1989ൽ 19 സിനിമകളാണ് മിഥുൻ ചക്രവർത്തി നായകനായി റിലീസ് ചെയ്തത്. ഇന്നും ബോളിവുഡിൽ തകർക്കപ്പെടാത്ത റെക്കോർഡ്. ഇടത്–സമാന്തര സിനിമകളിൽത്തുടങ്ങി ബോളിവുഡിലെ സ്വപ്ന നായകനായി മാറിയ മിഥുന്റെ സിനിമാ ജീവിതം പോലെത്തന്നെ സിനിമാറ്റിക്കാണ് രാഷ്ട്രീയ ജീവിതവും. നക്സൽ ബന്ധത്തെത്തുടർന്ന് ഒളിവിൽപ്പോയ, കടുത്ത

1989ൽ 19 സിനിമകളാണ് മിഥുൻ ചക്രവർത്തി നായകനായി റിലീസ് ചെയ്തത്. ഇന്നും ബോളിവുഡിൽ തകർക്കപ്പെടാത്ത റെക്കോർഡ്. ഇടത്–സമാന്തര സിനിമകളിൽത്തുടങ്ങി ബോളിവുഡിലെ സ്വപ്ന നായകനായി മാറിയ മിഥുന്റെ സിനിമാ ജീവിതം പോലെത്തന്നെ സിനിമാറ്റിക്കാണ് രാഷ്ട്രീയ ജീവിതവും. നക്സൽ ബന്ധത്തെത്തുടർന്ന് ഒളിവിൽപ്പോയ, കടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1989ൽ 19 സിനിമകളാണ് മിഥുൻ ചക്രവർത്തി നായകനായി റിലീസ് ചെയ്തത്. ഇന്നും ബോളിവുഡിൽ തകർക്കപ്പെടാത്ത റെക്കോർഡ്. ഇടത്–സമാന്തര സിനിമകളിൽത്തുടങ്ങി ബോളിവുഡിലെ സ്വപ്ന നായകനായി മാറിയ മിഥുന്റെ സിനിമാ ജീവിതം പോലെത്തന്നെ സിനിമാറ്റിക്കാണ് രാഷ്ട്രീയ ജീവിതവും. നക്സൽ ബന്ധത്തെത്തുടർന്ന് ഒളിവിൽപ്പോയ, കടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1989ൽ 19 സിനിമകളാണ് മിഥുൻ ചക്രവർത്തി നായകനായി റിലീസ് ചെയ്തത്. ഇന്നും ബോളിവുഡിൽ തകർക്കപ്പെടാത്ത റെക്കോർഡ്. ഇടത്–സമാന്തര സിനിമകളിൽത്തുടങ്ങി ബോളിവുഡിലെ സ്വപ്ന നായകനായി മാറിയ മിഥുന്റെ സിനിമാ ജീവിതം പോലെത്തന്നെ സിനിമാറ്റിക്കാണ് രാഷ്ട്രീയ ജീവിതവും. നക്സൽ ബന്ധത്തെത്തുടർന്ന് ഒളിവിൽപ്പോയ, കടുത്ത കമ്യൂണിസ്റ്റായിരുന്ന മിഥുൻ ഇന്ന് ബംഗാളിലെ ബിജെപിയുടെ തുറുപ്പു ചീട്ടാണ്. ഏതാനും ദിവസം മുൻപ് ബിജെപിയിലെത്തിയ മിഥുന്റെ ജീവിതത്തിലും പൊടുന്നനെ ചില മാറ്റങ്ങളുണ്ടായി. അഞ്ച് ആയുധധാരികളായ കമാൻഡോകളുടെ അകമ്പടിയുള്ള വൈ പ്ലസ് സുരക്ഷ! രാജ്യത്തെ അതീവ സുരക്ഷ വേണ്ട 104 പേരുടെ പട്ടികയിൽ ഇനി മിഥുൻ ചക്രവർത്തിയുമുണ്ട്.

 

ADVERTISEMENT

നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് ബിജെപിയിൽ ചേർന്ന മിഥുൻ പറഞ്ഞതിങ്ങനെയാണ്. ‘ഞാനൊരു ഉഗ്രവിഷമുള്ള ഇന്ത്യൻ മൂർഖനാണ്, ഒറ്റക്കൊത്തിന് എതിരാളികൾ നിലം പൊത്തും’. ബോളിവു‍ഡിന്റെ സിനിമാ കാർണിവലുകളെ ആഞ്ഞുകൊത്തിയ മിഥുന്റെ ഡിസ്കോകൾ രാഷ്ട്രീയത്തിലും നിറഞ്ഞാടുകയാണ്. അതുകൊണ്ടുതന്നെ ബംഗാൾ ബിജെപിയിൽ‌ ആരു ചേർന്നു എന്നു പറഞ്ഞാലും കുലുങ്ങാത്ത മമത മിഥുന്റെ ബിജെപി പ്രവേശം അത്ര ലളിതമായെടുക്കില്ല.

 

‘ബംഗ്ലാർ ചേലെ’ (മിഥുൻ ബംഗാളിന്റെ പുത്രനാണ്) എന്ന നരേന്ദ്രമോദിയുടെ വിശേഷണം മമതയ്ക്ക് നേരിട്ടുള്ള സന്ദേശമാണ്. ‘ബംഗ്ലാ നിജേർ മെയേ കേ ചായ്’ (ബംഗാളിനു വേണ്ടത് നാടിന്റെ മകളാണ്) എന്ന ദീദിയുടെ പിടിവാക്കിനെയാണ് മോദി തിരിച്ചു കുടഞ്ഞത്. മിഥുൻ ബിജെപിക്കു രാഷ്ട്രീയമായി വലിയ ഗുണം ചെയ്യില്ലെന്നു വാദിക്കുന്നവരും ഒട്ടേറെയാണ്. സ്ഥിരതയില്ലാത്ത രാഷ്ട്രീയ നിലപാടെടുക്കുന്ന പഴയ സൂപ്പർതാരത്തെ ബംഗാൾ തള്ളിക്ക‌ളയും എന്ന് അവർ‌ പറയുന്നു. വൻ താര സിംഹാസനത്തിൽ ഇരിക്കുമ്പോഴും അസ്ഥിരമായ രാഷ്ട്രീയവും ചടുലമായ വിവാദങ്ങളും മിഥുനെ എന്നും വാർത്തകളിലെത്തിച്ചു. നിന്നു തിരിയാൻ സമയമില്ലാതെ ചലച്ചിത്ര നായകനാകുമ്പോഴും വിവാദങ്ങളിലും മിഥുൻ പ്രധാന വേഷത്തിലെത്തി. 

 

ADVERTISEMENT

നക്‌സൽ ഗൗരംഗ

 

അറുപതുകളുടെ അവസാനത്തോടെ ബംഗാളിൽ ശക്തിപ്പെട്ട നക്സൽ പ്രസ്ഥാനത്തിൽ തിളയ്ക്കുന്ന യൗവ്വനത്തിലുള്ള ഗൗരംഗ എന്ന യുവാവും പങ്കുചേർന്നു. ചാരു മജുംദാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗൗരംഗ വെറും ഒരു അനുഭാവിയായിരുന്നില്ല. ആയുധമെടുത്തു പോരാടാൻ ഉറച്ച നക്സൽ കേഡർ തന്നെയായിരുന്നു. നക്സലുകളെ പൊലീസ് വേട്ടയാടാൻ തുടങ്ങിയപ്പോൾ ഗൗരംഗ ഒളിവിലും കഴിയുന്നുണ്ട്. എന്നാൽ തന്റെ സഹോദരന്റെ മരണം തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ സ്വാധീനിച്ചെന്നും നക്സൽ പ്രസ്ഥാനത്തെ പൂർണമായും ഉപേക്ഷിച്ചെന്നു ഗൗരംഗ പറഞ്ഞു. 

 

ADVERTISEMENT

എങ്കിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും മുംബൈയിലെ സിനിമാ സെറ്റുകളിലും മുൻ നക്സലായി ഗൗരംഗ അറിയപ്പെട്ടു. തന്റെ ഭൂതകാലം നക്സലായി ബ്രാൻഡ് ചെയ്യാതിരിക്കാനാണ് ഗൗരംഗ പേരു മാറ്റി മിഥുൻ ചക്രവർത്തിയാകുന്നത്.  1980ൽ ക്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘ ദ് നക്സലൈറ്റ്സ്’ എന്ന ചിത്രത്തിലേക്കു കിട്ടിയ ക്ഷണവും മിഥുൻ പേടിച്ചാണു സ്വീകരിച്ചത്. പിന്നീട് യുവ ഹൃദയങ്ങൾ കീഴടക്കിയ നായകനായി മാറിയതോടെ നക്സൽ ഗൗരംഗയെ ആളുകൾ മറന്നു. മിതുൻ ദാ വെള്ളിത്തിരകളെ ഇളക്കി മറിച്ച ഡാൻസർ ഫൈറ്ററായി മാറി.

 

സിപിഎം നേതാവായിരുന്ന സുഭാഷ് ചക്രവർത്തിയുമായുള്ള അടുത്ത ബന്ധം ഇടയ്ക്കിടെ മിഥുനെ മുംബൈയിൽനിന്ന് കൊൽക്കത്തയിൽ എത്തിച്ചു. 1986ൽ ഹോപ്–86 എന്ന പേരിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാൻ നടത്തിയ ഷോ നയിച്ചത് മിഥുൻ ചക്രവർത്തിയാണ്. അമിതാഭ് ബച്ചനും രേഖയും ഉൾപ്പെടെ അവിടെയെത്തി. സിപിഎം സർക്കാരുകൾക്ക് പണം സ്വരൂപിക്കാനുള്ള പരിപാടികൾ മിഥുൻ സൗജന്യമായി ചെയ്തു കൊടുത്തുകൊണ്ടേയിരുന്നു. ജ്യോതി ബസുവിന്റെ കാലമത്രയും മിഥുന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടായി. ഹിന്ദി മസാല സിനിമകളിലെ നായകനെ അത്ര ബഹുമാനത്തോടെ കാണാത്ത ബുദ്ധദേവ് ഭട്ടാചാര്യ ബംഗാൾ മുഖ്യമന്ത്രിയായതോടെ പക്ഷേ മിഥുൻ ബംഗാൾ സാംസ്കാരിക ലോകത്തുനിന്ന് അകന്നു. സുഭാഷ് ചക്രവർത്തിയോടുള്ള ബുദ്ധദേവിന്റെ എതിർപ്പും മിഥുനെ അകറ്റുന്നതിലേക്കു നീങ്ങി.

 

വീടും ഒരു സിനിമ

 

വ്യക്തിജീവിതവും മറ്റൊരു സിനിമയായിരുന്നു മിഥുന്. സൂപ്പർ താരം ശ്രീദേവിയുമായുള്ള പ്രണയവും രഹസ്യ വിവാഹവും (?) മിഥുൻ ചക്രവർത്തിയെ ഗോസിപ്പ് വാർത്തകളുടെയും പ്രിയപ്പെട്ട തലക്കെട്ടാക്കി. മുൻ ബോളിവുഡ് താരമായിരുന്ന യോഗിത ബാലി ഭാര്യയായിരിക്കുമ്പോഴും ശ്രീദേവിയെ മിഥുൻ വിവാഹം കഴിച്ചിരുന്നു എന്നായിരുന്നു വാർത്തകൾ. എൺപതുകളുടെ തുടക്കത്തിൽ മിഥുന്റെ മറ്റു ബന്ധങ്ങളിൽ അസ്വസ്ഥയായി തന്റെ രണ്ടു കുഞ്ഞുങ്ങളുമായി യോഗിത വീട് വിട്ടിറങ്ങി. ആറേഴു വർഷക്കാലം മിഥുൻ കൂടെ ഉണ്ടായില്ലെങ്കിലും യോഗിത ഇങ്ങനെ പറഞ്ഞു. മിഥുന് ഒരു ഭാര്യ കൂടിയുണ്ടെന്ന് അറിഞ്ഞാലും ഞാൻ ഉൾക്കൊള്ളും. പ്രണയവും ദുഃഖവും കലർന്ന വാചകങ്ങളായിരുന്നു അവ. 

 

ശ്രീദേവിയുമായുള്ള പ്രണയനാളുകളിൽ അൽപ കാലത്തേക്ക് യോഗിതയെ മാറ്റി നിർത്തിയെങ്കിലും അവരുടെ പ്രണയം അനശ്വരമായിരുന്നു. ഒരിക്കൽപ്പോലും യോഗിതയുമായുള്ള വിവാഹ മോചനത്തിന് മിഥുൻ തയാറായില്ല. മിഥുനോട് തന്റെ പ്രണയത്തിന്റെ തീവ്രത വെളിപ്പെടുത്താൻ സുഹൃത്തായ ബോണി കപൂറിനെ സഹോദരനായി കണ്ടു കയ്യിൽ ശ്രീദേവി രാഖി കെട്ടിയിരുന്നു എന്ന് ബോണിയുടെ മുൻ ഭാര്യ മോണ കപൂർ പറഞ്ഞിട്ടുണ്ട്. യോഗിതയുമായി മിഥുൻ ഒരിക്കലും മനസ്സുകൊണ്ടു പിരിയില്ലെന്ന സത്യം മനസ്സിലാക്കിയ ശ്രീദേവി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പ്രതീക്ഷിച്ചതു പോലെ മിഥുൻ യോഗിതയിലേക്കു തിരിച്ചു പോയി. ഗായകൻ കിഷോർ കുമാറിന്റെ ഭാര്യയായിരുന്ന യോഗിത മിഥുനോടുള്ള അടക്കാനാകാത്ത പ്രണയംമൂലമാണ് കിഷോറിനെ വിട്ടു വന്നത്. അതൊരു വെറും വരവായിരുന്നില്ല. ഇന്നും മിഥുന്റെ കൂടെയുള്ള പ്രണയമാണ്.

 

മകളുടെ അച്ഛൻ

 

വർഷങ്ങൾക്കു മുൻപ് ഒരു സായാഹ്ന പത്രത്തിലെ വാർത്ത കണ്ട മിഥുൻ ഉടൻ റോഡിലേക്കിറങ്ങി. കുപ്പത്തൊട്ടിയിൽനിന്ന് കണ്ടെടുത്ത ചോരക്കുഞ്ഞിനെക്കുറിച്ചായിരുന്നു ആ വാർത്ത.  മിഥുൻ ആ കുഞ്ഞിനെ ദത്തെടുത്തു. തന്റെ മൂന്ന് മക്കളുടെ കൂടെ സ്വന്തം മകളായി അവളെ വളർത്തി. ദിഷാനി ചക്രവർത്തി എന്ന സ്റ്റാർ കിഡ് ഇന്ന് ഏവർക്കും സുപരിചിതയാണ്.

 

മകന്റെ അമ്മ

 

മഹാക്ഷയ് എന്ന മിഥുന്റെ മകന്റെ വിവാഹം നടത്താൻ അത്ര എളുപ്പമായിരുന്നില്ല. ഊട്ടിയിൽ വിവാഹ വേദിയിലെത്തി പൊലീസ് തടയാൻ കാരണമുണ്ടായിരുന്നു. തന്നെ മഹാക്ഷയ് ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ഗർഭഛിദ്രം നടത്തിയെന്നുമാണു ഒരു യുവതി ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നത്. മഹാക്ഷയിയുടെ അമ്മ യോഗിത ബാലിയുടെ ഭീഷണി ഭയന്നാണു മുംബൈ വിട്ടു ഡൽഹിയിലെത്തിയതെന്നും ഇവർ പറയുന്നു. തുടർന്ന് ജയിലിലായ മഹാക്ഷയ് ജാമ്യം നേടിയ ശേഷമാണു വിവാഹം നടത്തിയത്. മോഡൽ മദൽസ ശർമയായിരുന്നു വധു.

 

ശാരദ ചിട്ടി തട്ടിപ്പ്

 

മിഥുന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ശാരദ ചിട്ടി തട്ടിപ്പ്. ബംഗാളിലെ തൃണമൂലിനെ പിടിച്ചു കുലുക്കിയ ശാരദ ചിട്ടിക്കേസിൽ ആരോപണ വിധേയനായിരുന്നു മിഥുൻ. പല ഏജൻസികൾ മിഥുനെ ചോദ്യം ചെയ്തു. ശാരദയുടെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ കൈപ്പറ്റിയ 1.2 കോടി രൂപ മിഥുൻ തിരിച്ചു നൽകി. എതിർപക്ഷം ആദ്യം നക്സലെന്നും പിന്നീട് അർബൻ നക്സലെന്നും വിളിച്ച ‘മിഥുൻ ദാ’ ഇന്നു ബിജെപിയുടെ പ്രിയങ്കരനാണ്. തൃണമൂലിൽ ചേർന്നതു തെറ്റായിരുന്നു എന്നു മാത്രമാണ് മിഥുൻ പരിതപിച്ചത്. 

 

അപ്പോഴും തന്റെ ഇടത് ആഭിമുഖ്യത്തെ മിഥുൻ ഒരിക്കലും തള്ളിപ്പറഞ്ഞതുമില്ല. അധികാരത്തിന്റെ നിഴൽ ചേർന്ന് നിൽക്കുമ്പോഴും ആ പഴയ വിപ്ലവ നായകനായ മിഥുന്റെ ഭൂതകാലത്തിൽ ആരാധകർ ആശ്വസിക്കുന്നു. 70–ാം വയസ്സിലും അചഞ്ചലമായ മനസ്സുള്ള ‘മിഥുൻ ദാ’ ഇനിയും ട്വിസ്റ്റുകൾ തരും. ബെൽബോട്ടം പാന്റ്സിട്ട്, ഡിസ്കോ ലൈറ്റുള്ള വേദിയിൽ, നൂലിൽ തൂങ്ങി വന്ന് മൈക്ക് ചുണ്ടോട് അടക്കിപ്പിടിച്ച് പാടുമായിരിക്കും, ഐ ആം എ ഡിസ്കോ ഡാൻസർ, സിന്ദഗി മേരാ ഗാനാ, മേം ഇസി കാ ദിവാനാ.... 

 

English Summary: Life of Mithun Chakraborty from Naxal to Movie Superstar to BJP Member