എനിക്ക് നിന്റെ അമ്മയായി അഭിനയിച്ചു മതിയായില്ല: അവസാനം കണ്ടപ്പോൾ ലളിത മോഹൻലാലിനോട് പറഞ്ഞത്
വേണുച്ചേട്ടൻ പോയതിന്റെ വേദന മാറിയിട്ടില്ല. അപ്പോഴേക്കും ലളിതച്ചേച്ചിയും പോയി. ഇതൊന്നും പറഞ്ഞാൽ തീരാവുന്ന വേദനകളല്ല. ചേച്ചിയുടെ കൂടെ അഭിനയിച്ചതിലും എത്രയോ വലിയ അടുപ്പം ചേച്ചി വച്ചുവിളമ്പിയ ഭക്ഷണത്തിലൂടെ എനിക്കുണ്ടായിട്ടുണ്ട്. ഭരതേട്ടന്റെ ചെന്നൈയിലെ വീട് എന്റെ വീടു പോലെ തന്നെയായിരുന്നു. ഏതു സമയത്തും

വേണുച്ചേട്ടൻ പോയതിന്റെ വേദന മാറിയിട്ടില്ല. അപ്പോഴേക്കും ലളിതച്ചേച്ചിയും പോയി. ഇതൊന്നും പറഞ്ഞാൽ തീരാവുന്ന വേദനകളല്ല. ചേച്ചിയുടെ കൂടെ അഭിനയിച്ചതിലും എത്രയോ വലിയ അടുപ്പം ചേച്ചി വച്ചുവിളമ്പിയ ഭക്ഷണത്തിലൂടെ എനിക്കുണ്ടായിട്ടുണ്ട്. ഭരതേട്ടന്റെ ചെന്നൈയിലെ വീട് എന്റെ വീടു പോലെ തന്നെയായിരുന്നു. ഏതു സമയത്തും കയറിച്ചെല്ലാവുന്ന എന്തും ചോദിക്കാവുന്ന ഒരു വീട്. രാവും പകലും നീണ്ട സൗഹൃദങ്ങൾക്കിടയിൽ ചേച്ചി, എനിക്ക് ഒരുപാട് ഭക്ഷണം വിളമ്പിതന്നു. എന്റെ സ്വാദു വരെ ചേച്ചിക്ക് അറിയാമായിരുന്നു.
ഞാനും ചേച്ചിയും കൂടുതൽ സിനിമകളിലൊന്നും അമ്മയും മകനുമായി അഭിനയിച്ചിട്ടില്ല. ‘സ്ഫടികം, മാടമ്പി, ഇട്ടിമാണി അങ്ങനെയുള്ള ചിലതു മാത്രം. കുറച്ചു കാലം മുൻപു കണ്ടപ്പോൾ എന്നെ ചേർത്തു നിർത്തി പറഞ്ഞത് എനിക്ക് നിന്റെ അമ്മയായി അഭിനയിച്ചു മതിയായില്ല, എന്നാണ്. സത്യത്തിൽ എനിക്കും അതു തോന്നിയിട്ടുണ്ട്. പലപ്പോഴും ചേച്ചി അമ്മ തന്നെയായിരുന്നു.
ലളിതച്ചേച്ചി അഭിനയത്തിന്റെ ഒരു കളങ്കവും ഇല്ലാത്ത പവിത്രമായ രൂപമായിരുന്നു. അഭിനയിക്കാനെത്തുമ്പോൾ ചേച്ചി നടി മാത്രമായിരുന്നു. എങ്ങനെയാണ് ഇത്രയും സ്വാഭാവികമായി പെരുമാറാനാകുന്നതെന്ന് അമ്പരന്നുപോയിട്ടുണ്ട്. കെപിഎസി എന്ന നാടകസംഘത്തിന്റെ തലയെടുപ്പു മുഴുവൻ ചേച്ചി സ്വന്തം പേരിനൊപ്പം കൊണ്ടുനടന്നു. കെപിഎസിക്കു പോലും ലളിതയുടെ പേരിൽ അഭിമാനിക്കാവുന്ന നിമിഷങ്ങളുണ്ടായി. ലളിതച്ചേച്ചിയുമായി സഹകരിച്ച എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സംവിധായകരുടെയും പേരുകൾ കാണുമ്പോൾ നാം അന്തംവിട്ടു പോകും. കറകളഞ്ഞ ഈ പാരമ്പര്യവുമായി തലയുയർത്തി നിന്ന ഏറെപ്പേർ നമുക്കില്ല.
ചേച്ചി എപ്പോഴും എന്നെ വിളിക്കുമായിരുന്നു. കോവിഡ് കാലത്ത് അസ്വസ്ഥതകൾ വിളിച്ചു പറയുമായിരുന്നു. ഭരതേട്ടൻ മരിച്ചപ്പോൾ ഞാൻ ചേച്ചിക്കൊപ്പം ചെന്നൈയിലുണ്ടായിരുന്നു. ആ സമയത്ത് കൂടെ ഉണ്ടായി എന്നത് എന്റെ ഗുരുത്വമായാണ് തോന്നിയിട്ടുള്ളത്. അന്നു കൈപിടിച്ച് ഏറെനേരം കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ചേച്ചി തന്നെയായിരുന്നു, ലളിതച്ചേച്ചി. എന്റെ പ്രതിസന്ധികളിലെല്ലാം ചേച്ചിയുടെ സാന്ത്വനവുമായുള്ള വിളി വരുമായിരുന്നു. ചേച്ചി അബോധാവസ്ഥയിൽ ഉറങ്ങുകയാണെന്ന് അറിഞ്ഞിട്ടും എനിക്ക് പോകാൻ തോന്നിയില്ല. കാരണം അതിനുമുൻപെല്ലാം വാത്സല്യത്തോടെ ചേർത്തു പിടിക്കുന്ന ലളിതച്ചേച്ചിയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
‘സൻമനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിലെ ഒരു സീൻ ഞാനും സത്യേട്ടനും പലപ്പോഴും വീണ്ടും വീണ്ടും സംസാരിച്ചിട്ടുണ്ട്. തന്റെ മകൾക്ക് ആ വീടുമായുള്ള ആത്മബന്ധം ലളിതച്ചേച്ചി വിവരിക്കുന്ന ഒരു സീനുണ്ട്. വളരെ നീണ്ട ഡയലോഗുള്ള സീനാണത്. ഞാനതിൽ ഒരു കാഴ്ചക്കാരൻ മാത്രമാണ്. ലളിതച്ചേച്ചിയാണ് ഡയലോഗ് മുഴുവൻ പറയുന്നത്.
അതു റിഹേഴ്‌സൽ പോലുമില്ലാതെ ലളിതച്ചേച്ചി പറഞ്ഞ് തീർക്കുമ്പോൾ അഭിനയമാണോ, ജീവിതമാണോ എന്ന് എനിക്ക് തിരിച്ചറിയാതെ പോയിട്ടുണ്ട്. അതു ശ്രീനിവാസൻ എഴുതിയ വാക്കുകളാണോ ലളിതച്ചേചി സ്വന്തം ജീവിതത്തെ കുറിച്ച് പറയുകയാണോ എന്നു ഞാൻ ആ ഷോട്ട് കഴിഞ്ഞപ്പോൾ സത്യേട്ടനോട് ചേദിച്ച പോയി. ഞാൻ കണ്ടു വിസ്മയിച്ചുപോയൊരു നിമിഷമാണത്. ആ സീനിൽ ഞാൻ നന്നായി പെരുമാറിയെന്ന് പിന്നീട് പലരും പറഞ്ഞു. സത്യത്തിൽ ഞാനവിടെ ഒന്നും ചെയ്തിട്ടില്ല. ലളിതച്ചേച്ചിയെന്ന അഭിനയ വിസ്മയത്തിനു മുൻപിൽ ഒന്നും ചെയ്യാനാകാതെ നിന്നുപോയതാണെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ലളിതച്ചേച്ചി അത്രയും വലിയ പാഠമായിരുന്നു.