കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണ് തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന റിപ്പോർട്ട് തള്ളി മെഡിക്കൽ സംഘം. വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. ഹൃദ്രോഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണ് തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന റിപ്പോർട്ട് തള്ളി മെഡിക്കൽ സംഘം. വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. ഹൃദ്രോഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ഒന്നല്ലെന്നും വിവേക് കോവിഡ് നെഗറ്റീവ് ആയിരുന്നെന്നും താരത്തെ ചികിൽസിച്ച വടപളനിയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട്സ് ഫോർ മെഡിക്കൽ സയൻസിലെ ഡോക്ടർമാർ വ്യക്തമാക്കി. 

ADVERTISEMENT

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് വിവേകിനെ അബോധാവസ്ഥയിൽ അവരുടെ കുടുംബാംഗങ്ങൾ ആശുപത്രിയിലേയ്ക്കു കൊണ്ടുവരുന്നത്. ആശുപത്രിയിൽ എത്തിച്ച ഉടനെ എമർജെൻസി ടീമും കാർഡിയോളജി ടീമും ചേർന്ന് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരുന്നിന് പരിശ്രമിക്കുകയായിരുന്നു. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ആണ് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നെന്ന് മെഡിക്കൽ സംഘം പത്രസമ്മേളനത്തിൽ പറഞ്ഞു. 

വിവേകിന്റേത് അക്യൂട്ട് കൊറോണറി സിൻഡ്രോം ആയിരുന്നെന്ന് ഡോക്ടർമാർ പറയുന്ന. ഇത് ഹൃദയസംബന്ധിയായ പ്രശ്നമാണ്. ഈ രോഗാവസ്ഥയും കോവിഡും തമ്മിൽ ബന്ധമില്ല. പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നെന്ന് സ്ഥിരീകരിച്ചിരുന്നു. ഇടത് കൊറോണറി ആര്‍ട്ടറിയിലെ ബ്ലോക്ക് മാറ്റിയതിനു ശേഷം ഹൃദയമിടിപ്പിൽ പുരോഗതി കണ്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.  

ADVERTISEMENT

വീട്ടിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കടുത്ത ഹൃദയാഘാതമായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ശരീരത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞിരുന്നു. അദ്ദേഹത്തിന് ഹൃദയത്തിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നു. അതുമൂലം വെൻട്രികുലർ ഫിബുലേഷൻ അവസ്ഥയിലായിരുന്നു അദ്ദേഹം. ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ ഒന്നു രണ്ടു ദിവസങ്ങളിൽ ഉണ്ടാകുന്നതല്ലെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടി. 

ഒരാഴ്ച മുൻപാണ് വിവേക് കോവിഡ് വാക്സീൻ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു അത്. താൻ കോവിഡ് വാക്സീൻ സ്വീകരിക്കുന്നത് സമൂഹത്തിന് മാതൃകയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും താരത്തെ ചികിൽസിച്ച ഡോക്ടർ പങ്കുവച്ചു. താരത്തിന് നേരിട്ട അപ്രതീക്ഷിത സംഭവത്തിൽ മറ്റുള്ളവരെപ്പോലെ താനും ദുഃഖിതനാണെന്നും ഡോക്ടർ പറഞ്ഞു. സർക്കാർ നൽകിയിരിക്കുന്ന പ്രോട്ടോകോൾ അനുസരിച്ച് ഹൃദയസംബന്ധിയായ രോഗമുള്ളവരും ക്യാൻസർ, കിഡ്നി രോഗികളും നിർബന്ധമായും വാക്സീൻ സ്വീകരിക്കണമെന്നാണെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടി. 

ADVERTISEMENT

പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ഭയം നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവേക് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

‘സർക്കാർ ആശുപത്രികൾ ബഹുഭൂരിപക്ഷം പാവപ്പെട്ടവർക്കും ആരോഗ്യ സേവനങ്ങൾ നൽകുന്നു. വാക്സിനേഷനെക്കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും പലർക്കും സംശയമുണ്ട്. നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എല്ലാ കിംവദന്തികളും അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വാക്സിനേഷൻ എടുക്കുന്നതിൽ അപകടമില്ലെന്ന് ആളുകളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നേരെമറിച്ച്, അത് നമ്മെ സംരക്ഷിക്കും. ഈ വാക്സിനേഷൻ കോവിഡ് -19 ബാധിക്കുന്നതിൽ നിന്ന് നമ്മെ പൂർണ്ണമായും തടയും എന്നല്ല, വാക്സിനേഷനുശേഷം, രോഗം ബാധിച്ചാലും മരണം ഉണ്ടാകില്ല. അതിനാൽ വാക്സിനേഷനുശേഷവും നാം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം,” കോവിഡ് -19 വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം വിവേകിന്റെ വാക്കുകള്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT