മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു പുഴു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തായ ഹർഷാദ്. പുഴുവിലെ അച്ഛന്‍–മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരുന്നതെന്നും എഴുതിയതിനുമപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു പുഴു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തായ ഹർഷാദ്. പുഴുവിലെ അച്ഛന്‍–മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരുന്നതെന്നും എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കിയെന്നും ഹർഷാദ് പറയുന്നു. 

ADVERTISEMENT

ഹർഷാദിന്റെ വാക്കുകൾ:

ADVERTISEMENT

‘‘പുഴുവില്‍ മമ്മൂക്കയുടെ കഥാപാത്രം ഇമോഷനലാകുന്ന രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്ക സ്‌നേഹികളും ഇമോഷനലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണ് ഈ ചെയ്‌തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്. ഈ കാര്യം പല പ്രാവശ്യം മമ്മൂക്കയുമായി ചർച്ച ചെയ്തിരുന്നു. മമ്മൂക്ക ഇമോഷനലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഞാന്‍ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറന്‍സുകള്‍ പറയുമായിരുന്നു. 

ADVERTISEMENT

പുഴുവിലെ അച്ഛന്‍–മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. അങ്ങനെയിരിക്കെ താന്‍ പടിയടച്ച് പിണ്ഡം വച്ച് പുറത്താക്കിയ അനിയത്തി കൊണ്ടു വച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുക്കുന്നതിന്റെ തലേന്ന് ഞാന്‍ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നോട് പറഞ്ഞു. ‘നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.’

അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു, ‘ഞാന്‍ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു. അപ്പോള്‍ എന്റെ കണ്ണില്‍ പുറത്തെ വെളിച്ചത്തിന്റെ റിഫ്‌ളക്‌ഷന്‍ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററില്‍ നോക്കിയേ’.... 

സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കയ്ക്ക്‌ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.’’