‘സിനിമ ലോകത്തിലേക്കും വലിയ ചതി, എഡിറ്റിങ് നുണ’; കാഴ്ചക്കാരെ പ്രകോപിപ്പിച്ച ഗൊദാര്‍ദ്!
സുഖിപ്പിക്കാനും രസിപ്പിക്കാനും മാത്രമായി ഒരു സിനിമ പോലും ഉണ്ടാക്കിയിട്ടില്ലാത്ത കലാപകാരിയാണ് ഴാങ് ലുക് ഗൊദാര്‍ദ്. ചിത്രീകരണം പൂര്‍ത്തിയായി വരുമ്പോഴേക്കും അത്രമേല്‍ പ്രകോപനപരമാകയാല്‍ എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം. ആരും കാണാനാഗ്രഹിക്കാത്ത
സുഖിപ്പിക്കാനും രസിപ്പിക്കാനും മാത്രമായി ഒരു സിനിമ പോലും ഉണ്ടാക്കിയിട്ടില്ലാത്ത കലാപകാരിയാണ് ഴാങ് ലുക് ഗൊദാര്‍ദ്. ചിത്രീകരണം പൂര്‍ത്തിയായി വരുമ്പോഴേക്കും അത്രമേല്‍ പ്രകോപനപരമാകയാല്‍ എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം. ആരും കാണാനാഗ്രഹിക്കാത്ത
സുഖിപ്പിക്കാനും രസിപ്പിക്കാനും മാത്രമായി ഒരു സിനിമ പോലും ഉണ്ടാക്കിയിട്ടില്ലാത്ത കലാപകാരിയാണ് ഴാങ് ലുക് ഗൊദാര്‍ദ്. ചിത്രീകരണം പൂര്‍ത്തിയായി വരുമ്പോഴേക്കും അത്രമേല്‍ പ്രകോപനപരമാകയാല്‍ എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം. ആരും കാണാനാഗ്രഹിക്കാത്ത
സുഖിപ്പിക്കാനും രസിപ്പിക്കാനും മാത്രമായി ഒരു സിനിമ പോലും ഉണ്ടാക്കിയിട്ടില്ലാത്ത കലാപകാരിയാണ് ഴാങ് ലുക് ഗൊദാര്‍ദ്. ചിത്രീകരണം പൂര്‍ത്തിയായി വരുമ്പോഴേക്കും അത്രമേല്‍ പ്രകോപനപരമാകയാല്‍ എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹം. ആരും കാണാനാഗ്രഹിക്കാത്ത സിനിമകളുണ്ടാക്കി അന്തസ്സോടെ ചലച്ചിത്രജീവിതം നിയിച്ചയാളാണ് താനെന്ന് ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. എന്തായാലും അനശ്വരനായ ശേഷം മരിക്കുക എന്ന തന്റെ അടങ്ങാത്ത ആഗ്രഹം സഫലീകരിച്ചാണ് അദ്ദേഹം വിടപറയുന്നത്.
എഡിറ്റിങ് നുണയാണെന്നു പ്രഖ്യാപിച്ച ഗൊദാര്‍ദ് നിഷ്‌കരുണം നടത്തിയ പുതിയ രീതിയിലുള്ള കത്രികപ്രയോഗത്തിന്റെ പെരുംകള്ളത്തിലൂടെ സിനിമയുടെ ആന്തരിക സത്യം കണ്ടെത്തിയെന്നത് മറ്റൊരു വൈരുദ്ധ്യമാണ്. ആര്‍ക്കു സാധിക്കും ഇങ്ങനെ സൂത്രപ്പണികളിലൂടെ, നുണക്കൂട്ടുകളിലൂടെ സിനിമയുടെ ആന്തരിക സൗന്ദര്യം ആവിഷ്‌കരിക്കാന്‍. എഡിറ്റിങ് ചതിയാണെങ്കിലും ഛായാഗ്രഹണം സത്യമാണെന്നും അതുകൊണ്ടു തന്നെ സെക്കന്റില്‍ ഇരുപത്തിനാലു തവണ അതു സത്യം പറയുന്നുണ്ടെന്നും ഗൊദാര്‍ദിനറിയാമായിരുന്നു. (Photography is truth, and the cinema is truth twenty four times per second) എങ്കിലും ലോകത്തെ ഏറ്റവും മനോഹരമായ ചതി എന്നു തന്നെയാണ് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചത്. (Cinema is the most beautiful fraud in the world) എല്ലാ സിനിമകളും അതു നിര്‍മിക്കപ്പെടുന്ന സമൂഹത്തിന്റെ സൃഷ്ടിയാണെന്നും അങ്ങനെയാണ് അമേരിക്കയില്‍ മോശം സിനിമകളുണ്ടാവുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്.
∙ ‘തകർച്ചകളുടെ’ ഗൊദാർദ്
1969 ല്‍ ഇംഗ്ലണ്ടിലെത്തിയ ഗൊദാര്‍ദ് ബിബിസിക്കു വേണ്ടി ബ്രിട്ടീഷ് സൗണ്ട്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ബിബിസി തന്നെ അതു കാണിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. ഇതേ വര്‍ഷം തന്നെ ഇറ്റാലിയന്‍ ടെലിവിഷനു വേണ്ടി സ്ട്രഗിള്‍ ഫോര്‍ ഇറ്റലി എന്ന ചിത്രവും നിര്‍മിച്ചു. അതും പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. സീഗ വെര്‍ട്ടോവ് ഗ്രൂപ്പിനൊപ്പം പ്രാഗില്‍ ചെന്ന് രഹസ്യമായി ഷൂട്ട് ചെയ്ത പ്രാവ്ദ എന്ന ചിത്രത്തിനും ഇതേ ഗതിയായിരുന്നു.
1970 ല്‍ ലബനനിലേക്കു പോയ ഗൊദാര്‍ദ് പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു വേണ്ടി അണ്ടില്‍ വിക്ടറി എന്ന ചിത്രത്തിന്റ പണി തുടങ്ങിയെങ്കിലും ഫണ്ട് തികയാതെ വന്നതിനാല്‍ പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ചെറുപ്പകാലത്ത് സിനിമാഭ്രാന്തിനു പിന്തുണ നല്‍കിയ കുടുംബം ഒന്നുരണ്ടു സംരംഭങ്ങള്‍ക്കു ശേഷം ധനസഹായം അവസാനിപ്പിച്ചപ്പോള്‍ ഭക്ഷണത്തിനുള്ള പണം മോഷ്ടിക്കേണ്ടി വന്ന അനുഭവവും അദ്ദേഹത്തിനുണ്ട്.
റിവെറ്റെ, റോമര്‍ എന്നിവര്‍ക്കൊപ്പം 1950 ലാണ് ഗൊദാര്‍ദ് ഗസറ്റെ ദു സിനിമ എന്ന ചലച്ചിത്ര പ്രസിദ്ധീകരണം ആരംഭിക്കുന്നത്. മേയ് മാസത്തിനും നവംബറിനുമിടയില്‍ അഞ്ചു ലക്കങ്ങള്‍ മാത്രമേ പുറത്തിറങ്ങിയുള്ളൂ. ഹാന്‍ ലുക്ക എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നത്. കുടുംബത്തില്‍ നിന്നുള്ള സഹായം നിലച്ചതാവണം ഇതിന്റെ പ്രസിദ്ധീകരണം മുടങ്ങാനും കാരണം. 1952 മുതല്‍ കഹേദു സിനിമയില്‍ വീണ്ടും ചലച്ചിത്രനിരൂപണങ്ങള്‍ എഴുതിത്തുടങ്ങി. ഇതിനിടെ തെക്കെ അമേരിക്കയില്‍ ചെന്ന് തന്റെ ആദ്യ സിനിമ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒരു കാറില്‍ നിന്നുള്ള ട്രാക്കിങ് ഷോട്ട് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ഡാം പ്രൊജക്ടില്‍ പിന്നീടദ്ദേഹം നിര്‍മാണത്തൊഴിലാളിയായി. ഈ ജോലിയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് ഓപ്പറേഷന്‍ കോണ്‍ക്രീറ്റ് എന്ന പേരില്‍ ഡാം നിര്‍മാണത്തെപ്പറ്റി ഒരു ലഘുചിത്രം നിര്‍മിക്കുന്നത്. ത്രൂഫോ ചിത്രീകരിച്ച് ഉപയോഗിക്കാതെ ഉപേക്ഷിച്ച പാരീസിലെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് എ സ്റ്റോറി ഓഫ് വാട്ടര്‍ എന്ന ലഘുചിത്രവും ഗൊദാര്‍ദ് നിര്‍മിച്ചിട്ടുണ്ട്.
∙ പ്രശസ്തിയിലേക്ക്
1960 ല്‍ ചിത്രീകരിച്ച ദ ലിറ്റില്‍ സോള്‍ജ്യര്‍ എന്ന ചിത്രത്തിന് അള്‍ജീരിയന്‍ യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ സെന്‍സര്‍ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇതു പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
ബ്രത്‌ലസ് എന്ന ചിത്രത്തിനു ശേഷം ലോകസിനിമയുടെ വ്യാകരണം തന്നെ മാറ്റിമറിച്ച ഗൊദാര്‍ദ് പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറിയ പോരാളിയായിരുന്നു. 1960 ല്‍ നിര്‍മിച്ച ബ്രത്‌ലസ്സ് ലോകസിനിമയിലെ നാഴികക്കല്ലാണ്. ത്രൂഫോ കഥയെഴുതി ചിത്രീകരിക്കാനിരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ അദ്ദേഹം പദ്ധതി ഉപേക്ഷിച്ചപ്പോള്‍ സുഹൃത്തും സഹയാത്രികനുമായ ഗൊദാര്‍ദ് ആ സംരംഭം ഏറ്റെടുക്കുകയായിരുന്നു. നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടോടുന്ന പ്രണയികളുടെ കഥയാണിത്. നിയതമായ തിരക്കഥയില്ലാതെ ചിത്രീകരണ സ്ഥലത്ത് രൂപപ്പെടുന്ന സിനിമകള്‍ ഇന്നു മലയാളത്തില്‍ ന്യൂ ജന്‍ എന്ന രീതിയില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതേ രീതിയിലാണ് ഗൊദാര്‍ദ് ആറു പതിറ്റാണ്ടു മുമ്പ് ബ്രത്‌ലസ്സ് ചിത്രീകരിച്ചത്. കഥാപാത്രങ്ങളുടെ അതതു സമയത്തെ പെരുമാറ്റത്തിനും രീതിക്കുമനുസരിച്ചുള്ള സംഭാഷണം ചിത്രീകരണവേളയില്‍ തന്നെ എഴുതുകയും ചെയ്തു. കവിതയോ കഥയോ എഴുതുന്ന പോലെ ക്യാമറ കൊണ്ട് സിനിമയെഴുതുകയും എഡിറ്റിങ്ങിലൂടെ അതിന്റെ അർഥ-സൗന്ദര്യ തലങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുകയും ചെയ്യുന്ന രീതിയാണ് ഗൊദാര്‍ദ് അവലംബിച്ചിരുന്നത്. ഫ്രഞ്ച് നവതരംഗശൈലിയുടെ തുടക്കവും ഇതായിരുന്നു.
സ്ത്രീകളുടെ ലൈംഗികതയും കുറ്റകൃത്യങ്ങളുമെല്ലാമാണ് ‘എ വുമണ്‍ ഈസ് എ വുമണ്‍’ പോലുള്ള ആദ്യകാല ഗൊദാര്‍ദ് സിനിമകളുടെ പ്രമേയം. ഫ്രഞ്ച് വിദ്യാര്‍ഥി കലാപത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ സ്വഭാവം രാഷ്ട്രീയമായി മറ്റൊരു തലത്തിലേക്കു മാറുന്നത്.
ജിവിതത്തിന്റെ നേര്‍ചിത്രവും മനുഷ്യബന്ധങ്ങളും മാത്രമല്ല, ജീവിതത്തെ രൂപപ്പെടുത്തുന്ന ദര്‍ശനങ്ങളും രാഷ്ട്രീയമായ ആന്തരികമാനങ്ങളുമെല്ലാം സിനിമയ്ക്കു വിഷയമാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. പ്രണയവും ലൈംഗികതയുമെല്ലാം മിക്ക ചിത്രങ്ങളിലും ആവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും പരമ്പരാഗത ധാരണകളെ അട്ടിമറിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പരിചരണം.
∙ മുൻധാരണകൾ ‘പൊളിച്ചെഴുതിയ’ ഗൊദാർദ്
ക്രമാനുഗതമായ കഥ പറച്ചിലോ ഓരോ രംഗവും അതിന്റെ പൂര്‍ണതയിലെത്തും വരെ നിലനിര്‍ത്തലോ ഒന്നും അദ്ദേഹത്തിന്റെ ശൈലിയായിരുന്നില്ല. ഇത്തരം മുന്‍ധാരണകളെയെല്ലാം തിരുത്തിക്കൊണ്ടാണ് ഫ്രഞ്ച് നവതരംഗത്തിന്റെ മുന്നണിപ്പോരാളിയായി ഗൊദാര്‍ദ് മാറിയത്. ഇന്നിപ്പോള്‍ സാര്‍വത്രികമായി ചലച്ചിത്ര സ്രഷ്ടാക്കള്‍ അംഗീകരിച്ചിട്ടുള്ള എഡിറ്റിങ് ശൈലിയും ദൃശ്യക്രമീകരണരീതിയുമെല്ലാം അര്‍ത്ഥവത്തായും സൗന്ദര്യാത്മകമായും ലോകത്തിനു പരിചയപ്പെടുത്തിയത് ഈ ചലച്ചിത്രകാരനാണ്.
ലാഭമുണ്ടാക്കാനുള്ള വിനോദ വ്യവസായമെന്ന നിലയില്‍ ശക്തി പ്രാപിച്ച സിനിമയെന്ന കലാരൂപത്തെ കാവ്യാത്മകമായ ആത്മാവിഷ്‌കാരമെന്ന നിലയില്‍ പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഇങ്ങനെയാണ് ലോക സിനിമയെ സംബന്ധിച്ചിടത്തോളം, ഗൊദാര്‍ദ് എന്ന പേരിന്റെ ആദ്യ മൂന്നക്ഷരമായ ഗോഡ് ആയി അദ്ദേഹം മാറിയത്. താന്‍ രാഷ്ട്രീയ സിനിമകളുണ്ടാക്കുകയല്ല, മറിച്ച് രാഷ്ട്രീയമായി സിനിമകളുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ക്ലാസിക് സിനിമകള്‍ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട ദൈവമാണ് ഗൊദാര്‍ദ്. 2020 ല്‍ കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവ സമിതിയുടെ ആജീവനാന്തപുരസ്‌കാരം അദ്ദേഹത്തിനു നല്‍കിയതും ഇതുകൊണ്ടാണ്. മുമ്പ് ഓസ്കർ ഓണററി പുരസ്‌കാരം സ്വീകരിക്കാതിരുന്ന ഗൊദാര്‍ദ് ഈ ബഹുമതി സ്വീകരിക്കുകയും ചെയ്തു.
English Summary: Jean Luc-Godard, one of the legends of French New Wave cinema