പടവെട്ട്; തമിഴർ ഏറ്റെടുത്ത രാഷ്ട്രീയം മലയാളത്തിലും വിജയം കൈവരിക്കുമ്പോൾ
അസുരൻ, കർണ്ണൻ, കത്തി തുടങ്ങിയ തമിഴ് സിനിമകൾ കർഷകന്റെയും ഗ്രാമീണ ജീവിതങ്ങളുടെയും നേർചിത്രം വരച്ചുകാട്ടി രാഷ്ട്രീയം കൂടി ചർച്ച ചെയ്തു വിജയിച്ചവയാണ്. മലയാളിയും ഈ സിനിമകൾ എല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിച്ചതുമാണ്. ആ ഗണത്തിലേക്ക് മലയാളത്തിൽ നിന്നും വരുന്ന ചിത്രമാണ് നിവിൻ പോളിയുടെ പടവെട്ട്. മേൽപറഞ്ഞ

അസുരൻ, കർണ്ണൻ, കത്തി തുടങ്ങിയ തമിഴ് സിനിമകൾ കർഷകന്റെയും ഗ്രാമീണ ജീവിതങ്ങളുടെയും നേർചിത്രം വരച്ചുകാട്ടി രാഷ്ട്രീയം കൂടി ചർച്ച ചെയ്തു വിജയിച്ചവയാണ്. മലയാളിയും ഈ സിനിമകൾ എല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിച്ചതുമാണ്. ആ ഗണത്തിലേക്ക് മലയാളത്തിൽ നിന്നും വരുന്ന ചിത്രമാണ് നിവിൻ പോളിയുടെ പടവെട്ട്. മേൽപറഞ്ഞ സിനിമകൾക്ക് കിട്ടിയ സ്വീകാര്യത പടവെട്ടിനും തിയറ്ററുകളിൽ ലഭിക്കുന്നുണ്ട് എന്നത് ചിത്രം പറയുന്ന പ്രമേയത്തിന്റെ വിജയമാണ്.
കോറോത്ത് രവി എന്ന ചെറുപ്പക്കാരൻ സമൂഹത്തിൽ നിന്നും മാറി നില്ക്കുന്ന ആയിരങ്ങളുടെ പ്രാതിനിയാണ്. മടിയനും അലസനുമാണ്. ഇടക്കെങ്കിലും എലിപ്പത്തായത്തിലെ ഉണ്ണിയെ രവി ഓർമപ്പെടുത്തും. പക്ഷെ സ്വന്തമായി പദ്ധതിയില്ലാത്ത രവി മറ്റുള്ളവരുടെ പദ്ധതിയുടെ ഭാഗമാകുമ്പോഴാണ് തിരിച്ചറിവിലേക്ക് വരുന്നത്. നമ്മുടെ മണ്ണ് നമ്മൾക്ക്, നമ്മുടെ വയൽ നമ്മൾക്ക് എന്ന് സിനിമയിൽ പോക്കൻ ചേട്ടൻ ആഞ്ഞു വിളിക്കുമ്പോൾ അത് മനസിലെങ്കിലും പ്രേക്ഷകനും ഏറ്റുവിളിക്കുന്നുണ്ട്. ഇവിടെയാണ് പടവെട്ട് വിജയിക്കുന്നത്. അവിടെയാണ് നേരത്തെ പറഞ്ഞ രാഷ്ട്രീയം മലയാളി സ്വീകരിക്കുന്നത്.
സമീപകാലത്ത് നടന്ന കർഷക സമരവും അതിന്റെ കാര്യങ്ങളും സിനിമയിൽ വന്നു പോകുന്നുണ്ട്. എന്നാൽ രാഷ്ട്രീയം കടുപ്പമാക്കാതെ ജനത്തിന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കാൻ ലിജു കൃഷ്‌ണൻ എന്ന എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. വേലിക്കകത്തു കയറുന്ന കാട്ടുപന്നിയെ പോലും കൃത്യമായ രാഷ്ട്രീയ ബിംബമായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു.
കോറോത്ത് രവിയായി നിവിനും നേതാവ് കുയ്യാലിയായി ഷമ്മി തിലകനും പുഷ്പയായി രമ്യ സുരേഷും തിളങ്ങി. തിരക്കഥ ഒരുക്കിയ സംവിധായകൻ ലിജു കൃഷ്ണൻ തന്റെ കയ്യടക്കം ആദ്യ ചിത്രത്തിൽ തന്നെ തെളിയിച്ചു. ചിത്രം പതിയെ പതിയെ പ്രേക്ഷക മനസിലേക്കും ആളിക്കയറുന്നുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ തെളിയിക്കുന്നത്.