ആന്റി എന്നു വിളിച്ച് പരിഹസിച്ച് ദേവരക്കൊണ്ടയുടെ ആരാധകർ: തുറന്നടിച്ച് നടി അനസൂയ
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റുകൾക്കെതിരെ തുറന്നടിച്ച് തെലുങ്കുതാരം അനസൂയ ഭരദ്വാജ്. 'ആന്റി' എന്നു വിളിച്ചു പരിഹസിച്ചുകൊണ്ടു കമന്റിടുന്നവർക്കെതിരെയാണ് അനസൂയ രൂക്ഷമായി പ്രതികരിച്ചത്. നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റുകൾക്കെതിരെ തുറന്നടിച്ച് തെലുങ്കുതാരം അനസൂയ ഭരദ്വാജ്. 'ആന്റി' എന്നു വിളിച്ചു പരിഹസിച്ചുകൊണ്ടു കമന്റിടുന്നവർക്കെതിരെയാണ് അനസൂയ രൂക്ഷമായി പ്രതികരിച്ചത്. നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവരുടെ കമന്റുകൾ സ്ക്രീൻഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് താരം വ്യക്തമാക്കി.
ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘‘പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യും. ന്യായമായ ഒരു കാരണമില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്' - എന്നിങ്ങനെ പോകുന്നു നടിയുടെ ട്വീറ്റുകൾ.
തന്നെ അധിക്ഷേപിക്കുന്ന ഓരോ അക്കൗണ്ടിന്റെയും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുമെന്ന് വ്യക്തമാക്കിയ താരം ഇതു തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും അറിയിച്ചു. മോശം കമന്റിടുന്നവർ അതു ചെയ്തതിനെ ഓർത്ത് ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ പറയുന്നു. സ്റ്റോപ് ഏയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരെയുള്ള ട്വീറ്റുകളും അനസൂയ പോസ്റ്റു ചെയ്തു. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവർ പങ്കുവച്ചത്. സ്റ്റേ നോ ടു ഓൺലൈൻ അബ്യൂസ് എന്ന ഹാഷ് ടാഗിൽ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കിൽ പോസ്റ്റ് ചെയ്തത്.
ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള വിലകുറഞ്ഞ തന്ത്രമല്ലേ ഇത്തരം പ്രതികരണങ്ങളെന്നു ചോദിച്ചവർക്കും അനസൂയ കൃത്യമായ മറുപടി നൽകി. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ സാധാരണമല്ലേ എന്നു കരുതി അവഗണിച്ചു മുമ്പോട്ടു പോകുന്നത് ശരിയല്ല. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശമാകും സമൂഹത്തിനു നൽകുകയെന്നും അനസൂയ പ്രതികരിച്ചു.
ഭീഷ്മപർവത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായിരുന്ന ആലീസിനെ അവതരിപ്പിച്ച താരമാണ് 37കാരിയായ അനസൂയ ഭരദ്വാജ്. ടെലിവിഷൻ അവതാരകയായിരുന്ന അനസൂയ 2003ൽ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. അല്ലു അർജുന്റെ പുഷ്പ ദ് റൈസിലും അഭിനയിച്ചിട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരം അഭിനയിക്കുന്നുണ്ട്.