പ്രിൻസ് നസീം; യഥാർഥ ‘ഡാൻസിങ് റോസ്’
‘വേമ്പുലിയേ അടിക്കിറ അളവുക്ക് ഉങ്കിട്ട ആട്ടം ഇറുക്കലാം, അതുക്കെല്ലാം റോസെ അടിച്ചിട മുടിയാത്. മദ്രാസിലെ ഇറുക്കിറ ബോക്സിങ് പരമ്പരയിലേ റോസ്ക്കിട്ട ഇരുക്കിറ കാൽപാടവം വേറെ എവനുക്കും കിടയാത്’– പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സാർപ്പെട്ട പരമ്പരൈ’ എന്ന ചിത്രത്തിൽ ഡാൻസിങ് റോസിനെക്കുറിച്ച് (ഷബീർ
‘വേമ്പുലിയേ അടിക്കിറ അളവുക്ക് ഉങ്കിട്ട ആട്ടം ഇറുക്കലാം, അതുക്കെല്ലാം റോസെ അടിച്ചിട മുടിയാത്. മദ്രാസിലെ ഇറുക്കിറ ബോക്സിങ് പരമ്പരയിലേ റോസ്ക്കിട്ട ഇരുക്കിറ കാൽപാടവം വേറെ എവനുക്കും കിടയാത്’– പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സാർപ്പെട്ട പരമ്പരൈ’ എന്ന ചിത്രത്തിൽ ഡാൻസിങ് റോസിനെക്കുറിച്ച് (ഷബീർ
‘വേമ്പുലിയേ അടിക്കിറ അളവുക്ക് ഉങ്കിട്ട ആട്ടം ഇറുക്കലാം, അതുക്കെല്ലാം റോസെ അടിച്ചിട മുടിയാത്. മദ്രാസിലെ ഇറുക്കിറ ബോക്സിങ് പരമ്പരയിലേ റോസ്ക്കിട്ട ഇരുക്കിറ കാൽപാടവം വേറെ എവനുക്കും കിടയാത്’– പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സാർപ്പെട്ട പരമ്പരൈ’ എന്ന ചിത്രത്തിൽ ഡാൻസിങ് റോസിനെക്കുറിച്ച് (ഷബീർ
‘വേമ്പുലിയേ അടിക്കിറ അളവുക്ക് ഉങ്കിട്ട ആട്ടം ഇറുക്കലാം, അതുക്കെല്ലാം റോസെ അടിച്ചിട മുടിയാത്. മദ്രാസിലെ ഇറുക്കിറ ബോക്സിങ് പരമ്പരയിലേ റോസ്ക്കിട്ട ഇരുക്കിറ കാൽപാടവം വേറെ എവനുക്കും കിടയാത്’– പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സാർപ്പെട്ട പരമ്പരൈ’ എന്ന ചിത്രത്തിൽ ഡാൻസിങ് റോസിനെക്കുറിച്ച് (ഷബീർ കല്ലറക്കൽ അവതരിപ്പിച്ച കഥാപാത്രം) റങ്കൻ (പശുപതി) കബിലനോട് (ആര്യ) പറയുന്ന ഈ രംഗമാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
റബർ പന്തുപോലെ ബോക്സിങ് റിങ്ങിൽ ചാടിക്കളിക്കുന്ന, ഡാൻസും ബോക്സിങ്ങും സമന്വയിപ്പിച്ച് കാണികളെ കയ്യിലെടുക്കുന്ന ഡാൻസിങ് റോസ്. ചിത്രത്തിലെ നായകൻ ആര്യയ്ക്കും വില്ലൻ ജോൺ കൊക്കനും പ്രധാന കഥാപാത്രമായി എത്തിയ പശുപതിക്കും ലഭിച്ചതിനെക്കാൾ കയ്യടി നേടിയത് ഡാൻസിങ് റോസായിരുന്നു. ചിത്രത്തിൽ 20 മിനിറ്റ് പോലും തികച്ചില്ലാത്ത ഈ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സ്റ്റാറ്റസുകളുമാണ് സോഷ്യൽ മീഡിയ മുഴുവൻ. 2014ൽ ശിവകാർത്തികേയൻ നായകനായി എത്തിയ മാൻ കരാത്തെ എന്ന ചിത്രത്തിലെ നായകൻ പീറ്റർ സമാന ശൈലിയുള്ള ഒരു ബോക്സറായിരുന്നു. എന്നാൽ ഇവർക്കെല്ലാം മുൻപേ, ബോക്സിങ് റിങ്ങിൽ ഒരു പ്രഫഷനൽ ഡാൻസറെ വെല്ലുന്ന ഫൂട്ട് വർക്കും സ്റ്റെപ്പുകളുമായി കാണികളുടെ പ്രിയങ്കരനായി മാറിയ ഒരു യഥാർഥ ബോക്സിങ് താരമുണ്ട്, പ്രിൻസ് ഹമീദ് എന്ന നസീം ഹമീദ്. ഒരു പക്ഷേ, ഡാൻസിങ് റോസിനെയും മാൻ കരാത്തെ പീറ്ററെയുമെല്ലാം സ്വാധീനിച്ച യഥാർഥ ഡാൻസിങ് ബോക്സർ.
∙ പ്രിൻസ് നസീം എന്ന മാൻകുട്ടി
ബോക്സിങ്ങിനോടുള്ള കമ്പം മൂത്ത് തന്റെ പതിനെട്ടാം വയസ്സിൽ ഈ പ്രഫഷൻ തിരഞ്ഞെടുത്തപ്പോൾ നസീം ഹമീദ് എന്ന കൗമാരക്കാരന്റെ മനസ്സിൽ ഒറ്റ ലക്ഷ്യം മാത്രം, റിങ്ങിലെ രാജകുമാരനാകണം. അതിന്റെ ഭാഗമായാണ് പ്രിൻസ് നസീം എന്ന് സ്വയം വിശേഷിപ്പിച്ചു തുടങ്ങിയത്. ബ്രിട്ടന്റെ താരമായിരുന്നെങ്കിലും പ്രിൻസ് നസീം എന്ന പേരുകേട്ടപ്പോൾ ഹമീദ് ഏതോ രാജ പരമ്പരയിൽ നിന്നുള്ള ആളാണെന്നു കാണികൾ കരുതി. റിങ്ങിൽ, അക്ഷരാർഥത്തിൽ ഹമീദ് ഒരു മാൻകുട്ടി തന്നെയായിരുന്നു. കുതിച്ചുചാടുന്ന, കുതറി ഓടുന്ന, കാഴ്ചക്കാരെ കയ്യിലെടുക്കുന്ന മാൻകുട്ടി. എതിരാളിയുടെ ഓരോ പഞ്ചും അനായാസം കുതറി മാറി രക്ഷപ്പെടാൻ ഹമീദിന് പ്രത്യേക വൈഭവം ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ ആംഗിളുകളിൽ നിന്ന് ആക്രമിക്കാനും ഹമീദിനുണ്ടായിരുന്ന കരവിരുത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.
∙ ഉദയം
1992ലാണ് ഹമീദ് പ്രഫഷനൽ ബോക്സിങ്ങിൽ അരങ്ങേറ്റം കുറിക്കുന്നത്. 5 അടി നാലര ഇഞ്ച് മാത്രം പൊക്കമുള്ള, കാഴ്ചയിൽ കാര്യമായ വലുപ്പമില്ലാത്ത, ദൃഢമായ പേശികൾ ഇല്ലാത്ത ഒരു ശരാശരി യുവാവിന്റെ രൂപമായിരുന്നു ഹമീദിന്. എന്നാൽ പുലിത്തോലിനു സമാനമായ വസ്ത്രം ധരിച്ചും സമ്മർസോൾട്ട് അടിച്ച് റിങ്ങിലേക്കു കയറിയും ( ചിത്രത്തിൽ ഡാൻസിങ് റോസും സമാനമായ രീതിയിലാണ് റിങ്ങിലേക്ക് കയറുന്നത്) റിങ്ങിൽ ചില രസകരമായ ചേഷ്ടകൾ കാണിച്ച് കാണികളെ കയ്യിലെടുത്തും ഹമീദ് പെട്ടെന്നുതന്നെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ഈ പൊടിക്കൈകൾ മാത്രമല്ല ഹമീദിന്റെ പക്കലുണ്ടായുരുന്നത് . രണ്ടു കൈകൊണ്ടും പഞ്ചു ചെയ്യാനുള്ള കഴിവായിരുന്നു ഹമീദിന്റെ മറ്റൊരു പ്രത്യേകത. അസാമാന്യ വേഗത്തിൽ, ഒട്ടും പ്രതീക്ഷിക്കാത്ത അത്ര ശക്തിയിൽ ജാബ്, ഹുക്ക്, അപ്പർ കട്ട് പഞ്ചുകൾ (ബോക്സിങ്ങിലെ വിവിധ പഞ്ചുകൾ) പായിക്കാൻ ഹമീദിനു സാധിച്ചിരുന്നു.
∙ സ്റ്റാമിന മാൻ
ശാരീരിക ക്ഷമതയായിരുന്നു ഹമീദിന്റെ മറ്റൊരു പ്രത്യേകത. റിങ്ങിൽ മൂന്ന് റൗണ്ട് പിടിച്ചുനിൽക്കാൻ തന്നെ ഭേദപ്പെട്ട സ്റ്റാമിന ആവശ്യമാണ്. അതുകൊണ്ടുതന്നെ സ്റ്റാമിന പാഴാക്കിക്കളയാതിരിക്കാൻ ഓരോ ബോക്സറും പരമാവധി ശ്രദ്ധിക്കും. അനാവശ്യമായി റിങ്ങിൽ നടത്തുന്ന ഓരോ ചലനവും സ്റ്റാമിന നഷ്ടമാക്കുന്നതിനു തുല്യമായാണ് ബോക്സർമാർ കണക്കാക്കുന്നത്. പക്ഷേ, ഹമീദാവട്ടെ, നൃത്തം ചെയ്തും ചാടിയും ഓടിയും ഒരു സർക്കസുകാരന്റെ മൈവഴക്കത്തോടെ റിങ്ങിൽ നിറഞ്ഞു നിൽക്കും. ഇത്രയൊക്കെ കാണിച്ചാലും മൂന്നു റൗണ്ടിലും ഒരേ ഊർജത്തോടെ മത്സരിക്കാനും തന്റെ ഓരോ പഞ്ചിലും പരമാവധി ശക്തി ഉപയോഗിക്കാനും ഹമീദിനു സാധിച്ചിരുന്നു. ഹമീദിന്റെ സ്വാഭാവിക ശാരീരിക ക്ഷമതയായിരുന്നു ഇതിന് അദ്ദേഹത്തെ സഹായിച്ചത്.
∙ അസ്തമയം
റിങ്ങിൽ തുടർച്ചയായ വിജയങ്ങളും (അതിൽ ഭൂരിഭാഗവും നോക്കൗട്ട് ആയിരുന്നു എന്നതും ശ്രദ്ധേയം) റിങ്ങിന് പുറത്ത് ദിനം പ്രതി വർധിച്ചുവരുന്ന ആരാധകരുമായി ബോക്സിങ്ങിലെ അടുത്ത സൂപ്പർ സ്റ്റാർ പട്ടം നോക്കി നീങ്ങിക്കൊണ്ടിരിക്കെ പെട്ടെന്നായിരുന്നു ഹമീദ് ബോക്സിങ്ങിനോട് വിടപറഞ്ഞ്. 2001ൽ മെക്സിക്കൻ താരം മാർക്കോ അന്റോനിയോ ബറീറയോടേറ്റ അപ്രതീക്ഷിത പരാജയമാണ് ഹമീദിന്റെ പെട്ടെന്നുള്ള വിരമിക്കലിനു പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അന്നത്തെ മത്സരശേഷം താൻ നന്നായി മത്സരിച്ചെന്നും നോക്കൗട്ടിലൂടെ തന്നെ തോൽപിക്കാൻ മാർക്കോയ്ക്ക് സാധിച്ചില്ലെന്നും ശക്തമായി തിരിച്ചെത്തുമെന്നുമായിരുന്നു ഹമീദ് പറഞ്ഞത്. തൊട്ടടുത്ത വർഷം നടന്ന മത്സരത്തിൽ ജയിച്ചെങ്കിലും പിന്നീട് റിങ്ങിലിറങ്ങാൻ ഹമീദ് കൂട്ടാക്കിയില്ല. തന്റെ കൈകളിലെ പേശികൾക്ക് അസഹ്യമായ വേദയുണ്ടെന്നും അതിനാൽ ഇനി തിരിച്ച് റിങ്ങിലേക്ക് ഇല്ലെന്നുമായിരുന്നു ഹമീദിന്റെ വിശദീകരണം. എന്നാൽ അതല്ല, ഹമീദിന്റെ ഡാൻസിങ് ബോക്സിങ് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണെന്നും ഈ ടെക്നിക്കുമായി ഇനി റിങ്ങിൽ വിജയം കൊയ്യാൻ സാധിക്കാത്തതിനാലാണ് ഹമീദ് വിരമിച്ചതെന്നും വിമർശങ്ങളുണ്ടായി.
∙ ജയിൽവാസം
2006 മദ്യപിച്ച് വാഹനം ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്തതിന്റെ പേരിൽ ഹമീദ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ നിരവധി തവണ ഹമീദിന് പൊലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നു. അമിത മദ്യപാനം ഹമീദിനെ ശാരീരികമായി തളർത്തി. ഒരു തിരിച്ചുവരവിനുള്ള വിദൂര സാധ്യതപോലും ഇല്ലാതാക്കി. അങ്ങനെ കരിയറിൽ പങ്കെടുത്ത 37 ബൗട്ടുകളിൽ (ബോക്സിങ് മത്സരങ്ങളിൽ) 36 ഉം ജയിച്ച ഇതിഹാസ താരം ദുരന്ത നായക പരിവേഷത്തോടെ കരിയർ അവസാനിപ്പിക്കേണ്ട സ്ഥിതിയായി. മകൻ സാമി നസീം സലിം ഹമീദ് അമച്വർ ബോക്സിങ് താരമാണ്.
∙ വരുമോ ഡാൻസിങ് റോസ്
ഡാൻസിങ് റോസ് എന്ന കഥാപാത്രത്തിനു ലഭിച്ച അമ്പരപ്പിക്കുന്ന സ്വീകാര്യത സിനിമയുടെ അണിയറ പ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഡാൻസിങ് റോസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു മുഴുനീള ചിത്രം എടുക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ ക്യാംപെയ്നുകൾ വരെ നടക്കുന്നു. സമാനമായ ആവശ്യവുമായി നിരവധി പേർ സംവിധായകൻ പാ രഞ്ജിത്തിനെയും സമീപിച്ചിട്ടുണ്ട്. എന്നാൽ ഡാൻസിങ് റോസ് വീണ്ടും വരുമോ എന്ന കാര്യത്തിൽ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു വില്ലൻ കഥാപാത്രത്തിനു വേണ്ടി ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിക്കാൻ അണിയറപ്രവർത്തകർ തയാറായാൽ തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ അതൊരു അപൂർവ സംഭവമായിരിക്കും.