മോഹൻലാലിന്റെ മനസിൽ എന്നും ഒരു സംവിധായകൻ ഉണ്ടായിരുന്നുവെന്ന് സത്യൻ അന്തിക്കാട്. സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ വരവേൽപ് സിനിമയുടെ ഒരു ഫൈറ്റ് സീൻ ചിത്രീകരിച്ചത് മോഹൻലാൽ ആയിരുന്നുവെന്നും സത്യൻ പറഞ്ഞു. മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പൂജാ വേളയിൽ സംസാരിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന്റെ മനസിൽ എന്നും ഒരു സംവിധായകൻ ഉണ്ടായിരുന്നുവെന്ന് സത്യൻ അന്തിക്കാട്. സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ വരവേൽപ് സിനിമയുടെ ഒരു ഫൈറ്റ് സീൻ ചിത്രീകരിച്ചത് മോഹൻലാൽ ആയിരുന്നുവെന്നും സത്യൻ പറഞ്ഞു. മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പൂജാ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

‘വർഷങ്ങൾക്കു മുമ്പ് ആരും ചിന്തിച്ചിട്ടുപോലും കാണില്ല, ഇങ്ങനെയൊരു മുഹൂർത്തം ഉണ്ടാകുമെന്നും മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് നമ്മളെല്ലാം എത്തുമെന്നും. മലയാള സിനിമയിലെ ഏറ്റവും പ്രവർത്തിപരിചയമുള്ള സംവിധായകനായാകും മോഹൻലാൽ അരങ്ങേറാൻ ഒരുങ്ങുന്നത്. ലാലിന്റെ മനസ്സിൽ എന്നും ഒരു സംവിധായകനുണ്ടെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.’

ADVERTISEMENT

പണ്ട് വരവേൽപ് എന്ന സിനിമ ചെയ്യുമ്പോൾ അതിൽ ആ ബസ് തല്ലിപൊളിക്കുന്ന രംഗത്ത് ചെറിയൊരു ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തിൽ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജൻ മാഷിന് എത്തിച്ചേരാൻ സാധിച്ചില്ല. ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെൻഷനിലായിരുന്നു ഞാൻ. അപ്പോൾ ലാൽ പറഞ്ഞു, ‘ത്യാഗരാ‍ജൻ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാൽ മതി നമുക്ക് ചെയ്യാം’. അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് മോഹൻലാൽ ആണ്. ലാലിന്റെ മനസിൽ സംവിധായകൻ ഉണ്ട്, ഉണ്ടായേ തീരൂ.

ADVERTISEMENT

‘മോഹൻലാൽ അഭിനയിക്കുന്നതു പോലും സ്വയം അറിയാതെയാണ്. അതിനു വേണ്ടി പ്രേത്യക തയാറെടുപ്പുകളൊന്നും എടുക്കാറില്ല. ആ കഴിവ് സംവിധാനത്തിലും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.’–സത്യൻ അന്തിക്കാട് പറഞ്ഞു.