‘നോക്കൂ, ഇതൊന്നും ഒരു കുറ്റമല്ല’; മഞ്ജുവിന്റെ ഫോട്ടോ ഉണർത്തിയ ചില വിചാരങ്ങൾ
യുവത്വം തീർന്നുപോകുന്നില്ലെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളോടു നാം വേഗം അടുക്കുന്നു. പ്രായമല്ല യുവത്വം നിശ്ചയിക്കുന്നത്, നമ്മുടെ മനോഭാവമാണ് എന്ന് പെട്ടെന്നു നാമറിയുന്നു. മഞ്ജുവാരിയരുടെ ന്യൂ ലുക് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നപ്പോൾ ആ ഫോട്ടോ പങ്കുവച്ചവരെല്ലാം പൊതുവേ അതിനെ സ്ത്രീയുടെ
യുവത്വം തീർന്നുപോകുന്നില്ലെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളോടു നാം വേഗം അടുക്കുന്നു. പ്രായമല്ല യുവത്വം നിശ്ചയിക്കുന്നത്, നമ്മുടെ മനോഭാവമാണ് എന്ന് പെട്ടെന്നു നാമറിയുന്നു. മഞ്ജുവാരിയരുടെ ന്യൂ ലുക് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നപ്പോൾ ആ ഫോട്ടോ പങ്കുവച്ചവരെല്ലാം പൊതുവേ അതിനെ സ്ത്രീയുടെ
യുവത്വം തീർന്നുപോകുന്നില്ലെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളോടു നാം വേഗം അടുക്കുന്നു. പ്രായമല്ല യുവത്വം നിശ്ചയിക്കുന്നത്, നമ്മുടെ മനോഭാവമാണ് എന്ന് പെട്ടെന്നു നാമറിയുന്നു. മഞ്ജുവാരിയരുടെ ന്യൂ ലുക് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നപ്പോൾ ആ ഫോട്ടോ പങ്കുവച്ചവരെല്ലാം പൊതുവേ അതിനെ സ്ത്രീയുടെ
യുവത്വം തീർന്നുപോകുന്നില്ലെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളോടു നാം വേഗം അടുക്കുന്നു. പ്രായമല്ല യുവത്വം നിശ്ചയിക്കുന്നത്, നമ്മുടെ മനോഭാവമാണ് എന്ന് പെട്ടെന്നു നാമറിയുന്നു. മഞ്ജുവാരിയരുടെ ന്യൂ ലുക് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നപ്പോൾ ആ ഫോട്ടോ പങ്കുവച്ചവരെല്ലാം പൊതുവേ അതിനെ സ്ത്രീയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തുന്നതു കാണാം. കാരണം സ്വന്തം ഇഷ്ടപ്രകാരം വസ്ത്രധാരണം നടത്താനും ഇഷ്ടമുളള ഹെയർ സ്റ്റൈൽ സ്വീകരിക്കാനും സാധിക്കാത്ത ഒരുപാട് സ്ത്രീകളുള്ള നാടാണിത്. ജീവിതപ്രാരാബ്ധങ്ങളിൽ മുങ്ങിത്താണ് ഒരുവിധത്തിൽ മധ്യവയസ്സിലെത്തുമ്പോഴാണ് അവർക്ക് ചിലപ്പോൾ ഒന്നു നിവർന്നിരിക്കാൻ നേരം കിട്ടുന്നത്. പക്ഷേ അവിടെയും ഇഷ്ടപ്രകാരമുള്ള ആത്മാവിഷ്കാരങ്ങൾക്ക് അവസരം കിട്ടുന്നവർ കുറവാണ്. ഇങ്ങനെ നാൽപതുകളിലെത്തി സന്ദേഹങ്ങളുമായി നിൽക്കുന്നവരുടെ മുന്നിലേക്കാണു ഒരു നടിയുടെ മെയ്ക്കോവർ സുഖമുള്ള നിമിഷമായി എത്തുന്നത്.
‘നിറഞ്ഞിരിക്കുന്നു പുറത്തെയാകാശം,
ചിറകും വർണവുമെഴും ധ്വനികളാൽ;
തുറന്നിടുകയാ-ണകത്തൊരാകാശം,
നിറങ്ങൾ പാടുന്ന നവചക്രവാളം’ എന്ന ജിയുടെ വരികളിലെ പുറത്തെയാകാശം പോലെസുന്ദരമായ നിമിഷം. പക്ഷേ ആകാശത്തിന്റെ പ്രത്യേകത അത് ധ്വനികളാൽ നിറഞ്ഞിരിക്കുന്നുവെന്നതാണ്. അതിനാൽ ആ ഫോട്ടോയെപ്പറ്റിയല്ല അത് ഉണർത്തുന്ന സമൃദ്ധമായ ധ്വനികളെപ്പറ്റിയാണ് ഞാൻ പറയുന്നത്. അതാകട്ടെ അകത്ത് മറ്റൊരു ആകാശത്തെ തുറന്നിടുന്നു. അതു സങ്കൽപങ്ങളുടെ പുതിയ ചക്രവാളം കൂടിയാണ്.
മനോഹരമായ നിമിഷം, ആ മനോഹാരിത പക്ഷേ ആ നിമിഷത്തിൽ ഒതുങ്ങുന്നില്ല. ആത്മവിശ്വാസവും ആഹ്ലാദവും പ്രതീക്ഷയും പകരുന്ന ഒട്ടേറെ നിറങ്ങളുടെ പുതു ചക്രവാളമായി അതു പെട്ടെന്നു നമ്മുടെ ദൈനംദിന ജീവിതത്തിലേക്കു കൂടി പ്രവേശിക്കുന്നുണ്ട്. മഞ്ജു വാരിയരിൽനിന്നു പ്രചോദിതയായി, അതായത് ഒരു ഫോട്ടൊഗ്രാഫ് പകരുന്ന സങ്കൽപം ഉൾക്കൊണ്ടു സ്വന്തം ഫീൽ ഗുഡ് പടങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന എത്രയോ പേർ പൊടുന്നനെ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനും മടിച്ചുനിന്നില്ല. ഞാൻ മഞ്ജുവാരിയരേക്കാൾ സ്മാർട്ടാണു മധ്യവയസ്സിലും എന്നു പറയാൻ ആത്മവിശ്വാസമുള്ള സ്ത്രീകൾ കൂടുതൽ ഉണ്ടാകുന്നു. സംശയമില്ല. അതാകട്ടെ നമ്മുടെ ഉള്ളിലെ ആകാശത്തിന്റെ പ്രസരിപ്പു കൂടിയാണ്.
എല്ലാ കാലത്തും അതതു കാലത്തിന്റെ പ്രതിച്ഛായാബിംബങ്ങളായി നിറയുന്ന ചില സ്ത്രീകളുണ്ടാകും. നടിയും ഗായികയുമായ മര്‍ലിൻ മൻറോ അമേരിക്കൻ അറുപതുകളുടെ മാത്രമല്ല തുടർന്നുള്ള ദശകങ്ങളുടെ കൂടി ഹോളിവുഡ് സൗന്ദര്യ ബിംബമായിരുന്നു. അവരുടെ സ്വാധീനം സിനിമയിൽ മാത്രം ഒതുങ്ങിനിന്നതുമില്ല. ചെറുപ്പത്തിലേ മരിച്ചുവെന്നതിനാൽ അവർ വിഷാദം കലർന്ന നിത്യയൗവനത്തിന്റെ പ്രതിച്ഛായയായി ഇന്നും നിലകൊള്ളുന്നു. ചിലപ്പോൾ രാഷ്ട്രീയനേതാക്കൾക്കും വ്യവസായികൾക്കുമെല്ലാം ഇത്തരത്തിൽ പ്രതിച്ഛായകൾ നിർമിക്കാൻ കഴിയും, അവരെല്ലാം സമൂഹത്തിന്റെ ചില ഇച്ഛകളുടെ സാഷാത്‌കാരങ്ങളാണു നടത്തുന്നത്. അങ്ങനെ നമ്മുടെ സൗന്ദര്യ സങ്കൽപങ്ങളുടെയും ഫിറ്റ്നസിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വരെ പ്രതീകങ്ങളായി ചിലർ മാറുന്നു.
ഇപ്പറയുന്നതിന്റെ മറുവശം കൂടി ഇപ്പോൾ ആലോചിച്ചുനോക്കാം. വീട്ടിലെയോ പരിചയത്തിലെയോ മുതിർന്നവർ ആരെങ്കിലും നരച്ച മുടി കറുപ്പിക്കുകയോ ഹെയർസ്റ്റൈൽ മാറ്റുകയോ വസ്ത്രധാരണ ശൈലി പൊടുന്നനെ പരിഷ്കരിക്കുകയോ ചെയ്താൽ അതിനെ എതിർക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരാണു നമ്മിലേറെപ്പേരും. അതേസമയം മമ്മൂട്ടിയും മോഹൻലാലും മഞ്ജുവാരിയരും ഇതേ കാര്യങ്ങൾ ചെയ്ത് ഒരു മെയ്ക്കോവർ സൃഷ്ടിച്ചാൽ നാം കയ്യടിക്കുകയും ചെയ്യും. പ്രശസ്തരായവരുടെ മുടി കറുപ്പിക്കൽ നാം ആസ്വദിക്കുന്നു. അവരുടെ പ്രായം നാം മനപ്പൂർവം മറക്കുന്നു. അഥവാ അവരുടെ പ്രതിഭയുടെയും പ്രതിച്ഛായയുടെയും യുവത്വമാണു പ്രധാനം വയസ്സല്ല എന്നു നമുക്കറിയാം. എന്നാൽ നമ്മുടെ വീട്ടിലെ മുതിർന്ന ആരെങ്കിലും ഇതേ കാര്യം ചെയ്താൽ നാം അതു മോശമായി കരുതുകയും അസ്വസ്ഥരാകുകയും ചെയ്യും.
ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വർഷങ്ങളും അയാൾക്കു പ്രധാനമാണ്. അയാളുടെ പ്രായം അതിനു തടസ്സം നിൽക്കാൻ പാടില്ലെന്ന സന്ദേശം പകരാൻ കൂടി മഞ്ജു വാരിയരിന്റെ ഫോട്ടോക്കു കഴിയുമെങ്കിൽ നല്ലതാണ്. നാൽപതുകൾക്കുശേഷം പുതിയ ജോലി അന്വേഷിക്കുന്നവർ, സഞ്ചാരങ്ങൾക്ക് ഒരുങ്ങുന്നവർ, അഭിനയമോ ചിത്രകലയോ എഴുത്തോ സജീവമാക്കാൻ ആഗ്രഹിക്കുന്നവർ, ഇവർക്കെല്ലാം കൂടി പ്രോത്സാഹനം ലഭിക്കാൻ ആ ഫോട്ടോകൾക്കു ലഭിക്കുന്ന കയ്യടി സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
പതിവു ശീലങ്ങൾ മാറ്റാൻ നാം ശങ്കിക്കുന്നു. ശീലിച്ച മുൻവിധികൾ ഉപേക്ഷിക്കാൻ അതിലേറെ പ്രയാസമാണ്. ശരീരത്തെ ശ്രദ്ധാപൂർവം പരിചരിക്കണമെന്ന സന്ദേശം നാം പങ്കിടാറില്ല. നാം ശരീരത്തിന്റെ ആനന്ദങ്ങളെ മടിക്കുന്നു. നല്ല പ്രവൃത്തികൾ ആത്മാവിനെന്ന പോലെ ശരീരത്തിനും വേണം. അതുകൊണ്ട് ഏറ്റവും മനോഹരമായി വസ്ത്രം ധരിക്കുകയും ഫിറ്റ്നസ് ഉണ്ടാക്കുകയും അണിഞ്ഞൊരുങ്ങുകയും ചെയ്യുന്നത്, കുഴപ്പം പിടിച്ച ഈ ലോകത്തോടുള്ള സർഗാത്മകമായ പ്രതികരണം കൂടിയാണ്. പെൺകുട്ടികൾ ജീൻസ് ധരിക്കാൻ പാടില്ല എന്നു ശാസിക്കുന്ന ഭരണകർത്താക്കൾ വരെയുള്ള ചില സംസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്.
ലിപ്സ്റ്റിക് അണിയുകയും തലമുടിയിൽ നിറമടിക്കുകയും ഫാഷൻ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നതു സദാചാരവിരുദ്ധമായി കരുതുന്നവർക്കു സ്വാധീനമുള്ള നാട്ടിലാണു നാം ജീവിക്കുന്നത്. അതിനിടയിലാണ് ‘നോക്കൂ, ഇതൊന്നും ഒരു കുറ്റമല്ല’ എന്നു വിളിച്ചുപറയാൻ നമുക്ക് ഒരു അവസരം വരുന്നത്. മറ്റേതു ദിവസവും പോലെ വിരസമായിത്തീർന്നേക്കാവുന്ന ആ ദിവസമാണ് സമൂഹമാധ്യമത്തിൽ വലിയ ഓളങ്ങൾ ഉയർത്തി ഒരു നടിയുടെ ചിത്രം സഞ്ചരിക്കുന്നത്. ശരിയാണ്, നമ്മുടെ നൂറുകണക്കിനു ജീവിതപ്രശ്നങ്ങൾക്കോ വിലക്കയറ്റത്തിനോ മറ്റു കഷ്ടപ്പാടുകൾക്കോ ഉള്ള ഉത്തരമല്ല ഇത്. പക്ഷേ ജീവിതത്തിൽ വേണമെന്നു നിശ്ചയിച്ചാൽ ചില മനോഹരമായ നിമിഷങ്ങൾ ഉണ്ടാക്കാൻ പറ്റും എന്ന പ്രത്യാശയുടെ ധ്വനി അതു പകരുന്നു, അകത്തൊരു ആകാശം നിറങ്ങളാൽ നിറയുമെന്ന്. പുതിയ വഴിയും പുതിയ ആവിഷ്കാരവും കണ്ടുപിടിക്കാനുള്ള പ്രചോദനം. ഫൊട്ടോഗ്രഫ് ഒരു നല്ല സങ്കൽപമാണ്.