റര്‍ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലെ ആണ് കൃഷ്ണശങ്കറിന്റ കൂടുതല്‍ ചിത്രങ്ങളുമായി ഈ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. കൃഷ്ണശങ്കറിന്റെ മാരന്‍ തന്റെ പതിവ് ശ്രേണിയിലുള്ള കഥാപാത്രങ്ങളില്‍ നിന്നുള്ള ഒരു മാറി നടത്തമാകുമ്പോള്‍ അത് ചിത്രത്തിനും മുതല്‍ കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത ആണ് പ്രമേയം. ‘ THE FUTURE IS TWISTED ’ എന്ന കൗതുകമുണര്‍ത്തുന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം കോമഡിയും റൊമാന്‍സും മിസ്റ്ററിയും ഒക്കെ അടങ്ങിയ ഒരു കംപ്ലീറ്റ്‌ പാക്കേജായി ആണ് പ്രേക്ഷകന് മുമ്പില്‍ എത്തുക. 

ADVERTISEMENT

കൃഷ്ണശങ്കറിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്‌, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിലഹരിയുടെ തന്നെ ‘ തുടരും ’ എന്ന ഷോര്‍ട്ട് ഫിലിമിലെ ഹിറ്റ്‌ പെയര്‍ ആയ സ്വാസികയും റാം മോഹനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും കുടുക്കിനുണ്ട്. അഭിമന്യു വിശ്വനാഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ കിരണ്‍ ദാസ് ആണ്. ശ്രുതിലക്ഷ്മി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT