മെട്രിക്സ്; അവസാനയുദ്ധത്തിൽ ജയിക്കുക യന്ത്രങ്ങളോ മനുഷ്യരോ?
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദ് മെട്രിക്സ് റെസറക്‌ഷൻസ്’. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സയൻസ്ഫിക്‌ഷൻ ചിത്രങ്ങളിലൊന്നാണ് കിയാനു റീവ്സ്, കാരി ആൻ മോസ്, ലോറൻസ് ഫിഷ്‌ബേൺ, ഹ്യൂഗോ വീവിംഗ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മെട്രിക്സ്. മെട്രിക്സ് പരമ്പരയിലെ നാലാം
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദ് മെട്രിക്സ് റെസറക്‌ഷൻസ്’. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സയൻസ്ഫിക്‌ഷൻ ചിത്രങ്ങളിലൊന്നാണ് കിയാനു റീവ്സ്, കാരി ആൻ മോസ്, ലോറൻസ് ഫിഷ്‌ബേൺ, ഹ്യൂഗോ വീവിംഗ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മെട്രിക്സ്. മെട്രിക്സ് പരമ്പരയിലെ നാലാം
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദ് മെട്രിക്സ് റെസറക്‌ഷൻസ്’. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സയൻസ്ഫിക്‌ഷൻ ചിത്രങ്ങളിലൊന്നാണ് കിയാനു റീവ്സ്, കാരി ആൻ മോസ്, ലോറൻസ് ഫിഷ്‌ബേൺ, ഹ്യൂഗോ വീവിംഗ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മെട്രിക്സ്. മെട്രിക്സ് പരമ്പരയിലെ നാലാം
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദ് മെട്രിക്സ് റെസറക്‌ഷൻസ്’. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സയൻസ്ഫിക്‌ഷൻ ചിത്രങ്ങളിലൊന്നാണ് കിയാനു റീവ്സ്, കാരി ആൻ മോസ്, ലോറൻസ് ഫിഷ്‌ബേൺ, ഹ്യൂഗോ വീവിംഗ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മെട്രിക്സ്. മെട്രിക്സ് പരമ്പരയിലെ നാലാം ഭാഗമായ മെട്രിക്സ് റെസറക്‌ഷൻസ് പുറത്തിറങ്ങി. മൂന്നാം ഭാഗം ഇറങ്ങി നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാലാം ഭാഗം പുറത്തിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ആദ്യ മൂന്നു ഭാഗങ്ങൾ എഴുതി സംവിധാനം ചെയ്ത വചൗസ്കി സഹോദരങ്ങളിൽ ഒരാൾ മാത്രമാണ് പുതിയ ഭാഗത്തിൽ ചിത്രത്തിനൊപ്പമുള്ളത്. മൂന്നാം ഭാഗത്തിൽ മരണപ്പെട്ടു എന്നു കരുതിയ ചില കഥാപാത്രങ്ങൾ വീണ്ടും അവരായിത്തന്നെ പ്രത്യക്ഷപ്പെടുന്നതെങ്ങനെ എന്ന ആശ്ചര്യം എല്ലാ സിനിമാപ്രേമികൾക്കും ഉണ്ട്. അതിന്റെ സാധ്യതകളിലേക്ക് കടക്കും മുൻപു നമുക്ക് ഈ ചലച്ചിത്രങ്ങളെക്കുറിച്ച് ഒന്നു പരിശോധിക്കാം.
∙തോമസ് ആൻഡേഴ്സൺ
തോമസ് ആൻഡേഴ്സൺ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറാണു ചിത്രത്തിലെ പ്രധാന കഥാപാത്രം. കിയാനു റീവ്സ് ആണ് തോമസ് ആൻഡേർസൺ ആയി പ്രത്യക്ഷപ്പെടുന്നത്. നിയോ എന്ന പേരിൽ ഹാക്കർ ആയി ഒരു രഹസ്യജീവിതം കൂടി അയാൾക്കുണ്ട്. യന്ത്രങ്ങൾ ഭൂമിയുടെ അധീശത്വം കയ്യടക്കുന്ന ഒരു വിദൂരഭാവിയാണ് ചിത്രത്തിൽ പ്രതിപാദിക്കപ്പെടുന്നത്. പ്രത്യക്ഷത്തിൽ വളരെ സ്വാഭാവികമായ ഒരു ജീവിതം നയിച്ചുവന്ന തോമസിന്റെ ജീവിതം മാറിമറിയുന്നത് മോർഫ്യൂസ് എന്ന വ്യക്തിയെ കാണുമ്പോഴാണ്.
മോർഫ്യൂസിലേക്ക് അയാളെ നയികുന്നത് ട്രിനിറ്റിയും. യഥാക്രമം ലോറൻസ് ഫിഷ്‌ബേൺ, കാരി ആൻ മോസ് എന്നിവരാണ് ആ വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്. മോർഫ്യൂസിനെ വലയിലാക്കാൻ ഒരു വലിയ പോലീസ് സന്നാഹം തന്നെ തയാറായുണ്ട്. ആരാണ് മോർഫ്യൂസ്? എന്താണ് അയാൾക്ക് തോമസിനോട് പറയാനുള്ളത്? ട്രിനിറ്റിയുടെ ലക്ഷ്യമെന്താണ്? സിനിമ പുരോഗമിക്കുംതോറും വളരെയധികം മാനങ്ങളുള്ളൊരു ചിന്താധാരയിലേക്ക് കാഴ്ചക്കാർ സ്വാഭാവികമായും പ്രവേശിക്കുകയാണ്.
∙കൃത്രിമലോകം
തന്നെ കാണാനെത്തുന്ന നിയോയ്ക്ക് മോർഫ്യൂസ് ഒരു ചോയ്സ് ആണ് നൽകുന്നത്. നീല നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള രണ്ട് ഗുളികകൾ. നീല നിറത്തിലുള്ള ഗുളിക തിരഞ്ഞെടുത്താൽ അയാൾക്ക് അതുവരെ ജീവിച്ചുവന്ന സുഖജീവിതം തടസങ്ങളില്ലാതെ തുടരാം. അതല്ല എല്ലാത്തിൻറെയും സത്യമാണ് ആവശ്യമെങ്കിൽ ചുവപ്പ് ഗുളിക തിരഞ്ഞെടുക്കാം. ഏത് തിരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ച് അയാളുടെ മുന്നോട്ടുള്ള ജീവിതം മാറും. യന്ത്രങ്ങളുടെ കീഴിൽ ഊർജ്ജോൽപ്പാദനസെല്ലുകളായി അസംഖ്യം മനുഷ്യർ നിരന്നുകിടക്കുന്ന കാഴ്ചയാണ് നിയോ കണ്ടത്. താൻ അത് വരെ അനുഭവിച്ചുവന്ന ജീവിതം യന്ത്രങ്ങൾ കൃത്രിമമായി സൃഷ്ടിച്ചുനൽകിയതായിരുന്നു എന്ന അറിവ് അയാളുടെ ഗതി മാറ്റുന്നു.
അയാളതിന്റെ സത്യം തേടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യന്ത്രങ്ങളും മനുഷ്യരും തമ്മിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. യുദ്ധത്തിൽ ജയിച്ച യന്ത്രങ്ങൾ മനുഷ്യരെ ഊർജ്ജോത്പാദനത്തിനുള്ള ബയോഇലക്ട്രിക്കൽ സെല്ലുകളായി ഉപയോഗപ്പെടുത്തി വരികയായിരുന്നു. ആ സത്യം തിരിച്ചറിയപ്പെടാതിരിക്കാൻ അവർ ഒരു കൃത്രിമയാഥാർഥ്യം സൃഷ്ടിക്കുന്നു. ഊർജസെല്ലുകളായി കിടക്കുന്ന മനുഷ്യർ മെട്രിക്സ് എന്ന ഈ കൃത്രിമ യാഥാർഥ്യത്തിലാണ്. ഈ വ്യവസ്ഥയ്ക്ക് സംരക്ഷണം നൽകാനായി രൂപപ്പെടുത്തിയ പ്രോഗ്രാമുകളാണ് എജന്റുമാർ. ഇവരിൽ പ്രധാനിയായ എജന്റ് സ്മിത്ത് ചിത്രങ്ങളുടെ അഭിവാജ്യഘടകമാണ്.
∙പ്രവചനം
കൃതിമ യന്ത്രങ്ങളുടെ പിടിയിൽ നിന്നു രക്ഷപെട്ട ചുരുക്കം മനുഷ്യർ സയോൺ എന്ന നഗരത്തിൽ അഭയം തേടുന്നു. യന്ത്രങ്ങളുടെ പിടിയിൽ നിന്ന് ആളുകളെ മോചിപ്പിച്ച് യന്ത്രങ്ങൾക്കെതിരെ യുദ്ധം നയിക്കാൻ പരിശീലിപ്പിക്കുന്നയാളാണ് മോർഫ്യൂസ്. യന്ത്രങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ മനുഷ്യർക്ക് വിജയം നൽകാൻ ഒരു രക്ഷകൻ വരും എന്ന പ്രവചനം നിലവിലുണ്ട്. ആ പ്രവചനം നിയോയെക്കുറിച്ചാണെന്ന് മോർഫ്യൂസ് കരുതുന്നു. അപ്പോഴും നിയോക്ക് അതിൽ സംശയങ്ങളുണ്ട്. സംശയങ്ങൾക്കറുതി വരുത്താനായി നിയോ പ്രവചനം നടത്തിയ ആളെ നേരിൽ കാണുന്നു. ഒറാക്കിൾ എന്നു പേരായ ആ സ്ത്രീ നിയോ ഒരുപക്ഷേ, രക്ഷകൻ ആയിരിക്കില്ല എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്. നമ്മുടെ തീരുമാനങ്ങളാണ് നമ്മിലെ നല്ലതും ചീത്തയും നിർണ്ണയിക്കുന്നത് എന്നു പറയാതെ പറയുകയായിരുന്നു അവർ. തന്റെ ജീവൻ തൃണവൽക്കരിച്ച് മോർഫ്യൂസിനെ ഏജന്റ് സ്മിത്തിൽ നിന്നു രക്ഷപെടുത്തുന്ന നിമിഷം സയോൺ കാത്തിരിക്കുന്ന രക്ഷകൻ താൻ തന്നെയെന്നു നിയോ തിരിച്ചറിയുന്നു. എജന്റുകളെ നിഷ്പ്രയാസം പരാജയപ്പെടുത്തി നിങ്ങളുടെ മായാലോകത്തു നിന്നു മനുഷ്യരെ ഞാൻ മോചിപ്പിക്കും എന്നു പ്രഖ്യാപിക്കുന്ന നിയോയിലാണ് ആദ്യഭാഗം അവസാനിക്കുന്നത്.
∙മെട്രിക്സ്
രണ്ടാം ഭാഗത്തിൽ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാകുന്നു. സയോൺ നശിപ്പിക്കാനായി ഒരു കൂട്ടം യന്ത്രങ്ങൾ വരുന്നു, അതിനാൽ എല്ലാസംഘങ്ങളും ഉടനെ സയോണിലെ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് മോർഫ്യൂസിന് അറിയിപ്പ് ലഭിക്കുന്നു. 72 മണിക്കൂറാണ് ആകെ ബാക്കിയുള്ള സമയം. അതിന് മുൻപ് എല്ലാ വാഹനങ്ങളും സയോണിൽ എത്തണം എന്നു കമാൻഡർ ലോക്ക് അന്ത്യശാസനം നൽകുന്നു. എന്നാൽ ഒറാക്കിളുമായി സംസാരിക്കാനായി ഒരു വാഹനം മോർഫ്യൂസ് വിട്ടുനൽകുന്നു. എന്നാൽ അവരെ കാണാൻ എത്തുന്ന നിയോ ഒറാക്കിൾ മെട്രിക്സിന്റെ തന്നെ ഭാഗമായ ഒരു പ്രോഗ്രാമാണെന്ന കാര്യം മനസിലാക്കുന്നു. നിങ്ങളുടെ പ്രവചനത്തെ എങ്ങനെ വിശ്വസിക്കാൻ കഴിയുമെന്ന നിയോയുടെ ചോദ്യത്തിന് വീണ്ടും നിങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കൂ എന്നതാണ് ഒറാക്കിളിന്റെ ഉത്തരം.
കീമേക്കറുടെ (ഏത് വാതിലും തുറക്കാനുള്ള താക്കോലുകൾ നിർമിക്കുന്ന കഥാപാത്രം) സഹായത്തോടെ മെട്രിക്സിന്റെ ഉത്ഭവസ്ഥാനത്തേക്ക് പോയി ആർക്കിടെക്ടിനെ (മെട്രിക്സ് ഡിസൈൻ ചെയ്തയാൾ) നേരിൽ കാണുക എന്നതാണ് ഒറാക്കിൾ നിർദ്ദേശിക്കുന്ന പരിഹാരം. അതിനായി യാത്ര തുടങ്ങുന്ന നിയോയ്ക്ക് അപ്രതീക്ഷിതമായ് ഒരു എതിരാളിയെ നേരിടേണ്ടിവരുന്നു. സ്മിത്ത്. ആദ്യഭാഗത്തിൽ നിയോയുടെ കൈ കൊണ്ട് മരണപ്പെട്ട സ്മിത്ത് മെട്രിക്സ് വിട്ട് പുറത്തെത്തിക്കഴിഞ്ഞിരുന്നു.
സ്വയംനിർണ്ണയവകാശമുള്ള ഒരു പ്രോഗ്രാമാണ് ഇപ്പോൾ സ്മിത്ത്. ഓരോ തുള്ളി ചോരയിൽ നിന്നും ആയിരക്കണക്കിന് പകർപ്പുകൾ സൃഷിക്കാൻ കഴിയുന്ന രക്തബീജനെന്ന അസുരന്റെ കഥ പുരാണങ്ങളിൽ കണ്ടിരിക്കുമല്ലോ. അതുപോലെയാണ് ഇപ്പോൾ സ്മിത്തും. ആരെയും തന്റെ പകർപ്പാക്കിമാറ്റാൻ അയാൾക്കിപ്പോൾ സാധിക്കും. ശത്രുക്കളെപ്പോലും തൻറെ സാദൃശ്യത്തിലേക്ക് മാറ്റിപ്പണിയാൻ അയാൾക്ക് നിമിഷങ്ങൾ മതി. നിയോയുമായി സംഘട്ടനത്തിൽ ഏർപ്പെടുന്ന സ്മിത്ത് ജയത്തോടടുക്കുന്നു എന്നു തോന്നുന്ന ഒരു നിമിഷം നിയോ പിൻവാങ്ങുന്നു.
∙ആർക്കിടെക്ട്
ഒറാക്കിൾ പറഞ്ഞത് പ്രകാരം ആർക്കിടെക്ടിനെ കാണാൻ നിയോ തീരുമാനിക്കണം. അവിടേക്ക് നിയോയെ നയിക്കേണ്ടത് കീമേക്കറാണ്. അയാളാകട്ടെ മെറോവിഞ്ചിയൻ എന്നൊരു റോഗ് പ്രോഗ്രാമിന്റെ തടവിലും. അയാളെ രക്ഷപെടുത്താനായി നിയോ, ട്രിനിറ്റി, മോർഫ്യൂസ് എന്നിവരടങ്ങുന്ന മൂന്നംഗസംഘം മെറോവിഞ്ചിയന്റെ അടുത്തെത്തുന്നു. ആവേശകരമായ നിമിഷങ്ങൾക്കൊടുവിൽ അവരതിൽ വിജയിക്കുന്നു. ഇതിന് സമാന്തരമായി ആസന്നമായ യുദ്ധത്തിനായി സയോൺ തയാറെടുക്കുന്നുണ്ട്. ഒറാക്കിളിനെ കാണാനായി ഒരു വാഹനം വിട്ടുനൽകിയതിൽ പ്രതിഷേധിക്കുന്ന കമാൻഡറെ അതിശയിപ്പിച്ചുകൊണ്ട് സയോണിന്റെ നേതാക്കൾ രണ്ട് വാഹനങ്ങൾ കൂടി നിയോയെ സഹായിക്കാൻ അയക്കുന്നുമുണ്ട്. നിയോ ആർക്കിടെക്റ്റിനെ കാണുന്ന നിമിഷം കഥയുടെ ഗതി തന്നെ മാറുന്ന ഒന്നാണ്.
മെട്രിക്സ് കൃത്യമായി നിലനിൽക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ഇന്റേണൽ പ്രോഗ്രാം മാത്രമാണ് നിയോ എന്ന് ആർക്കിടെക്ട് അറിയിക്കുന്നു. ഒരു ഘട്ടമെത്തുമ്പോൾ മനുഷ്യരുടെ തീരുമാനങ്ങൾ കൊണ്ടുതന്നെ മെട്രിക്സ് അസ്ഥിരമാവാൻ തുടങ്ങും. അപ്പോൾ മെട്രിക്സിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുപകരിക്കുക എന്നതാണ് നിയോയുടെ ധർമമെന്നും ഇതിനോടകം അഞ്ച് തവണ ഈ സൈക്കിൾ ആവർത്തിച്ചിരിക്കുന്നു എന്നും ആർക്കിടെക്ട് വെളിപ്പെടുത്തുന്നു. നിയോക്ക് മുന്നിൽ രണ്ട് ചോയ്സാണ് ഉള്ളത്. ഒന്നുകിൽ മെട്രിക്സ് റീബൂട്ട് ചെയ്ത് അവശേഷിക്കുന്ന മനുഷ്യരുമായി പുതിയൊരു സയോൺ സൃഷ്ടിക്കാം.
അല്ലെങ്കിൽ മെട്രിക്സ് തകരാൻ അനുവദിക്കാം, പക്ഷേ, മനുഷ്യരെല്ലാം ഒരാൾ പോലും ബാക്കിയില്ലാതെ മരിച്ചുവീഴും. ഇതു രണ്ടും തിരഞ്ഞെടുക്കാതെ നിയോ പൊടുന്നനെ പിൻവാങ്ങുന്നു, ട്രിനിറ്റിയുടെ ജീവൻ രക്ഷിക്കാൻ. ട്രിനിറ്റിയെ രക്ഷിച്ച ശേഷം യഥാർത്ഥലോകത്തിലെത്തുന്ന നിയോയെ പിന്തുടർന്ന് യന്ത്രങ്ങളും യഥാർത്ഥലോകത്തിൽ പ്രവേശിക്കുന്നു. അത്ഭുതകരമായ രീതിയിൽ തന്റെ ചിന്തകൾ ഉപയോഗിച്ചുമാത്രം നിയോ യന്ത്രങ്ങളെ നശിപ്പിക്കുന്നു. മെട്രിക്സിനുള്ളിൽ മാത്രം കൈവരിക്കാവുന്ന ആ സിദ്ധി യഥാർത്ഥലോകത്ത് ഉപയോഗപ്പെടുത്തിയതിന്റെ അനന്തരഫലമായി നിയോ ഒരു കോമയിലേക്ക് വീഴുന്നു. തത്സമയം സയോണിലെ ഒര പോരാളിയുടെ വേഷത്തിൽ എജന്റ് സ്മിത്തും നിയോക്കരികിലെത്തുന്നു. എന്താവും അയാളുടെ അടുത്ത നീക്കമെന്ന ആകാംക്ഷ നിലനിർത്തി രണ്ടാം ഭാഗം അവസാനിക്കുന്നു.
∙ഏജന്റ് സ്മിത്ത്
മൂന്നാം ഭാഗം ഒരുതരത്തിൽ പറഞ്ഞാൽ ഇതുവരെ നമ്മുടെ മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്ക് ഉത്തരമാവേണ്ടതാണ്. എന്നാൽ ഒരേസമയം വളരെ സങ്കീർണ്ണമായ ആശയങ്ങൾ കൈകാര്യം ചെയ്യുകയും അതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ദ്വന്ദത്തിൽപെട്ട് ചിലപ്പോഴെങ്കിലും ചിത്രത്തിന്റെ മുറുക്കം നഷ്ടപ്പെടുന്നുണ്ട്. യാഥാർത്ഥലോകത്തിൽ കോമയിലായ നിയോ ഇപ്പോൾ മെട്രിക്സിനും യന്ത്രലോകത്തിനും ഇടയിലെ സഞ്ചാരപാതയായ മൊബൈൽ അവെ എന്നൊരു സബ്‌വേയിൽ കുടുങ്ങിക്കിടക്കുകയാണ്. അവിടെ നിന്നു പുറത്തുകടക്കാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും അത് എളുപ്പമല്ല. അവിടെ വച്ചാണ് അയാൾ സതി എന്നൊരു പെൺകുട്ടിയെയും കുടുംബത്തെയും കാണുന്നുണ്ട്.
മെറോവിഞ്ചിയന് വേണ്ടി പ്രവർത്തിക്കുന്ന ട്രെയിന്മാൻ എന്ന പ്രോഗ്രാമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് സതിയുടെ അച്ഛൻ പറയുന്നു. ട്രെയിൻമാനെ തോൽപ്പിക്കാൻ നിയോ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. ഒറാക്കിളിന്റെ നിർദ്ദേശപ്രകാരം ട്രിനിറ്റി, മോർഫ്യൂസ്, സെറാഫ് എന്നിവർ ചേർന്നു മെറോവിഞ്ചിയനെക്കൊണ്ട് നിയോയെ സബ്‌വേയിൽ നിന്നു പുറത്തെത്തിക്കുന്നു. പുറത്തെത്തുന്ന നിയോ ഒറാക്കിളിനെ കാണാനെത്തുന്നു. എജന്റ് സ്മിത്ത് യന്ത്രലോകവും മെട്രിക്സും എല്ലാം നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഒറാക്കിൾ നിയോയോട് പറയുന്നു.
അധികം വൈകാതെ എജന്റ് സ്മിത്ത് ഒറാക്കിളിനെയും തന്റെ സാദൃശ്യത്തിലേക്ക് പുതുക്കിയെടുക്കുന്നു. സ്മിത്തിന്റെ നീക്കങ്ങളെക്കുറിച്ച് സംസാരിക്കാനും ഒരു യുദ്ധം ഒഴിവാക്കാനുമായി നിയോ ട്രിനിറ്റിയുമൊത്ത് യന്ത്രനഗരത്തിലേക്ക് പുറപ്പെടുന്നു. വാഹനത്തിൽ പക്ഷേ, മറ്റൊരു പോരാളിയുടെ രൂപത്തിൽ ഒളിഞ്ഞിരുന്ന സ്മിത്ത് നിയോയുമായി സംഘട്ടനത്തിൽ ഏർപ്പെടുന്നു. നിയോക്ക് തന്റെ കണ്ണുകൾ നഷ്ടമാവുന്നെങ്കിലും ബെയ്ൻ എന്ന ആ പോരാളിയെ അയാൾ വധിക്കുന്നു. നിയോ യന്ത്രനഗരത്തിലേക്കുള്ള യാത്ര തുടരുന്നു.
∙മഹായന്ത്രം
അതേസമയം സയോണിൽ യന്ത്രങ്ങളുമായുള്ള യുദ്ധത്തിന് തുടക്കമാവുകയാണ്. എത്ര ശ്രമിച്ചിട്ടും യന്ത്രങ്ങളുടെ സേനയെ തോൽപ്പിക്കാൻ കഴിയാതെ സയോണിന്റെ പോരാളികൾ ഒന്നൊന്നായി മരിച്ചുവീഴുകയാണ്. ഒരു ദുരന്തമാണ് തങ്ങളെ കാത്തിരിക്കുന്നതെന്നും അതിൽ നിന്നു തങ്ങളെ രക്ഷിക്കാൻ നിയോക്ക് പോലും കഴിഞ്ഞേക്കില്ല എന്നും അവർ തിരിച്ചറിയുകയാണ്. ആ നിമിഷം യന്ത്രനഗരത്തിന് പുറത്ത് നിയോയുടെ വാഹനത്തിനു നേരെയും ആക്രമണമുണ്ടാകുന്നു. ട്രിനിറ്റി കൊല്ലപ്പെടുന്നു. അവസാനശ്രമമെന്ന നിലയിൽ നിയോ മഹായന്ത്രത്തോട് സംസാരിക്കാൻ അവസരം തേടുന്നു. സ്മിത്ത് മെട്രിക്സ് മുഴുവനും വ്യാപിച്ചിരിക്കുന്നുവെന്നും ആ പ്രോഗ്രാം യന്ത്രലോകത്തിനും മനുഷ്യലോകത്തിനും ഒരുപോലെ ഭീഷണിയാണെന്നും അയാൾ യന്ത്രത്തെ ധരിപ്പിക്കുന്നു.
സയോണിൽ നിന്നു യന്ത്രങ്ങളെ പിൻവലിച്ചാൽ സ്മിത്തിനെ താൻ തടുക്കാമെന്ന നിയോയുടെ നിർദ്ദേശം യന്ത്രങ്ങൾ അംഗീകരിക്കുന്നു. സ്മിത്തും നിയോയും തമ്മിലുള്ള അവസാനപോരാട്ടം തുടങ്ങുകയാണ്. മെട്രിക്സ് മുഴുവനും സ്മിത്തിൻറെ പകർപ്പുകളാൽ നിറഞ്ഞു കഴിഞ്ഞിരുന്നു. പോരാട്ടത്തിൽ നിയോയും സ്മിത്തും കൊല്ലപ്പെടുന്നു. യന്ത്രങ്ങൾ സയോണിൽ നിന്നു പിൻവാങ്ങുന്നു. സയോണിലെ ജനങ്ങൾ അവർ കാത്തിരുന്ന രക്ഷകൻ നിയോ തന്നെ എന്ന് ഉറപ്പിക്കുന്നു. മെട്രിക്സ് റീബൂട്ട് ചെയ്യപ്പെടുകയും യന്ത്രങ്ങളും മനുഷ്യരും തമ്മിൽ സമാധാനം പുലരുകയും ചെയ്യുന്നു.
ആർക്കിടെക്ടും ഒറാക്കിളും തമ്മിലുള്ള സംഭാഷണത്തിലാണ് ചിത്രം അവസാനിക്കുന്നത്. മെട്രിക്സിൽ നിന്നു പുറത്ത് കടക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് അതിനുള്ള അവസരം നൽകുമെന്ന് ആർക്കിടെക്ട് ഒറാക്കിളിന് ഉറപ്പ് നൽകുന്നു. നിയോയെ നമ്മളിനി കാണുമോ എന്ന സതിയുടെ ചോദ്യത്തിന് കാണുമെന്നാണ് ഒറാക്കിളിന്റെ ഉത്തരം.
∙18 വർഷം
2003ൽ പുറത്തിറക്കിയ മൂന്നാം ഭാഗത്തിന് ശേഷം ഒട്ടനവധി മാറ്റങ്ങൾ മെട്രിക്സുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തിൽ സംഭവിച്ചു. അതിൽ പ്രധാനമായത് ലാറി വചൗസ്കി ആൻഡി വചൗസ്കി എന്നീ സഹോദരന്മാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ലാന വചൗസ്കി, ലില്ലി വചൗസ്കി എന്ന സഹോദരിമാരായി എന്നതാണ്. ചിത്രത്തിൽ കാണിക്കുന്ന ചുവന്ന ഗുളിക ലിംഗമാറ്റത്തിന്റെ ഭാഗമായ ഹോർമോൺ തെറപ്പിയെ സൂചിപ്പിക്കുന്നുവെന്ന് പിന്നീട് സംവിധായിക തന്നെ സമ്മതിച്ചിരുന്നു. അക്കാലത്ത് ഹോർമോൺ തെറപ്പിയിൽ ഉപയോഗിച്ചിരുന്ന ഈസ്ട്രജൻ ഗുളിക ചുവപ്പ് നിറത്തിലായിരുന്നത്രേ. ചിത്രത്തിൽ സ്വിച്ച് എന്ന കഥാപാത്രം യഥാർത്ഥത്തിൽ അവരുടെ ട്രാൻസ് സത്വത്തെ സാധൂകരിക്കാൻ വേണ്ടി ആയിരുന്നു എന്നാണ് ലില്ലി പറഞ്ഞത്. യഥാർത്ഥലോകത്ത് പുരുഷ രൂപത്തിലും മെട്രിക്സിനകത്ത് സ്ത്രീ രൂപത്തിലുമാണ് അവർ ആ കഥാപാത്രത്തെ വിഭാവനം ചെയ്തത്. എന്നാൽ നിർമാതാക്കളുടെ എതിർപ്പിനെത്തുടർന്നു കഥാപാത്രം യഥാർത്ഥ ലോകത്തിലും മെട്രിക്സിലും സ്ത്രീരൂപത്തിലാവുകയായിരുന്നു.
∙നാലാം ഭാഗം
നാലാം ഭാഗത്തിലേക്ക് വരുമ്പോൾ ലാന വചൗസ്കി മാത്രമാണ് ചിത്രത്തിലുള്ളത്. അവർക്കൊപ്പം തിരക്കഥ എഴുതുന്നത് പ്രശസ്ത നോവലിസ്റ്റ് ഡേവിഡ് മിച്ചലാണ്. ഡേവിഡിന്റെ ക്ലൗഡ് അറ്റ്‌ലസ് എന്ന നോവൽ ചലച്ചിത്രമാക്കിയത് വചൗസ്കി സഹോദരങ്ങളായിരുന്നു. മൂന്നാം ഭാഗത്തിൽ മരണപ്പെട്ട നിയോയും ട്രിനിറ്റിയും നാലാം ഭാഗത്തിൽ അതേവേഷങ്ങളിൽ തന്നെ പ്രത്യക്ഷപ്പെടുമെന്നത് ട്രെയിലറിൽ കണ്ടത് മുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമുണ്ട്. മോർഫ്യൂസിന് എന്തു സംഭവിച്ചു. ആദ്യ ചിത്രങ്ങളിൽ ലോറൻസ് ഫിഷ്‌ബേൺ അവതരിപ്പിക്കുന്ന മോർഫ്യൂസ് മരിക്കുന്നില്ല. എന്നാൽ നാലാം ഭാഗത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യാഹ്യാ അബ്ദുൽമാറ്റെൻ ആണ്. അതെങ്ങനെ സാധ്യമാവുന്നു എന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്.
ജോൺ വിക്കിന്റെ അപ്രതീക്ഷിത വിജയത്തിന് ശേഷം കിയാനു റീവ്സ് നായകനായ പഴയ ചിത്രങ്ങളുടെ തുടർച്ച ഉണ്ടാകുന്നത് സാധാരണയായിട്ടുണ്ട്. നീണ്ട 29 വർഷങ്ങൾക്ക് ശേഷം ബിൽ ആൻഡ് ടെഡിന് ഒരു മൂന്നാം ഭാഗം ഉണ്ടായി. മെട്രിക്സ് നാലാം ഭാഗം ഇറങ്ങുന്നു. ജോൺ വിക്ക് നാലാംഭാഗം ഷൂട്ടിങ് നടക്കുന്നു. അഞ്ചാം ഭാഗം വരുമെന്നും കേൾക്കുന്നു. 47 റൊണിൻ എന്ന പരാജയചിത്രത്തിന് പോലും ഒരു രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു തിരിച്ചുവരവാണ് കിയാനുവിന് തൻറെ കരിയറിൽ ഉണ്ടായിട്ടുള്ളത്. മെട്രിക്സ് റെസറക്‌ഷനിലൂടെ തൻറെ കരിയർ വീണ്ടും തിളക്കമുള്ളതാക്കാൻ അയാൾക്ക് കഴിയുമോ? കാത്തിരുന്നുകാണാം.