ഒരു മലയാള സിനിമയുടെ ടീസർ റിലീസ് ചെയ്തത് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ പ്രധാനമന്ത്രി. ജിബൂട്ടിയുടെ പ്രധാന മന്ത്രിയായ അബ്ദുൾകാദർ കമിൽ മുഹമ്മദാണ് ‘ജിബൂട്ടി’ എന്ന സിനിമയുടെ ടീസർ ലോഞ്ച് ചെയ്തത്. ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി. സാം, ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിച്ച ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മലയാള സിനിമയുടെ ടീസർ റിലീസ് ചെയ്തത് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ പ്രധാനമന്ത്രി. ജിബൂട്ടിയുടെ പ്രധാന മന്ത്രിയായ അബ്ദുൾകാദർ  കമിൽ മുഹമ്മദാണ് ‘ജിബൂട്ടി’ എന്ന സിനിമയുടെ ടീസർ ലോഞ്ച് ചെയ്തത്. ജിബൂട്ടിയിലെ മലയാളി  വ്യവസായിയായ ജോബി പി. സാം,  ബ്ലൂഹിൽ നെയിൽ  കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിച്ച ചിത്രം എസ്.ജെ. സിനുവാണ് സംവിധാനം ചെയ്യുന്നത്.

ADVERTISEMENT

പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ ചില സിനിമ പേരുകൾക്ക് കഴിഞ്ഞിട്ടുണ്ട് അത്തരത്തിൽ ഇതിനോടകം തന്നെ  ആകർഷിച്ച ഒരു സിനിമ പേരാണ് 'ജിബൂട്ടി'. ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെയും അതിന്റെ  സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി  മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ എസ്.ജെ സിനു.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്. 

ADVERTISEMENT

അമിത് ചക്കാലക്കലാണ് ചിത്രത്തിലെ നായകൻ , ശകുൻ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടൻ  കിഷോർ,  ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം,, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങി മറ്റു താരനിരകളും സിനിമയിൽ ഒന്നിക്കുന്നു. 

ADVERTISEMENT

സഞ്ജയ് പടിയൂർ ആണ് പ്രൊഡക്‌ഷൻ കൺട്രോളർ. ടി. ഡി.   ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത് മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തിൽ കൈതപ്രം, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മനോഹരമായ സംഗീതം നൽകുന്നത് ദീപക് ദേവാണ്.ശങ്കർ മഹാദേവൻ ,വിജയ് പ്രകാശ്, കാർത്തിക്, ആനന്ദ് ശ്രീരാജ്  ,സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .പി ആർ ഒ മഞ്ജു ഗോപിനാഥ്.