ബുമ്ര അവധിയിൽ; അനുപമ പരമേശ്വരൻ ഗുജറാത്തിൽ; സംശയത്തിൽ ആരാധകർ
ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുമ്രയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മലയാളി നടി അനുപമ പരമേശ്വനെ ചേർത്തുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുമ്രയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മലയാളി നടി അനുപമ പരമേശ്വനെ ചേർത്തുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.
വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുമ്ര ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബോർഡ് അതംഗീകരിക്കുകയും ചെയ്തു. വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പിന്നീട് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്.
സിനിമയിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ് അനുപമ. ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ നടി ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. മാത്രമല്ല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗുജറാത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രവും പങ്കുവച്ചതോടെ ആരാധകരുടെ സംശയം കൂടി. ബുമ്രയുടെ സ്വദേശം ഗുജറാത്തിലെ രാജ്കോട്ട് ആണ്.
ഇതിനു മുമ്പ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ആ സമയത്ത് ട്വിറ്ററിൽ പതിനൊന്ന് ഫോളോവേഴ്സുള്ള ബുമ്രയുടെ പേജില്‍ താരം ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാൾ അനുപമയായിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴി വച്ചത്. എന്നാൽ ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽ കൂടുതൽ ഒന്നുമില്ലെന്നും അനുപമയും പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ബുമ്ര അനുപമയെ അൺഫോളോ ചെയ്തു.
സ്റ്റാർ സ്പോർട്സിലെ അവതാരക സഞ്ജന ഗണേഷിനെ ചുറ്റിപ്പറ്റിയും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. നടി റാഷി ഖന്നയുടെ പേരും ഇതിനിടെ ഉയർന്നുകേട്ടു. എന്നാൽ തങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും റാഷി ഖന്നയും വ്യക്തമാക്കിയിരുന്നു.