പ്രണയലേഖനം എഴുതിയതിന്റെ പേരിൽ മാതാപിതാക്കളുടെ കയ്യിൽ നിന്നും തല്ലുകിട്ടിയിട്ടുണ്ടെന്ന് നടി സായി പല്ലവി. വിരാട പർവം സിനിമയിൽ സായ് പല്ലവിയുടെ കഥാപാത്രം സ്വന്തം ജീവന്‍ പണയപ്പെടുത്തി കാമുകനായ റാണയ്ക്ക് കത്ത് നല്‍കുന്നത് അമ്മ കാണുന്ന രംഗമുണ്ട്. സിനിമയില്‍ എഴുതിയ കത്തുകള്‍ യഥാര്‍ഥമാണോ അതോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയലേഖനം എഴുതിയതിന്റെ പേരിൽ മാതാപിതാക്കളുടെ കയ്യിൽ നിന്നും തല്ലുകിട്ടിയിട്ടുണ്ടെന്ന് നടി സായി പല്ലവി. വിരാട പർവം സിനിമയിൽ സായ് പല്ലവിയുടെ കഥാപാത്രം സ്വന്തം ജീവന്‍ പണയപ്പെടുത്തി കാമുകനായ റാണയ്ക്ക് കത്ത് നല്‍കുന്നത് അമ്മ കാണുന്ന രംഗമുണ്ട്. സിനിമയില്‍ എഴുതിയ കത്തുകള്‍ യഥാര്‍ഥമാണോ അതോ അഭിനയിക്കുകയായിരുന്നോ എന്ന ചോദ്യത്തിന്  മറുപടിയായാണ് പണ്ടത്തെ സ്‌കൂൾ ജീവിത കഥ സായ് തുറന്നു പറഞ്ഞത്.

ADVERTISEMENT

‘‘ഈ സിനിമയില്‍ ഞാന്‍ ആ കത്ത്  സംവിധായകന്റെ നിര്‍ദേശപ്രകാരമാണ് എഴുതിയത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ ഒരു കത്തെഴുതി. ആൺകുട്ടിക്കുവേണ്ടി, അതെന്റെ കുട്ടിക്കാലത്താണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴോ മറ്റോ ആണ്. ഞാന്‍ പിടിക്കപ്പെട്ടു. മാതാപിതാക്കൾ എന്നെ ഒരുപാട് അടിച്ചു.’’–സായി പല്ലവി പറഞ്ഞു.

ADVERTISEMENT

എഴുത്തുകാരനും കവിയുമായ വേണു ഉഡുഗുല  സംവിധാനം ചെയ്ത വിരാട പര്‍വത്തില്‍ റാണ ദഗുബാട്ടിയാണ്  സായ് പല്ലവിയുടെ നായകൻ.  സായിയെപ്പോലെ താനും ജീവിതത്തിൽ ഒരു തവണ മാത്രമേ കത്തെഴുതിയിട്ടുള്ളൂവെന്ന് സഖാവ് രാവണ്ണയായി വേഷമിട്ട റാണ ദഗുബാട്ടിയും ഷോയിൽ വെളിപ്പെടുത്തി. താൻ എഴുതിയ ഒരേയൊരു  കത്ത് കാരംചേടിലെ തന്റെ മരിച്ചു പോയ മുത്തച്ഛന് വേണ്ടിയായിരുന്നു എന്നാണ് താരം മറുപടി നല്‍കിയത്. നെറ്റ്ഫ്ലിക്സ്  ഇന്ത്യയുടെ 'മൈ വില്ലേജ് ഷോ'യിലുള്ള സംഭാഷണത്തിലാണ് താരങ്ങൾ തങ്ങളുടെ സ്കൂൾ ജീവിതത്തെക്കുറിച്ച് രസകരമായ വെളിപ്പെടുത്തൽ നടത്തിയത്.