തീതുപ്പും ഡ്രാഗണുകൾ: ‘ജിഒടി വിസ്മയം’ വീണ്ടും തുറന്ന് എച്ച്ഒഡി
ലോക ടെലിവിഷൻ പ്രേക്ഷകരെ ജിഒടി കാണുന്നവരെന്നും കാണാത്തവരെന്നും രണ്ടായി പകുത്ത ചരിത്ര സംഭവമായിരുന്നു ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസ്. ‘‘ When you play the game of thrones, you win or you die, there is no middle ground”( ഗെയിം ഓഫ് ത്രോൺസിന് ഇറങ്ങുമ്പോൾ ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. രണ്ടിനും
ലോക ടെലിവിഷൻ പ്രേക്ഷകരെ ജിഒടി കാണുന്നവരെന്നും കാണാത്തവരെന്നും രണ്ടായി പകുത്ത ചരിത്ര സംഭവമായിരുന്നു ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസ്. ‘‘ When you play the game of thrones, you win or you die, there is no middle ground”( ഗെയിം ഓഫ് ത്രോൺസിന് ഇറങ്ങുമ്പോൾ ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. രണ്ടിനും
ലോക ടെലിവിഷൻ പ്രേക്ഷകരെ ജിഒടി കാണുന്നവരെന്നും കാണാത്തവരെന്നും രണ്ടായി പകുത്ത ചരിത്ര സംഭവമായിരുന്നു ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസ്. ‘‘ When you play the game of thrones, you win or you die, there is no middle ground”( ഗെയിം ഓഫ് ത്രോൺസിന് ഇറങ്ങുമ്പോൾ ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. രണ്ടിനും
ലോക ടെലിവിഷൻ പ്രേക്ഷകരെ ജിഒടി കാണുന്നവരെന്നും കാണാത്തവരെന്നും രണ്ടായി പകുത്ത ചരിത്ര സംഭവമായിരുന്നു ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസ്. ‘‘ When you play the game of thrones, you win or you die, there is no middle ground”( ഗെയിം ഓഫ് ത്രോൺസിന് ഇറങ്ങുമ്പോൾ ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. രണ്ടിനും മധ്യേ ഒരു ഇടം പ്രതീക്ഷിക്കരുത്), “ There is only one thing we say to death: Not today (മരണത്തോടു ഒരൊറ്റ കാര്യമാണു പറയേണ്ടത്, ഇന്നെന്തായാലും ഇല്ല)., “ The winter is coming”.. ലോകമെങ്ങും കോടിക്കണക്കിന് ആരാധകർ നെഞ്ചേറ്റിയ ഗെയിം ഓഫ് ത്രോൺസിന്റെ (ജിഒടി) രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു രണ്ടു വർഷത്തോളമായി ആരാധകർ.
കഴിഞ്ഞ മാസം ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ എന്ന പുതിയ സീരിസ് സംപ്രേഷണം തുടങ്ങിയതോടെ ഓരോ എപ്പിസോഡിനും കിട്ടുന്നത് ജിഒടിയുടെ അതേ സ്വീകരണം. അന്തപ്പുര ഉപാജപങ്ങൾ, ശക്തരുടെ ദൗർബല്യങ്ങൾ, ദുർബലരെന്നു പുറമേ കാണുമ്പോഴും അകത്തളങ്ങളിൽ അതീവ സ്വാധീനമുള്ളവർ, ഏതു നിമിഷവും മാറി മറിയാവുന്ന അധികാര ചേരികൾ, , ഗെയിം ഓഫ് ത്രോൺസിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്നതായിരുന്നു. ആദ്യ സീസണിലെ എപ്പിസോഡുകൾ പിന്നിടുമ്പോൾ ജിഒടിയുടെ ആവേശങ്ങളെല്ലാം ഹൗസ് ഓഫ് ഡ്രാഗണിലും കാണാം. തീ പോലെ പർടന്ന ഡെനേറിസ് ടാർഗേറിയൻ (എമിലിയ ക്ലാർക്ക്), മഞ്ഞു പോലെ നിർമല ജോൺസ്നോ (കിറ്റ് ഹാരിങ്ടൺ) ജോഡിയെ പോലെ ഇക്കുറി ആരാണ് പ്രേക്ഷകരുടെ ഹൃദയം കവരാൻ എത്തുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
∙ തരംഗമായി ആഞ്ഞു വീശി വെസ്റ്ററോസിലെ അധികാര പോരാട്ടങ്ങൾ
അമേരിക്കൻ നോവലിസ്റ്റ് ജോർജ് ആർ.ആർ. മാർട്ടിൻ എഴുതിയ ‘‘എ സോങ് ഓഫ് ദ ഐസ് ആൻഡ് ഫയർ’’ എന്ന നോവൽ സീരീസിനെ അടിസ്ഥാനമാക്കിയാണ് ഗെയിം ഓഫ് ത്രോൺസ് പുറത്തിറങ്ങിയത്. 2011 മുതൽ 2019 വരെ സംപ്രേഷണം ചെയ്ത സീരീസ് തീപാറുന്ന പോരാട്ടങ്ങൾ കൊണ്ടും അമ്പരപ്പിക്കുന്ന കാഴ്ചകൾ കൊണ്ടും അസാമാന്യമായ പശ്ചാത്തല സംഗീതം കൊണ്ടും കാഴ്ചയുടെ മുൻ അനുഭവങ്ങൾ തിരുത്തി.
വെസ്റ്ററോസ് എന്ന സാങ്കൽപിക ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അധികാര സിംഹാസനമായ അയൺ ത്രോണിനു വേണ്ടി പരസ്പരം പടവെട്ടുന്ന ഏഴു രാജവംശങ്ങളുടെ കഥയായിരുന്നു ജിഒടി. വെസ്റ്ററോസിന്റെ ഭരണം കയ്യാളുന്ന അയൺ ത്രോൺ കൈക്കലാക്കാൻ രാജകുടുംബങ്ങൾ തമ്മിലുള്ള മത്സരം, സിംഹാസനത്തിൽ നിന്നു നിഷ്കാസിതനായ മുൻ രാജാവിന്റെ പിൻഗാമികൾ സിംഹാസനം വീണ്ടെടുക്കാൻ നടത്തുന്ന പ്രയത്നങ്ങൾ, വെസ്റ്ററോസിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിന്റെ വടക്കു നിന്ന് ഉയരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള ചെറുത്തു നിൽപ്പുകൾ ഇതൊക്കെയായിരുന്നു പ്രധാന പ്രമേയങ്ങൾ. രാജ്യാധികാരത്തിനായി പരസ്പരം പട പൊരുതുന്ന ടാർഗേറിയൻ, സ്റ്റാർക്, ലാനിസ്റ്റർ, ബരാതിയൻ, ഗ്രെജോയ്, ടൈറിൽ, മാർട്ടൽ എന്നിവരുടെ അധികാര വടംവലി. അതിന്റെ ഭാഗമായി നടക്കുന്ന അന്തപ്പുര ഉപജാപങ്ങൾ, ശക്തകരുടെ വീഴ്ചകൾ, പ്രതീക്ഷിക്കാത്ത ചിലരുടെ ഉയിർത്തെഴുന്നേൽപ്പ്, അങ്ങനെ ധാർമികവും അധാർമികവുമായ പോരാട്ടങ്ങളുടെ ആവേശോജ്വലമായ കഥയാണ് ഗെയിം ഓഫ് ത്രോൺസ്.
8 വർഷം നീണ്ടു നിന്ന സീസണുകളിലായി പുറത്തിറങ്ങിയ ടെലിവിഷൻ സീരീസിലെ ഓരോ എപ്പിസോഡും അമ്പരപ്പിക്കുന്നതായിരുന്നു.. ദൃശ്യചാരുത കൊണ്ടും സംവിധായക മികവു കൊണ്ടും സാങ്കേതിക വിദ്യ കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു ജിഒടി.
തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളെ വാങ്ങാൻ കിട്ടുമോ എന്ന് ഇങ്ങു കേരളത്തിൽ പോലും പലരും കളിയായും കാര്യമായും പറഞ്ഞു രസിച്ചത് ജിഒടി ഉണ്ടാക്കിയ സ്വാധീനത്തിന്റെ ഫലമായിരുന്നു. ‘‘ദ വിന്റർ ഈസ് കമിങ്’’ എന്ന സുപ്രധാനമായ ഡയലോഗ് ആസ്വാദകർ എത്രയോ വട്ടം പറഞ്ഞു. ആദ്യ പ്രണയത്തിനു മുന്നിൽ പതറിപ്പോയ ജോൺ സ്നോയെ കളിയാക്കുന്ന ‘you know nothing, Jon snow’ എന്ന ഡയലോഗ് പല വേദികളിൽ ഉയർന്നു. കാമുകിമാർ മാത്രമല്ല അടുത്ത സുഹൃത്തുക്കളും പരസ്പരം കളിയാക്കുന്ന ഡയലോഗ് ആയി അതു മാറി. ഒരിക്കൽ ഒരു എൻജിനീയറിങ് കോളജിലെ പരീക്ഷാ ചോദ്യ പേപ്പറിൽ വരെ ആ സുപ്രധാന ഡയലോഗ് കയറിക്കൂടി.
സാമ്രാജ്യത്വ മോഹങ്ങൾക്കായി കൈമാറ്റം ചെയ്യപ്പെട്ട നിസ്സഹായയായ രാജകുമാരിയായും ഖലീസിയായും അയേൺ ത്രോണിന്റെ അവകാശിയായും പിന്നീട് അധികാരാവേശത്താൽ ഉന്മത്തയായ റാണിയായും മാറിയ ഡെനേറിസിനെ പ്രേക്ഷകർ നെഞ്ചിലേറ്റി. എത്രയോ ആരാധകർ അവർക്കു പിറന്ന പെൺകുട്ടികൾക്ക് ഖലീസി എന്നു പേരിട്ടു. അധികാര പോരാട്ടത്തിന്റെ കഥപറയുന്നതോടൊപ്പം തന്നെ ഡ്രാഗണുകൾ, വൈറ്റ് വോക്കേഴ്സ്, അടക്കമുള്ളവയുടെ സാനിധ്യം ഗെയിം ഓഫ് ത്രോണിനെ ഫാന്റസിയുടെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു.
ആയിരക്കണക്കിനു കഥാപാത്രങ്ങൾ വന്നു പോയ ജിഒടിയിലെ യഥാർഥ ഹീറോ ആരാണെന്നു കണക്കു കൂട്ടാനാകാതെ ആസ്വാദകർ കറങ്ങിപ്പോയി. ആ ആശയക്കുഴപ്പമായിരുന്നു ജിഒടിയുടെ യഥാർഥ സൗന്ദര്യവും. ജന്മരഹസ്യം ഏറെക്കാലം ഒളിച്ചു വെയ്ക്കപ്പെട്ട്, പലപ്പോഴും അപമാനിതനായി തിരസ്കൃതനായി ഏറെക്കാലം ജീവിച്ച ശേഷം ഒടുവിൽ ടാർഗേറിയനാണെന്നും അയേൺ ത്രോണിന്റെ അവകാശിയാണെന്നും തിരിച്ചറിയുന്ന ജോൺ സ്നോ. കൊച്ചു കുട്ടിയായിരിക്കെ കുടുംബമാകെ ശിഥിമാകുന്നതിനു സാക്ഷിയാകേണ്ടി വന്നു പിന്നീട് അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകമായി മാറിയ ആര്യാ സ്റ്റാർക്ക്, ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെ അയേൺ ത്രോണിന്റെ യഥാർഥ അവകാശിയായി മാറിയ ബ്രാൻ സ്റ്റാർക്ക്, കുള്ളനെന്ന പരിഹാസത്തെ അതിജീവിക്കുകയും വിവേകം കൊണ്ടും രാജ്യതന്ത്രം കൊണ്ടും അയേൺ ത്രോണിനെ സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്ന, ഒരു നായകനോ വില്ലനോ എന്നു തിരിച്ചറിയാനാകാത്ത, ഒരേ സമയം വികലവും മനോഹരവുമായ കഥാപാത്രമായ ടിറിയൻ ലാനിസ്റ്റർ. സാമ്രാജ്യത്വ മോഹങ്ങൾക്കായി ബലി കൊടുക്കപ്പെട്ട ജീവിതത്തിൽ നിന്നു അസാമാന്യധീരതയോടെ പൊരുതി അയേൺ ത്രോണിൽ ഉൻമത്തയായി ഇരുന്ന ഡനേരിയസ് ടാർഗേറിയൻ, അവരുടെ തീ തുപ്പുന്ന ഡ്രാഗണുകൾ.. ആരായിരുന്നു യഥാർഥത്തിൽ ജിഒടിയിലെ ഹീറോ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയൽ അസാധ്യം.
ആദ്യവസാനമുള്ള എപ്പിസോഡുകൾ മാത്തമാറ്റിക്കൽ അനാസിലിസിനു വിധേയനമാക്കിയ ആരാധകർ ടിറിയൻ ലാനിസ്റ്ററായിരുന്നു യഥാർഥ ഹീറോ എന്നു കണ്ടെത്തി സമാധാനപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ കഥാപാത്രങ്ങളുമായി സമ്പർക്കം പുലർത്തുന്നത് ടിറിയൻ ആയിരുന്നു. പൊക്കക്കുറവിന്റെ ശാരീരിക പരിമിതികളെ അസാമാന്യമായി മറികടക്കുന്നതായിരുന്നു ടിറിയൻ ലാനിസ്റ്ററെ അവതരിപ്പിച്ച പീറ്റർ ഡിങ്ക്ലേജിന്റെ പ്രകടനം. രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും ടിറിയൻ ലാനിസ്റ്ററെ ആയിരിക്കും. ടാർഗേറിയൻസിന്റെ കഥ പറയുന്നിടത്ത് ലാനിസ്റ്റർ കുടുംബത്തിനു കാര്യമില്ലല്ലോ.
ജോർജ് ആർആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ആദ്യ നോവലായ എ ഗെയിം ഓഫ് ത്രോൺസ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് 1996 ഓഗസ്റ്റ് ഒന്നിനാണ്. പിന്നീടു വന്ന ഓരോ പുസ്തകവും വൻ സ്വീകാര്യത നേടി. ബെസ്റ്റ് സെല്ലറുകളായി.
∙ വരുമോ രണ്ടാം ഭാഗം?
ഗെയിം ഓഫ് ത്രോൺസ് വെബ് സീരീസ് ലോകമെമ്പാടുമുള്ള ആസ്വാദകർ സ്വീകരിച്ചതോടെയാണ് രണ്ടാം ഭാഗത്തിനായി ആവശ്യം ഉയർന്നത്. എന്നാൽ ഗെയിം ഓഫ് ത്രോൺസിന്റെ തുടർച്ചയല്ല അതിനും നൂറ്റാണ്ടുകൾക്കു മുൻപുള്ള കഥയാണ് ഹൗസ് ഓഫ് ദ ഡ്രാഗൺസ് പറയുന്നത്. ഇതിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ പുറത്തു വന്നതോടെ എന്തെല്ലാം മാന്ത്രികതകളാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ആസ്വാദകർ.
∙ ടാർഗേറിയൻ കുടുംബത്തിന്റെ അന്തച്ഛിദ്രങ്ങളിലേക്ക് വഴി തുറന്ന് ഹൗസ് ഓഫ് ഡ്രാഗൺസ്
ജോർജ് ആർ.ആർ.മാർട്ടിന്റെ 2018 നവംബർ 20-ന് പുറത്തിറങ്ങിയ ഹൗസ് ടാർഗേറിയന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ഫയർ & ബ്ലഡ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാമ് ഹൗസ് ഓഫ് ദ ഡ്രാഗൺസ് തയാറാക്കുന്നത്. ഗെയിം ഓഫ് ത്രോൺസ് നടക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപുള്ള കഥയാണ് പ്രധാനമായും ഹൗസ് ഓഫ് ദ ഡ്രാഗൺസ് പറയുന്നത്. പക്ഷേ നോൺ ലീനിയറായി കഥ പറയുന്ന രീതിയാണ് ഹൗസ് ഓഫ് ദ ഡ്രാഗൺസിൽ സ്വീകരിച്ചിരിക്കുന്നത് എന്നിരിക്കെ അതിനും മുൻപുള്ള കാര്യങ്ങൾ ഫ്ലാഷ് ബാക്കായി കടന്നു വരുന്നുണ്ട്. വെസ്റ്ററോസിൽ വളരെ പ്രതാപശാലികളായിരുന്ന, ഡ്രാഗണുകളെ സ്വന്തമാക്കിയിരുന്ന നിഷ്പ്രയാസം കൈവശം സൂക്ഷിച്ചിരുന്ന ടാർഗേറിയൻസിന്റെ കഥ. പലതരത്തിൽ ചോദ്യം ചെയ്യപ്പെടുന്ന പിന്തുടർച്ചാവകാശവും അതു മൂലമുള്ള അന്തഃഛിദ്രങ്ങളും ഇതേ തുടർന്നുണ്ടാകുന്ന ആഭ്യന്തര യുദ്ധത്തിൽ ടാർഗേറിയൻ ഹൗസ് നിലംപതിക്കുന്നതുമാണ് ഹൗസ് ഓഫ് ഡ്രാഗൺസിന്റെ പ്രധാന ഇതിവൃത്തമെന്നാണ് ഇതുവരെയുള്ള സൂചനകൾ.
ജിഒടിയിൽ 7 കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണു കഥ മുന്നോട്ടു പോയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ പ്രധാനമായും 3 രാജകുടുംബങ്ങളിലാണ് കഥ നടക്കുന്നന്ത്. ഹൗസ് ഓഫ് ടാർഗേറിയൻ, ഹൗസ് വലേറിയൻ, ഹൗസ് ടവർ. ഇതിൽ തന്നെ ടാർഗേറിയൻ ഹൗസിനാണു കൂടുതൽ പ്രാധാന്യം.
ടാർഗേറിയൻ സാമ്രാജ്യം രൂപം കൊണ്ടതു മുതൽ അതിന്റെ പതനം വരെയുള്ള കാര്യങ്ങളാണു പ്രധാനമായും ഹൗസ് ഓഫ് ദ ഡ്രാഗൺ. സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന പുസ്തകത്തെ ഏതാണ്ട് പൂർണമായും പകർത്തിയാണ് ഗെയിം ഓഫ് ത്രോൺസ് പുറത്തിറക്കിയിരുന്നത്. എന്നാൽ ‘ഫയർ ആൻഡ് ബ്ലഡ്’ പൂർണമായും അതേ പടി പകർത്തുന്നില്ലെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
ജിഒടിയിലെ റാണിയായിരുന്ന ഡനേരിസ് ടാർഗേറിയൻ ജനിക്കുന്നതിനും 200 വർഷം മുൻപുള്ള കഥയാണ് ഹൗസ് ഓഫ് ദ ഡ്രാഗൺസ്. ഗ്രിഗേറിസ് ടാർഗേറിയന്റെ ഭരണ തീരുമാനത്തിലൂടെയാണ് ആദ്യ സീസണിലെ ഒന്നാം എപ്പിസോഡ് തുടങ്ങുന്നത്. തന്റെ അനന്തരാവകാശിയായി പേരക്കുട്ടികളായ റേനിസ് ടാർഗേറിയൻ, വിസേരിസ് ടാർഗേറിയൻ എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തീരുമാനം. പ്രായം കൊണ്ട് മൂത്തതാണെങ്കിലും സ്ത്രീയാണ് എന്ന പേരിൽ റേനിസ് ടാർഗേറിയൻ തഴയപ്പെടുന്നു.
പിന്നീട് അധികാരത്തിലേറിയ വിസേരിസിന് അനന്തരവാകാശികളായി ആൺകുട്ടികളില്ല. ആകെയുള്ളത് മകളാണ്. ഒരു ആൺകുഞ്ഞിനെ പ്രസവിക്കാനുള്ള ശ്രമത്തിനിടെ വിസേരിസിന്റെ ഭാര്യ ഏയ്മ ആര്യൻ ദാരുണമായി മരിക്കുന്നു. ഇതോടെ പെൺമക്കളെ ഒരിക്കലും അനന്തരാവകാശികളാക്കിയ ചരിത്രമില്ലാത്ത ടാർഗേറിയൻസിന്റെ അടുത്ത രാഞ്ജിയായി വിസേരിസ് മകൾ റെനേറിയെ വാഴിക്കുന്നതാണു കാണുന്നത്. വിസേരിസിന്റെ സഹോദരൻ ഡേമൻ ടാർഗേറിയൻ അടുത്ത അനന്തര്വാകാശിയാകുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് റെയ്നേറിയയുടെ കിരീടധാരണം. കുഞ്ഞുങ്ങളെ പ്രസവിക്കുന്നിടത്തല്ല തന്റെ യുദ്ധനിലം എന്നു പ്രഖ്യാപിക്കുന്ന, യഥാർഥ യുദ്ധം നയിക്കണമെന്നു സ്വപ്നം കാണുന്ന റെയ്നേറിയ. പെണ്ണുങ്ങൾ അയേൺ ത്രോണിന്റെ അവകാശിയാകുന്ന കീഴ്‌വഴക്കമില്ലെന്നു പറയുമ്പോൾ ഞാൻ രാജ്ഞിയാണെങ്കിൽ ഞാൻ പുതിയ കീഴ്‌വഴക്കങ്ങളുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന റെയ്നേറിയ പ്രേക്ഷകരെ ജിഒടിയിലെ ഡനേരിയസിനെ ഓർമിപ്പിക്കുന്നു.
അയേൺ ത്രോണിന്റെ അവകാശിയായി ഒരു സ്ത്രീയെ അവർ അംഗീകരിക്കുമോ? എങ്കിൽ സ്ത്രീയായതിന്റെ പേരിൽ അവസരം നഷ്ടമായ റീനസ് അതിനോട് എങ്ങനെയാണു പ്രതികരിക്കുക? ഭാര്യ മരിച്ച വിസേരിസ് ഹൈ ടവർ കുടുംബത്തിൽ നിന്ന് ആലിസെന്റിനെ വിവാഹം കഴിക്കുകയും അതിൽ ആൺകുട്ടികളുണ്ടാകുകയും ചെയ്യുന്നതോടെ അയേൺ ത്രോണിന് കൂടുതൽ അവകാശികളെത്തുന്നു. അപ്പോൾ കഥ എങ്ങോട്ടു തിരിയും? ജനങ്ങൾ ആർക്കൊപ്പം നിൽക്കും. അനന്തരാവകാശികളെ ചൊല്ലിയുള്ള തർക്കത്തിൽ ജനങ്ങൾ പോലും രണ്ടായി വേർപിരിയുന്നു. അതു ടാർഗേറിയൻ സാമ്രാജ്യത്തിലുണ്ടാക്കുന്ന ആഭ്യന്തര യുദ്ധമാണ് പ്രധാന കഥ. ആദ്യ സീസണിലെ ആദ്യ ഷോട്ടിൽ തന്നെ ചിതറി വീണ ആ തീപ്പൊരിയാണ് ഹൗസ് ഓഫ് ദ ഡ്രാഗൺസിന്റെ പ്രധാന പ്ലോട്ട്. നോൺ ലീനിയറായി പറയുന്ന കഥയിൽ ഒറ്റയ്ക്കു ടാർഗേറിയൻ സാമാജ്യം സ്ഥാപിച്ച ഏയ്ഗോൺ ടാർഗേറിയന്റെ കഥയും വരുന്നുണ്ട്. ജിഒടിയുമായി പ്രേക്ഷകരെ കണക്ട് ചെയ്യുന്ന പല ഘടകങ്ങളും ഹൗസ് ഓഫ് ദ ഡ്രാഗൺസിൽ ഇതുവരെ വന്നു കഴിഞ്ഞു.
∙ ജിഒടിയുടെ വഴിയേ നടക്കുമോ എച്ചഒഡി?
ജിഒടിയുടെ ഓരോ സീസണും പുറത്തിറങ്ങുമ്പോൾ തരംഗമായി ആഞ്ഞു വീശുകയായിരുന്നു. ടെലിവിഷൻ മേഖലയിലെ പ്രധാന അവാർഡുകൾ എല്ലാം ഓരോ സീസണും വാരിക്കൂട്ടി. എമ്മി അവാർഡുകൾ അടക്കം ഒരു ഡസനോളം അവാർഡുകളാണ് വാരിക്കൂട്ടിയത്. അതേ വഴിയിലൂടെ തരംഗമാകുവാൻ എച്ച്ഒഡിക്കു സാധിക്കുമോ എന്ന് ആരാധകർ ഉറ്റു നോക്കുന്നു.
ജിഒടി പോലെ എച്ച്ഒഡിക്കും ഓരോ സീസണിലും 10 എപ്പിസോഡുകളാണുള്ളത്. ഓരോന്നും ഏതാണ്ട് ഒരു മണിക്കൂർ .തിങ്കളാഴ്ചകളിലാണ് ഇന്ത്യയിൽ റിലീസ്. ഇന്ത്യയിൽ ഔദ്യോഗികമായി റിലീസ് ചെയ്യുന്ന ഭാഗങ്ങൾ പലതും സെൻസറിങിനു വിധേയമായിട്ടായിരിക്കും പ്രേക്ഷകർക്കു ലഭിക്കുക എന്നൊരു പോരായ്മയുണ്ട്.
ജിഒടി സീരീസിലെ വിഷ്വൽ എഫക്ടിസും ഫാന്റിസിക്കും ഒപ്പം ഏറ്റവും പ്രധാനമാണ് കഥാപാത്രങ്ങളുടെയും കഥാ സന്ദർഭങ്ങളുടെയും ഡീറ്റെയിലിങ്. അത് ഹൗസ് ഓഫ് ദ ഡ്രാഗൺസിലും കാണാം.
എന്നാൽ ജിഒടിയിൽ ഏഴു കുടുംബങ്ങളെയും തൽക്കാലത്തേക്കെങ്കിലും എല്ലാ വൈരവും മാറ്റി വെച്ച് ഒന്നിച്ചു നില കൊള്ളാൻ പ്രേരിപ്പിക്കുന്ന വൈറ്റ് വോക്കേഴ്സും നൈറ്റ് കിങും ഹൗസ് ഓഫ് ദ ഡ്രാഗൺസിൽ ഇല്ല. അതിനാൽ ഫാന്റസി എലമെന്റ് കുറഞ്ഞു പോകുമോ എന്ന ആശങ്ക പ്രേക്ഷകർക്കുണ്ട്. എന്നാൽ ആ കുറവ് ഡ്രാഗണുകൾ തീർക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ജിഒടിയിൽ വെറും 3 ഡ്രാഗണുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഹൗസ് ഓഫ് ദ ഡ്രാഗൺസിൽ പൂർണ വളർച്ചെയത്തിയ ഇരുപതോളം ഡ്രാഗണുകളുണ്ട്. ഡാൻസ് വിത്ത് ദ ഡ്രാഗൺസ് എന്ന പേരു പോലും കഥയിൽ ഇവരുടെ പ്രാധാന്യം സൂചിപ്പിക്കുന്നു.
ഫാന്റസിയേക്കാൾ രാജ കുടുംബവുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിനും അന്തർ നാടകങ്ങൾക്കുമായിരിക്കും രണ്ടാം ഭാഗം സാക്ഷ്യം വഹിക്കുക എന്ന സൂചനകൾ പുറത്തു വന്നു കഴിഞ്ഞു. ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ആ നാടകീയതകൾക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർ.
English Summary: Everything to Know About 'House of the Dragon,' HBO's 'Game of Thrones' Prequel