കലാം അയ്യ പറഞ്ഞു; വിവേക് അനുസരിച്ചു
തമിഴ് സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടൻ വിവേകിന്റെ മനസ്സിലെ സൂപ്പർ സ്റ്റാർ ഒരേയൊരാൾ മാത്രമായിരുന്നു - ‘ഓൾ ഇന്ത്യ സൂപ്പർ സ്റ്റാർ’ എന്ന് എല്ലാ വേദികളിലും വിവേക് അഭിമാനത്തോടെ വിശേഷിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഗ്രീൻ കലാം എന്ന അഭിമാന ദൗത്യം സിനിമയ്ക്കപ്പുറമുള്ള
തമിഴ് സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടൻ വിവേകിന്റെ മനസ്സിലെ സൂപ്പർ സ്റ്റാർ ഒരേയൊരാൾ മാത്രമായിരുന്നു - ‘ഓൾ ഇന്ത്യ സൂപ്പർ സ്റ്റാർ’ എന്ന് എല്ലാ വേദികളിലും വിവേക് അഭിമാനത്തോടെ വിശേഷിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഗ്രീൻ കലാം എന്ന അഭിമാന ദൗത്യം സിനിമയ്ക്കപ്പുറമുള്ള
തമിഴ് സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടൻ വിവേകിന്റെ മനസ്സിലെ സൂപ്പർ സ്റ്റാർ ഒരേയൊരാൾ മാത്രമായിരുന്നു - ‘ഓൾ ഇന്ത്യ സൂപ്പർ സ്റ്റാർ’ എന്ന് എല്ലാ വേദികളിലും വിവേക് അഭിമാനത്തോടെ വിശേഷിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഗ്രീൻ കലാം എന്ന അഭിമാന ദൗത്യം സിനിമയ്ക്കപ്പുറമുള്ള
തമിഴ് സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടൻ വിവേകിന്റെ മനസ്സിലെ സൂപ്പർ സ്റ്റാർ ഒരേയൊരാൾ മാത്രമായിരുന്നു - ‘ഓൾ ഇന്ത്യ സൂപ്പർ സ്റ്റാർ’ എന്ന് എല്ലാ വേദികളിലും വിവേക് അഭിമാനത്തോടെ വിശേഷിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം.
ഗ്രീൻ കലാം എന്ന അഭിമാന ദൗത്യം
സിനിമയ്ക്കപ്പുറമുള്ള ആത്മബന്ധമായിരുന്നു എ.പി.ജെ. അബ്ദുൽ കലാമുമായി വിവേകിന് ഉണ്ടായിരുന്നത്. കലാം അയ്യാ എന്ന് എപ്പോഴും ആദരവോടെ അദ്ദേഹത്തെ അഭിസംബോധന ചെയ്ത വിവേക്, കലാം ഏൽപിച്ച വലിയൊരു ദൗത്യം പൂർത്തിയാക്കുന്നതിനിടെയാണ് ഓർമകളിലേക്കു മറയുന്നത്. തമിഴ്നാട്ടിലുടനീളം ഒരു കോടി മരങ്ങൾ നടണമെന്ന അബ്ദുൽ കലാമിന്റെ ഉപദേശം യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളിലായിരുന്നു വിവേക്. ‘ഗ്രീൻ കലാം’ എന്ന പേരിൽ ഈ ദൗത്യത്തിന്റെ ഭാഗമായി 37 ലക്ഷത്തിലധികം മരങ്ങളാണ് വിവേകിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലുടനീളം നട്ടത്. സ്കൂളുകളിലും കോളജുകളിലും ഈ സന്ദേശവുമായി പലകുറി വിവേക് എത്തി. മരം നടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓരോ വേദിയിലും അദ്ദേഹം വാചാലനായി.
രാഷ്ട്രപതിയാകുന്നതിനു മുൻപായിരുന്നു എ.പി.ജെ. അബ്ദുൽ കലാമിന്റെ ക്ഷണപ്രകാരം അദ്ദേഹവുമായുള്ള വിവേകിന്റെ ആദ്യ കൂടിക്കാഴ്ച. സിനിമയിലും പുറത്തുമുള്ള വിവേകിന്റെ വ്യക്തിത്വം അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. 2010ലെ കൂടിക്കാഴ്ചയിലാണ് ആഗോള താപനത്തിനെതിരെ മരങ്ങൾ നടാനുള്ള നിർദേശം കലാം നൽകിയത്. അത് വിവേക് അക്ഷരംപ്രതി ശിരസാവഹിച്ചു. അമിതാഭ് ബച്ചനോടു പോലും ഇക്കാര്യം പറയാൻ സ്വാധീനമുള്ള ഒരാൾ തന്നെ ഇതേൽപിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് വിവേക് പലപ്പോഴും പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളുണ്ടായെങ്കിലും ‘ഗ്രീൻ കലാം’ എന്ന വലിയ പ്രസ്ഥാനവുമായി വിവേക് മുന്നോട്ടുനീങ്ങി. മരംനടൽ 10 ലക്ഷം പൂർത്തിയാക്കിയ വേളയിൽ കൂടല്ലൂരിൽ കലാമും സന്നിഹിതനായിരുന്നു. അപ്പോഴാണ് ഒരു കോടി എന്ന പുതിയ ലക്ഷ്യം കലാം മുന്നോട്ടുവച്ചത്.
തന്റെ സിനിമകളിൽ പലപ്പോഴും അബ്ദുൽ കലാമിനെ വിവേക് പരാമർശിക്കുന്നതു കാണാം. ഡൽഹിയിൽ ശിവാജിയുടെ ചിത്രീകരണം നടക്കുമ്പോൾ, ഒരു ടെലിവിഷൻ ചാനലിനായി രാഷ്ട്രപതി ഭവനിൽ കലാമിന്റെ അഭിമുഖം നടത്താനുള്ള അപൂർവ അവസരവും വിവേകിനു ലഭിച്ചു. തമാശകൾക്കായി മീമുകളിൽ കലാമിന്റെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈയിടെ വിവേക് അഭ്യർഥിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടിമുടി തളർത്തിയത് മകന്റെ വിയോഗം
മകന്റെ അപ്രതീക്ഷിത വിയോഗമാണ് വിവേകിനെ ജീവിതത്തിൽ ഏറെ തളർത്തിയത്. 2015ലാണ് മകൻ പ്രസന്നകുമാർ 13ാം വയസ്സിൽ അസുഖബാധിതനായി മരിച്ചത്. ആ ദിവസങ്ങളിൽ കടുത്ത വിഷാദത്തിലായിരുന്നു വിവേക്. കുറെക്കാലം സിനിമയിൽനിന്നു വിട്ടുനിന്നു. മാസങ്ങൾക്കുശേഷം മകനെക്കുറിച്ച് വിവേക് എഴുതിയ ഓർമക്കുറിപ്പ് ഹൃദയഭേദകമായിരുന്നു.
‘അവനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, എന്റെ പേന പോലും കരയുന്നു...’ എന്നു തുടങ്ങുന്ന ആ കുറിപ്പു നിറയെ ഒരച്ഛന്റെ സങ്കട ചിത്രങ്ങളായിരുന്നു. പിയാനോയും അമർചിത്ര കഥകളും ഫുട്ബോളും വിഡിയോ ഗെയിമുകളും നിറഞ്ഞ മകന്റെ ലോകവും തെരുവിൽ ഒരു പട്ടിക്കുഞ്ഞിനെ കണ്ടാൽ നമുക്കു വളർത്താം എന്നു പറഞ്ഞ് വീട്ടിൽ കൊണ്ടുവരുന്ന അവന്റെ പ്രകൃതവുമെല്ലാം വരികളായി അതിൽ നിറഞ്ഞു. മകന്റെ സ്മരണയ്ക്കായി സായി പ്രസന്ന ഫൗണ്ടേഷനും സ്ഥാപിച്ചു.
മാറി ചിന്തിക്കാൻ കൊതിച്ച നടൻ
തമിഴ് സിനിമാ താരങ്ങളുടെ പതിവു ശൈലി വിട്ട് രാഷ്ട്രീയത്തിന്റെ ഭാഗമാകാതെയായിരുന്നു വിവേകിന്റെ സാമൂഹിക പ്രവർത്തനം. സിനിമയിലാകട്ടെ പരമ്പരാഗത ഹാസ്യത്തിൽ നിന്നു മാറിച്ചിന്തിക്കാനും അദ്ദേഹം ശ്രമം നടത്തി. നെഗറ്റീവ് കഥാപാത്രങ്ങൾ ഉൾപ്പെടെ വ്യസ്ത്യസ്തമായ വേഷങ്ങൾ അവതരിപ്പിക്കാനുള്ള ആഗ്രഹം അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. നാൻ താൻ ബാല, ബൃന്ദാവനം, വെള്ളൈ പൂക്കൾ പോലുള്ള സമീപകാല സിനിമകളിലെ സീരിയസ് കഥാപാത്രങ്ങൾ അദ്ദേഹത്തിലെ അഭിനേതാവിന്റെ റേഞ്ച് വെളിപ്പെടുത്തുന്നവയായിരുന്നു.